Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

അപ്പാച്ചെ RTR 160 2V ABS പതിപ്പിനെ ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച് നിര്‍മാതാക്കളായ ടിവിഎസ്. അടുത്തിടെയാണ് കമ്പനി അപ്പാച്ചെ RTR 160-യുടെ നവീകരിച്ച പതിപ്പിനെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ബംഗ്ലാദേശില്‍ വില്‍പ്പനയ്ക്ക് എത്തിച്ച ഈ പുതിയ തലമുറ അപ്പാച്ചെ RTR 160 റേസ് ഡിറൈവ്ഡ് ആണ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), മികച്ച ഗ്രിപ്പിനുള്ള വീതിയേറിയ പിന്‍ ടയറുകള്‍, മെച്ചപ്പെട്ട കൈകാര്യം ചെയ്യലിനും സുരക്ഷയ്ക്കുമായി സിന്‍ക്രോ സ്റ്റഫ് ഷാസി എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ടിവിഎസ് അപ്പാച്ചെ RTR 160 2V ABS ഒരു പ്രത്യേക അല്‍ഗോരിതം ഉപയോഗിച്ച് വികസിപ്പിച്ചെടുത്തിട്ടുണ്ട്, റേസിംഗ് ട്രാക്കില്‍ നിന്ന് വിപുലമായി ഉരുത്തിരിഞ്ഞതാണിതെന്നും കമ്പനി പറയുന്നു. റൈഡര്‍ക്ക് വേഗത നഷ്ടപ്പെടാതെ ഏറ്റവും വേഗത്തില്‍ കോണറിംഗ് ചെയ്യാന്‍ കഴിയുമെന്ന് ഇത് ഉറപ്പാക്കുകയും ചെയ്യുന്നു.

MOST READ: ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ Tata Nexon; 4 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് കോംപാക്ട് എസ്‌യുവി

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

നേര്‍രേഖയിലും കോണുകളിലും വേഗത്തില്‍ സഞ്ചരിക്കാനാണ് ഈ ബൈക്ക് വികസിപ്പിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ കമ്പനി പറയുന്നു. 13.94 bhp കരുത്തും 13.03 nm torque ഉം ഉത്പാദിപ്പിക്കുന്ന 2-വാല്‍വ് SOHC എയര്‍-കൂള്‍ഡ് മോട്ടോര്‍ സിംഗിള്‍ സിലിണ്ടര്‍ 159.7 സിസി RTR ഓവര്‍സ്‌ക്വയര്‍ എഞ്ചിനാണ് ടിവിഎസ് അപ്പാച്ചെ RTR 160 2V ABS-ന് കരുത്ത് പകരുന്നത്.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ഈ എഞ്ചിന്‍ 5 സ്പീഡ് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ഈ ബൈക്കിലെ എഞ്ചിനില്‍ ഗ്ലൈഡ് ത്രൂ ടെക്നോളജിയും (GTT) ഫ്യുവല്‍ ഇഞ്ചക്ഷനും സജ്ജീകരിച്ചിരിക്കുന്നു. സിറ്റി ട്രാഫിക്കില്‍ കുറഞ്ഞ വേഗതയില്‍ സവാരി ചെയ്യുമ്പോള്‍ ഉയര്‍ന്ന ടോര്‍ക്ക് സ്വയമേവ നല്‍കുന്ന ഒരു ടോര്‍ക്ക് അസിസ്റ്റ് സിസ്റ്റമാണ് GTT.

MOST READ: ഇലക്ട്രിക് ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ BYD; Atto 3 എസ്‌യുവിയുടെ ലോഞ്ച് തീയതി വെളിപ്പെടുത്തി

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ടിവിഎസ് അപ്പാച്ചെ RTR 160 2V ABS-ല്‍ മുന്നില്‍ 270 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം യൂണിറ്റുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൈക്കിലെ എബിഎസ് യൂണിറ്റ് സിംഗിള്‍ ചാനല്‍ സൂപ്പര്‍ മോട്ടോ എബിഎസ് ആണ്, ഇതിന് റേസ് ട്രാക്ക് ഉത്ഭവമുണ്ട്, ഈ ബൈക്കിന് കൂടുതല്‍ ഇരുമ്പ് നല്‍കിയിട്ടുണ്ട്.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ഷാര്‍പ്പായിട്ടുള്ള ഫീഡ്ബാക്കിനൊപ്പം ബ്രേക്കിംഗില്‍ ഒപ്റ്റിമല്‍ കണ്‍ട്രോള്‍ റൈഡര്‍ക്ക് നല്‍കാന്‍ ഈ സിസ്റ്റം ലക്ഷ്യമിടുന്നുവെന്നും കമ്പനി പറയുന്നു.

MOST READ: കാറുകളിൽ പിൻസീറ്റ് ബെൽറ്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ നിർദേശം നൽകി യൂബർ

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ടിവിഎസ് അപ്പാച്ചെ RTR 160 2V-യില്‍ ബംഗ്ലാദേശില്‍ എബിഎസ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇന്റര്‍നാഷണല്‍ ബിസിനസ് വൈസ് പ്രസിഡന്റ് രാഹുല്‍ നായക് പറഞ്ഞു.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

റൈഡര്‍മാര്‍ക്ക് അവരുടെ ടിവിഎസ് അപ്പാച്ചെ 160 2V-യുടെ കഴിവുകള്‍ പൂര്‍ണ്ണമായി ആസ്വദിക്കാനും എബിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച സുരക്ഷയും സ്ഥിരതയും അനുഭവിക്കാനും കഴിയും. ടിവിഎസ് മോട്ടോറിന്റെ ഒരു പ്രധാന വിപണിയാണ് ബംഗ്ലാദേശ്.

MOST READ: ഇക്കാര്യങ്ങള്‍ അറിഞ്ഞാൽ നല്ലത്; സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്‌റ്റൈലിഷും പെര്‍ഫോമന്‍സും ഉള്ള ഉല്‍പ്പന്നത്തിനൊപ്പം അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യയും നല്‍കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നു. പ്യുവര്‍ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിങ്ങിന്റെ ആവേശം അനുഭവിക്കുമ്പോള്‍ തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ എപ്പോഴും സുരക്ഷിതരാണെന്ന് എബിഎസ് സഹിതമുള്ള ടിവിഎസ് അപ്പാച്ചെ RTR 160 2V ഉറപ്പാക്കും.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ഈ വേരിയന്റും ബംഗ്ലാദേശിലെ തങ്ങളുടെ വിപുലമായ സേവന ശൃംഖലയും ആരംഭിക്കുന്നതോടെ, ഉപഭോക്തൃ സംതൃപ്തിയില്‍ തങ്ങള്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ നായക് പറഞ്ഞു.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

ടിവിഎസ് അപ്പാച്ചെ RTR 160 2 V ഏറ്റവും ഇഷ്ടപ്പെട്ട മോട്ടോര്‍സൈക്കിളാണെന്നും ബംഗ്ലദേശിലെ ഉപഭോക്താക്കള്‍ അതിന്റെ തനതായ ആക്രമണ ശൈലിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ടിവിഎസ് ഓട്ടോ ബംഗ്ലാദേശ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെ.എക്റാം ഹുസൈന്‍ പറഞ്ഞു.

Apache RTR 160 ABS ബംഗ്ലാദേശില്‍ അവതരിപ്പിച്ച് TVS; മാറ്റങ്ങളും നവീകരണങ്ങളും അറിയാം

എബിഎസ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് റൈഡര്‍മാര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കും. സ്‌റ്റൈലിഷ് ഫീച്ചറുകള്‍, ടിവിഎസ് എന്ന ബ്രാന്‍ഡ് ഗുണ നിലവാരത്തിന്റെ ഉറപ്പ്, പ്രകടനം, ഇപ്പോള്‍ എബിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഉല്‍പ്പന്നം ബംഗ്ലാദേശ് വിപണിയില്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെ.എക്റാം ഹുസൈന്‍ അഭിപ്രായപ്പെട്ടു.

More from DriveSpark

Article Published On: Thursday, September 22, 2022, 8:30 [IST]
English summary
Tvs apache rtr 160 abs launched in bangladesh find here all changes and feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X