ഇവി ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ എട്ട് മരണം; ചർച്ചയായി സുരക്ഷ ആശങ്ക
ഇലക്ട്രിക് വാഹന ഷോറൂമിലുണ്ടായ വന്‍ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചു. ഇലക്ട്രിക് വാഹന തീപിടുത്തവുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും പുതിയ സംഭവമാണിത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ ഇവി ഷോറൂമില്‍ ഉണ്ടായ തീ അല്‍പസമയത്തിനുള്ളില്‍ കെട്ടിടം മുഴുവന്‍ വിഴുങ്ങുകയും ഷോറൂമിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലേക്ക് പടരുകയുമായിരുന്നു. ഹോട്ടലിലെ താമസക്കാരാണ് മരിച്ചവരിലേറെയും.

കെട്ടിടത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തം കാരണം ചാര്‍ജിങ്ങിലുണ്ടായിരുന്ന ഇവികളുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ചു. ഇതിന് പിന്നാലെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു.

മലിനീകരണ തോത് ഗണ്യമായി കുറക്കുന്നതിനാല്‍ ഇലക്ട്രിക് വാഹനങ്ങളെ ഭൂമിയുടെ രക്ഷകരായി വാഴ്ത്താറുണ്ട്. എന്നാല്‍ സമീപകാലത്തായി കണ്ടു വരുന്ന അപകടങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സംശയ നിഴലിലാണ്. പ്രത്യേകിച്ചും ഇലക്ട്രിക് സ്‌കൂട്ടറുകള്‍.

ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഗവേഷണത്തിനും വികസനത്തിനുമായി നിക്ഷേപിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വളരെ കുറവാണ്. അതിന് പകരമായി നിലവിലുള്ള മോഡലുകള്‍ ഇറക്കുമതി ചെയ്ത് പേരുമാറ്റി വില്‍ക്കുകയാണ് അധികം പേരും ചെയ്യുന്നത്.
MOST READ:ഇക്കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കല്ലേ... സാധാരണയായി കാണുന്ന ഗിയർബോക്‌സ് തകരാറുകൾ

തല്‍ഫലമായി, നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത പാതിവെന്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെത്തുന്നു. ഇത് അമിതമായി ചൂടാകുന്നതും ബാറ്ററി പാക്കിലെ സെല്‍ പൊട്ടിത്തെറിക്കുന്നതും കാരണം കുറച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പൊട്ടിത്തെറിച്ചു.

ഹൈദരാബാദിലെ വൈദ്യുത വാഹന ഡീലര്‍ഷിപ്പിലുണ്ടായ തീപിടുത്തത്തിന്റെ കാര്യത്തില്‍ ഇവികളെ കുറ്റം പറയാന്‍ സാധിക്കുമോ എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല. ഇവി ചാര്‍ജിംഗ് സ്റ്റേഷനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിനുള്ളിലെ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്കും തീ പടരുകയും അല്‍പസമയത്തിനകം ബാറ്ററി പാക്കിനുള്ളിലെ സെല്ലുകള്‍ പൊട്ടിത്തെറിക്കുകയും ആളപായം ഉണ്ടാവുകയുമായിരുന്നു.
MOST READ:ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

സെക്കന്തരാബാദിലെ ശിവാജിനഗറിലെ റൂബി പ്രൈഡ് ഹോട്ടലിലാണ് സംഭവം. ജെമോപായ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്ന ഇവി ഡീലര്‍ഷിപ്പായിരുന്നു താഴത്തെ നിലയില്‍. ഹോട്ടലിന്‍േറതായിരുന്നു അതിനു മുകളിലുള്ള നാല് നിലകളും. താഴത്തെ നിലയിലെ നിലയില്‍ നിന്ന് പൊട്ടിത്തെറിച്ച ബാറ്ററികളില്‍ നിന്നുയര്‍ന്ന വിഷ പുക ഹോട്ടല്‍ മുറികളിലേക്കും പടരുകയായിരുന്നു. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളില്‍ താമസിക്കുന്നവരാണ് പുക ശ്വസിച്ച് മരണത്തിന് കീഴടങ്ങിയത്.

ഉടനെ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയും തീ അണയ്ക്കുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. എന്നാല്‍ അപകടത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംഭവസമയത്ത് 25 പേരെങ്കിലും കെട്ടിടത്തില്‍ കുടുങ്ങിയിരുന്നു. അവരില്‍ ചിലര്‍ ജനാലകളില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ചിലരെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.
MOST READ:ഇലക്ട്രിക് എംപിവി നിരയിലെ ഇന്നോവ; e6 ഇവിയുടെ 450 യൂണിറ്റ് ഡെലിവറികൾ പൂർത്തീകരിച്ച് BYD

GEMOPAI ബ്രാന്‍ഡിന്റെ 35-40 ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജിംഗ് യൂണിറ്റുകളുള്ള കെട്ടിടത്തിന്റെ താഴത്തെ പാര്‍ക്ക് ചെയ്തിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന ഇ-ബൈക്കുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുകയായിരുന്നുവെന്നും ഇവ പെട്ടെന്ന് പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന് കാരണമായോ എന്നും പൊലീസ് സംശയിക്കുന്നു.

നാല് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലകളില്‍ കുടുങ്ങിപ്പോയ അതിഥികളെ ക്രെയിനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് പൊലീസും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപെടുത്തി.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ അതോ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ ഉണ്ടായ പൊട്ടിത്തെറിയാണോ അപകട കാരണമെന്ന് അഗ്ശമന സേനയുടെ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഈ വര്‍ഷം രാജ്യത്തുടനീളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.

'ഹോട്ടലില്‍ നാല് നിലകളിലായി 23 മുറികള്‍ ഉണ്ടെന്ന് തോന്നുന്നു. പുക താഴെ നിന്ന് മുകളിലത്തെ നിലയിലേക്ക് പടര്‍ന്നു, എല്ലാ നിലകളെയും പൂര്‍ണ്ണമായും വിഴുങ്ങി. ഇടനാഴിയിലെ കനത്ത പുകയില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം'-സംഭവസ്ഥലം സന്ദര്‍ശിച്ച ഹൈദരാബാദ് കമ്മീഷണര്‍ സിവി ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. കെട്ടിടത്തിന് ഫയര്‍ എന്‍ഒസി എടുത്തിട്ടുണ്ടായിരുന്നില്ല. കൂടാതെ പരിസരത്ത് അഗ്‌നി സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല.

ഇലക്ട്രിക് വാഹനങ്ങളും അവയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര ലളിതമല്ല. ഐസിഇ വാഹനങ്ങളേക്കാള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ആവശ്യമാണ്. എന്നാല്‍ പല ബ്രാന്‍ഡുകളും അവയുടെ ഡീലര്‍ഷിപ്പുകളും ഗവേഷണ-വികസനത്തിന്റെ കാര്യത്തില്‍ മതിയായ ശ്രദ്ധ ചെലുത്തുന്നില്ല.

ഇവി വിപണി കൂടുതല്‍ വികസിപ്പിക്കാന്‍ നാം ഇനിയുമേറെ സഞ്ചരിക്കാനുണ്ട്. ഇടക്കിടെ അരങ്ങേറുന്ന ഇത്തരം അപകടങ്ങള്‍ നമ്മള്‍ ഇപ്പോഴും ഇവി സംവിധാനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് എന്നതിന്റെ തെളിവാണ്.


Click it and Unblock the Notifications








