ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ റെട്രോ സ്റ്റൈൽ ബൈക്കുകളുടെ കാലമാണ്. നേക്കഡ് ശൈലിയുള്ള സ്ട്രീറ്റ് മോഡലുകളേക്കാൾ ഇന്നാവശ്യം പുതിയ റെട്രോ മോഡലുകൾക്കാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് റോയൽ എൻഫീൽഡ് ഹണ്ടറിന്റെയും ടിവിഎസ് റോണിന്റെയും എല്ലാം വരവ്.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

മറ്റ് മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് സിറ്റിയിലും ഹൈവേയിലുമെല്ലാം ദൈനംദിന ഉപയോഗത്തിന് ഇവ കൂടുതൽ കാര്യക്ഷമമാണെന്നതാണ്. ഈ സെഗ്മെന്റിലേക്ക് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ കടന്നുവരുമെന്നും പ്രതീക്ഷിച്ച് ഒരു വലിയ വിഭാഗം കുറച്ചുനാൾ മുമ്പുവരെ കാത്തിരിപ്പുണ്ടായിരുന്നു.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

മറ്റൊന്നുമല്ല, ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തുന്ന XSR155 മോഡലിന്റെ സാന്നിധ്യം തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. ഒരിടയ്ക്ക് ഒരു റെട്രോ ബൈക്കുമായി എത്തുന്നുവെന്ന കമ്പനി പ്രഖ്യാപിച്ചുവെങ്കിലും ഇന്ത്യൻ വിപണിക്ക് കിട്ടിയതാവട്ടെ FZ-X എന്ന നിരാശയും. ഒരുതരത്തിലും വിപണി പിടിക്കാൻ പ്രാപ്‌തമല്ലാത്തൊരു മോഡലായിരുന്നു ഇതെന്നു വേണം പറയാൻ.

MOST READ: Scorpio Classic - Scorpio-N - Thar 4x4; 16 ലക്ഷം രൂപയില്‍ താഴെ ഇവരില്‍ ആരാകും മികച്ചത്?

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

എന്നാൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ യമഹ ഇപ്പോൾ ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തിയേക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

ഡിസൈനിലെ പുതുമകൊണ്ടും മറ്റ് കഴിവുകൾക്കൊണ്ടും ടിവിഎസ് റോണിൻ, റോയൽ എൻഫീൽഡ് ഹണ്ടർ 350 എന്നിവയ്ക്ക് വിപണിയിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചതിനാൽ ജാപ്പനീസ് ബ്രാൻഡും ഇതേ ആശയത്തിലൂടെ ക്ലച്ചപിടിക്കാനുമോ എന്നാണ് ഇപ്പോൾ നോക്കിക്കാണുന്നത്.

MOST READ: ഗോള്‍ഡ് കളര്‍ വീണ്ടും അവതരിപ്പിച്ചു, വേരിയന്റുകള്‍ വെട്ടിക്കുറച്ചു; Altroz-ല്‍ മാറ്റങ്ങളുമായി Tata

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

യമഹ R15, MT-15 എന്നിവയുടെ അതേ പ്ലാറ്റ്ഫോമും എഞ്ചിനും ഘടകങ്ങളും ഉപയോഗിക്കുന്നതിനാൽ XSR 155 എന്ന മോഡലിനെയും എളുപ്പത്തിൽ വിപണിയിലെത്തിക്കാൻ കമ്പനിക്ക് കഴിയും. 19.3 bhp പവറിൽ പരമാവധി 14.7 Nm torque നൽകുന്ന ഫോർ-വാൽവ് ലിക്വിഡ്-കൂൾഡ് 155 സിസി എഞ്ചിനാണ് ബൈക്കിന്റെ പ്രധാന ഹൈലൈറ്റ്.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

യമഹ R15 V4, MT15 എന്നിവയിലേതുപോലെ വേരിയബിൾ വാൽവ് ആക്ച്വേഷൻ ടെക്‌നോളജി (VVA) ഉള്ള 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് 2022 XSR 155 മോട്ടോർസൈക്കിളിനും തുടിപ്പേകുന്നതെന്ന് സാരം.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

സ്റ്റാൻഡേർഡായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമാമായാണ് ഈ സ്പോർട്ടി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. മികച്ച ടോപ്പ് എൻഡും റിഫൈൻമെന്റും കൂടി ചേരുന്നതോടെ ഈ നിരയിൽ തന്റേതായ ഇടം എളുപ്പത്തിൽ കണ്ടെത്താനും യമഹ XSR 155 മോട്ടോർസൈക്കിളിന് കഴിയും.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

റോണിൻ, ഹണ്ടർ 350 തുടങ്ങിയ ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ XSR-ന് ഏറ്റവും ചെറിയ എഞ്ചിൻ കപ്പാസിറ്റിയാണ് ലഭിക്കുന്നതെങ്കിലും പെർഫോമൻസ് മികച്ചതാണ്. അല്ലെങ്കിലും XSR 155 വാഗ്ദാനം ചെയ്യുന്ന മെക്കാനിക്കലുകൾ കണക്കിലെടുക്കുമ്പോൾ ശക്തമായ ഡൈനാമിക്‌സും ആകർഷകമായ റൈഡിംഗ് അനുഭവവും റെട്രോ സ്റ്റൈൽ ബൈക്കുകളുടെ ശ്രേണിയിൽ ഇവന് വേറിട്ടു നിൽക്കാൻ കഴിയും.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

ഫീച്ചറുകളുടെ കാര്യത്തിലും യമഹ XSR 155 അതിസമ്പന്നനാണ്. കൂടാതെ ഓൾ എൽഇഡി ലൈറ്റുകൾ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഒരു ഇലക്ട്രിക് സ്റ്റാർട്ട്, കൂടാതെ മറ്റ് നിരവധി ആധുനിക സജ്ജീകരണങ്ങളും മോട്ടോർസൈക്കിളിൽ ജാപ്പനീസ് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

മോണോഷോക്ക് റിയർ സസ്‌പെൻഷൻ, അലൂമിനിയം സ്വിംഗാർം, ഫ്രണ്ട്, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം എന്നിവയാണ് യമഹ XSR 155 മോഡലിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. 2,007 മില്ലീമീറ്റർ നീളം, 804 മില്ലീമീറ്റർ വീതി, 1,330 മില്ലീമീറ്റർ നീളമുള്ള വീൽബേസ് 134 കിലോഗ്രാം ഭാരം എന്നിങ്ങനെയാണ് നിയോ റെട്രോ ബൈക്കിന്റെ വിശദാംശങ്ങൾ.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

അതേസമയം യമഹ XSR 155 പതിപ്പിന്റെ സീറ്റ് ഉയരം 810 മില്ലിമീറ്ററാണ്. കൂടാതെ ബൈക്കിന് 10.4 ലിറ്റർ ഫ്യുവൽ ടാങ്കും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ജാപ്പനീസ് ബൈക്ക് നിർമ്മാതാവ് അടുത്തിടെ XSR 155 ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ റിപ്പോർട്ടുകളും തള്ളിക്കളഞ്ഞെങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടാതെയാണ് വിപണിയുള്ളത്.

ക്ലച്ചുപിടിക്കുന്ന റെട്രോ സ്റ്റൈൽ ബൈക്കുകൾ, XSR 155 മോഡലിന്റെ സാധ്യതകൾ തേടി വീണ്ടും Yamaha

കൂടാതെ പുതിയ RX100 ക്ലാസിക് ബൈക്കും ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും കൊണ്ടുവരുവാനുള്ള തയാറെടുപ്പിലാണ് യമഹ. എന്നാൽ ഇത് രണ്ട് വർഷങ്ങൾക്ക് ശേഷം മാത്രമായിരിക്കും സഫലമാവുക. 2025 വരെ ലോഞ്ച് ചെയ്യുന്നതിനായി കമ്പനി ഉല്‍പ്പന്നങ്ങള്‍ അണിനിരത്തിയിട്ടുണ്ടെന്നും, പുതുതലമുറ RX100 2026-ലോ അതിനുശേഷമോ പുറത്തിറക്കാന്‍ കഴിയുമെന്നുമാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Tuesday, August 23, 2022, 18:37 [IST]
English summary
Yamaha now might seriously review the decision about xsr 155 india launch
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X