ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

എക്കാലത്തേയും ഇന്ത്യൻ വിപണിയിലെ ഐക്കണിക് നെയിംപ്ലേറ്റുകളിൽ ഒന്നാണ് സാൻട്രോ. 2018 -ൽ ഹ്യുണ്ടായി സാൻട്രോ നെയിംപ്ലേറ്റ് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ, ഒരു മികച്ച ഫസ്റ്റ് ഇംപ്രഷൻ നൽകാൻ അത് ഒരുപാട് ഒട്ടനവധി സംവിധാനങ്ങൾ വാഗ്ദാനം ചെയ്തു.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

എൻട്രി-ലെവൽ ഹാച്ച്ബാക്ക് ആയിരുന്നിട്ട് പോലും ഒരു വ്യക്തിയുടെ ആദ്യ കാർ എന്ന നിലയിൽ ചെറുതും എന്നാൽ വിശാലവും വിവേകപൂർണ്ണവുമായ ഹാച്ചിനായിട്ടുള്ള എല്ലാ തരം മാനദണ്ഡങ്ങലും ചെക്ക് ബോക്സുകളും സാൻട്രോ പാലിച്ചിരുന്നു.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിച്ച ഇന്ത്യയിലെ ചുരുക്കം ചില എൻട്രി ലെവൽ കാറുകളിൽ ഒന്നായിരുന്നു ഇത്. വിപണിയിൽ എത്തിയ സമയത്തെ അതിന്റെ എതിരാളികളായ റെനോ ക്വിഡ്, ടാറ്റ ടിയാഗോ, മാരുതി വാഗൺആർ എന്നിവയേക്കാൾ മികച്ച ക്യാബിൻ ഗുണനിലവാരവും ഹ്യുണ്ടായി ഹാച്ചിന് ഉണ്ടായിരുന്നു.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

എന്നാൽ ഇതെല്ലാം ഉണ്ടായിരുന്നിട്ടും, നാം രണ്ടാം തവണയും സാൻട്രോ എന്ന നെയിംപ്ലേറ്റിനോട് വിടപറയുന്ന നിലയിലേക്ക് വാഹനത്തിന്റെ വിൽപ്പന കുറഞ്ഞു. അങ്ങനെയെങ്കിൽ, ഇന്ത്യയിൽ ഒരു കാലത്ത് ജനപ്രിയമായിരുന്ന ഒരു ഐക്കണിക് മോഡലിന്റെ പുനരുജ്ജീവനത്തിന് നാല് വർഷം മാത്രം ആയുസ് നീണ്ടുനിന്നത് എന്തുകൊണ്ടാണ്? അതിലേക്ക് നയിച്ചതായി ഞങ്ങൾ കരുതുന്ന നിരവധി ഘടകങ്ങൾ നമുക്ക് പരിശോധിക്കാം:

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

മുൻഗാമിയുടെ ഒരു ഇമോഷൻ പുതിയ മോഡലിന് ഉണ്ടായിരുന്നില്ല

ഒറിജിനൽ സാൻട്രോയെ അറിയുന്നവർക്ക്, എൻട്രി ലെവൽ ഹാച്ച്‌ബാക്ക് ഭംഗിയുള്ള ഒരു ടോൾ ബോയ് രൂപകൽപ്പനയിലൂടെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ന്യൂ-ജെൻ മോഡലിന്റെ കാര്യം അങ്ങനെയായിരുന്നില്ല; വാസ്തവത്തിൽ, അത് ഒരു ടോൾ ബോയ് ശൈലിയായി പോലും തോന്നിയിരുന്നില്ല.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

മാത്രമല്ല, അക്കാലത്ത് ബ്രാൻഡ് നിർത്തലാക്കിയ i10-നും ഗ്രാൻഡ് i10-നും ഇടയിലുള്ള ഒരു മാഷപ്പ് പോലെയായിരുന്നു പുത്തൻ സാൻട്രോ. അലോയി വീലുകൾ എൽഇഡി ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ ചെറിയ ബിറ്റുകൾ സാധാരണമായ ഒരു കാലത്ത് അവയുടെ അഭാവം പുതിയ സാൻട്രോയെ അത്ര ആകർഷകമാക്കാത്തതിൽ തീർച്ചയായും ഒരു വലിയ ഘടകമാണ്.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

പ്രൈസ് ടാഗ്

സാൻട്രോയുടെ പിൻവാങ്ങലിന് വലിയ സംഭാവന നൽകിയത് അതിന്റെ വില പരിധിയായിരുന്നു. തീർച്ചയായും, സ്വീകാര്യമായ 3.9 ലക്ഷം മുതൽ 5.5 ലക്ഷം വരെ എക്സ്-ഷോറൂം ശ്രേണിയിലാണ് ഇത് ആരംഭിച്ചത്, എന്നാൽ പിന്നീട് വില വർധിച്ചു, അവസാനമായി രേഖപ്പെടുത്തിയ ശ്രേണി 4.90 ലക്ഷം മുതൽ 6.42 ലക്ഷം രൂപ വരെയാണ്.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

ഇത് ഇതിനകം തന്നെ ഗ്രാൻഡ് i10 നിയോസ്, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയോട് വളരെ അടുത്താണ്, അത് ചെറു ഹാച്ചിന് മുകളിലുള്ള ഒരു വിഭാഗമായിരുന്നു. ഉപഭോക്താക്കൾക്ക് ഒരു വലിയ കാറും കൂടുതൽ ക്യാബിൻ സ്പെയ്സും ഈ വില പരിധിക്കുള്ളിൽ അധിക ഫീച്ചറുകളും ലഭിക്കുമെന്നതിനാൽ ഒരു സാൻട്രോ വാങ്ങുന്നത് പരിഗണിക്കുന്നത് അർത്ഥവത്തായിരുന്നില്ല.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

സുരക്ഷാ മാനദണ്ഡങ്ങൾ

ഒരു എൻട്രി ലെവൽ ഹാച്ച് ആയതിനാൽ, ഇരട്ട എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രിറ്റെൻഷനറുകൾ, ABS + EBD എന്നിവയ്‌ക്കൊപ്പം വാഹനത്തിന്റെ സുരക്ഷാ കിറ്റ് ഇതിനകം തന്നെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. നിർഭാഗ്യവശാൽ, അത് പര്യാപ്തമായിരുന്നില്ല, മാത്രമല്ല വാഹനത്തിന് 2 -സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് മാത്രമേ നേടാനായുള്ളൂ.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

ഇതിന് പുറമെയാണ് ഇന്ത്യയിലെ കാറുകളിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വേണമെന്ന വരാനിരിക്കുന്ന സർക്കാരിന്റെ നിർബന്ധിത വിധിയും എത്തിയത്. പ്രൈസ് ടാഗ് വർദ്ധിപ്പിക്കുന്നതിനാൽ നാല് എയർബാഗുകൾ കൂടി ചേർക്കുന്നത് പ്രായോഗികമാകില്ല.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

സ്കെയിൽ സമ്പദ്‌വ്യവസ്ഥ

യഥാർത്ഥ സാൻട്രോയുടെ 1.1 ലിറ്റർ പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന ഒരേയൊരു മോഡൽ പുനരുജ്ജീവിപ്പിച്ച പുതുതലമുറ മോഡൽ മാത്രമാണെന്നതിൽ ഹ്യുണ്ടായി സാൻട്രോ ആരാധകർ സന്തോഷിച്ചിരിക്കാം. എന്നാൽ അത് എക്കണോമീസ് ഓഫ് സ്കെയിൽ മിസ് ചെയ്തു.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

ഹ്യുണ്ടായിയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഗ്രാൻഡ് i10 നിയോസ്, i20, വെന്യു, അതുപോലെ തന്നെ കിയ സോനെറ്റ് എന്നിവയുമായി പങ്കിടുന്നു, അതിനാൽ ചെലവ് ലാഭിക്കുന്നു. ആയതിനാൽ 1.1 ലിറ്റർ എഞ്ചിൻ സാൻട്രോയ്ക്ക് വേണ്ടി മാത്രമായി നിലനിർത്തുന്നതിൽ ഹ്യുണ്ടായിക്ക് വലിയ പ്രയോജനമില്ല.

ആരവാരങ്ങളോടെ വിപണിയിൽ എത്തിയ Hyundai Santro വീണ്ടും അരങ്ങൊഴിയാനുള്ള കാരണങ്ങൾ

അടുത്തത് എന്താണ്?

നിലവിൽ 4.99 ലക്ഷം രൂപ മുതൽ 8.01 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളുടെ പുതിയ എൻട്രി ലെവൽ മോഡലായിരിക്കും. എന്നാൽ ഇത് അധികനാൾ ഉണ്ടാകില്ല, കാരണം മാരുതി സുസുക്കി എസ്-പ്രസ്സോ, ടാറ്റ പഞ്ച്, റെനോ ക്വിഡ്, വരാനിരിക്കുന്ന സിട്രൺ C3 എന്നിവയ്‌ക്കെതിരെ മൈക്രോ എസ്‌യുവി കൊണ്ടുവരാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Some facts and reasons that lead to the downfall of hyundai santro hatchback
Story first published: Saturday, May 21, 2022, 9:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X