ഇക്കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കല്ലേ... സാധാരണയായി കാണുന്ന ഗിയർബോക്‌സ് തകരാറുകൾ
എഞ്ചിൻ പോലെ തന്നെ ഒരു കാറിന്റെ ഏറ്റവും നിർണായകമായ മറ്റൊരു ഘടകമാണ് ഗിയർബോക്‌സ്. ഒരു കാറിന്റെ ഗിയർബോക്‌സ് ചാനലുകൾ എഞ്ചിനിൽ നിന്ന് വീലുകളിലേക്ക് പവർ കൈമാറുന്ന പ്രവർത്തനമാണ് ചെയ്യുന്നത്.

ഇന്ത്യയിൽ മാനുവൽ ഗിയർബോക്‌സുകൾക്കാണ് ഡിമാന്റ് എങ്കിലും ഇന്നത്തെ കാലഘട്ടത്തിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലേക്ക് ആളുകൾ കൂടുതലും ചേക്കേറി തുടങ്ങി. നിരത്തുകളിൽ വാഹനങ്ങളുടെ അതിപ്രസരമായതിനാൽ എങ്ങും തിരക്കാണ്. ആയതിനാൽ ഡ്രൈവിംഗ് കൂടുതൽ എളുപ്പമാക്കാനാണ് പലരും ആഗ്രഹിക്കുന്നതു തന്നെ.

മാനുവൽ ഗിയർബോക്‌സ്, സ്റ്റാൻഡേർഡ് ട്രാൻസ്മിഷൻ അല്ലെങ്കിൽ സ്റ്റിക്ക് ഷിഫ്റ്റ് എന്നും അറിയപ്പെടുന്ന ഒരു മൾട്ടി-സ്പീഡ് മോട്ടോർ വെഹിക്കിൾ ട്രാൻസ്മിഷൻ സിസ്റ്റമാണ്. ഇവിടെ ഗിയർ മാറ്റങ്ങൾക്ക് ഡ്രൈവർ ഗിയർ സ്റ്റിക്കും ക്ലച്ചും പ്രവർത്തിപ്പിച്ച് ഗിയറുകൾ സ്വമേധയാ തെരഞ്ഞെടുക്കേണ്ടതുണ്ട്.

അതേസമയം ഓട്ടോമാറ്റിക്കാവാട്ടെ എല്ലാം സെൻസറുകളുടെ സഹായത്തോടെ സ്വയമേ ചെയ്യുകയും ചെയ്യും. ഇത്തരമൊരു നിർണായക ഘടകമാണെങ്കിലും ഗിയർബോക്‌സുകൾക്കും തകരാറുകൾ സംഭവിക്കാറുണ്ട്. പല ചെറിയ തകരാറുകളെ വരെ പലരും അവഗണിക്കപ്പെടാറാണ് പതിവ്.

അതായത് ഗിയർബോക്‌സ് പൂർണമായും തകരാറിലാവുന്നതു വരെ പലപ്പോഴും കണ്ണടയ്ക്കാറാണ് പതിവ്. പൂർണമായും ഗിയർബോക്‌സ് തകരാറിലാവും മുമ്പ് തന്നെ കാറിലുണ്ടാവുന്ന ചെറിയ ചെറിയ മെയിന്റനെൻസുകൾ അപ്പപ്പോൾ ചെയ്‌തു വിടുന്നതാവും നല്ലത്.

ഗിയർബോക്‌സിൽ വല്ല പ്രശ്‌നങ്ങളുമുണ്ടെങ്കിൽ പലപ്പോഴും അവ ചില സിഗ്നലുകൾ നൽകുന്നുണ്ട്. ഏറ്റവും സാധാരണമായ ഗിയർബോക്‌സ് പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുന്നതും തിരിച്ചറിയുന്നതും സർവീസ് സെന്റുറുകൾ സന്ദർശിക്കുന്നതിന്റെയും ചെലവേറിയ അറ്റകുറ്റപ്പണികളുടെയും ബുദ്ധിമുട്ടുകളിൽ നിന്ന് ഒഴിവാകാനും സഹായകരമായ ഒരു കാര്യമാണ്.

ആയതിനാൽ പ്രധാനപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന ചില സാധാരണ ഗിയർബോക്‌സ് പ്രശ്‌നങ്ങളെ ഒന്നു പരിചയപ്പെടുത്തി തരാം.
MOST READ: പുതിയ ഐഫോൺ 14 പ്രോ മാക്‌സിന്റെ വിലയ്ക്ക് വാങ്ങാം ഈ കിടിലൻ സെക്കൻഡ് ഹാൻഡ് കാറുകൾ

പവറിലുണ്ടാവുന്ന കുറവ്
ഗിയർബോക്‌സുകളിലെ ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്ന് പവർ നഷ്‌ടമാണ്. ഇത് ഓപ്പൺ റോഡുകളിൽ പോലും ആക്‌സിലറേഷന്റെ അഭാവത്തിന് കാരണമാകുന്നു. കാര്യക്ഷമമല്ലാത്ത ഗിയർബോക്‌സ് കാരണമാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. ഒരു ഗിയർ ഇടുമ്പോൾ ആർപിഎം (മിനിറ്റിലെ റൊട്ടേഷൻ) വർധിക്കുന്നു.

എന്നാൽ വാഹനത്തിന്റെ വേഗത വർധിക്കുന്നില്ല. അത് ആശങ്കയ്ക്ക് കാരണമാകുന്നു. ഇത് മാസ്റ്റർ സിലിണ്ടറിന്റെ പ്രശ്‌നമോ ക്ലച്ച് പ്ലേറ്റുകളുടെ തകരാറോ ഇതിന് കാരണമാവാം.

ഫ്യൂയിഡ് ലീക്ക്
ഗിയർബോക്‌സിന്റെ ഏറ്റവും പ്രകടമായ പ്രശ്‌നവും ഏറ്റവും സാധാരണമായതും വാഹനത്തിനടിയിൽ നിന്നുമുള്ള ഫ്യൂയിഡ് ചോർച്ചയാണ്. പൊട്ടിയ സീൽ അല്ലെങ്കിൽ ഗാസ്കറ്റ്, ട്രാൻസ്മിഷൻ കെയ്സിംഗിലെ വിള്ളൽ, തെറ്റായ അല്ലെങ്കിൽ തകർന്ന ഡ്രെയിൻ സീൽ അല്ലെങ്കിൽ അയഞ്ഞ നട്ട്സ് അല്ലെങ്കിൽ ബോൾട്ടുകൾ എന്നിവ കാരണം ഇത് സംഭവിക്കാം.

ഗിയർ ഷിഫ്റ്റ് സമയത്തെ ശബ്ദം
ഗിയർ ഷിഫ്റ്റ് സമയത്ത് മുഴങ്ങുന്ന അല്ലെങ്കിൽ ഉണ്ടാവുന്ന ശബ്ദം ഗിയർബോക്സിലെ ഒരു പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണഗതിയിൽ കേടായ ഗിയറുകൾ, കുറഞ്ഞ ഗിയർബോക്‌സ് ഓയിൽ, തേഞ്ഞുപോയ ബെയറിംഗുകൾ തുടങ്ങിയവ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത്തരം ഒരു പ്രശ്‌നം നിങ്ങളുടെ കാറിൽ നിന്നും ഉണ്ടാവുകയാണെങ്കിൽ അവ അവഗണിക്കുന്നത് ഗിയർ ഷിഫ്റ്റിംഗ് പൂർണമായും നശിക്കപ്പെടാൻ കാരണമാകും.

കത്തുന്ന മണം
എഞ്ചിൻ ബേയിൽ നിന്ന് പുറപ്പെടുന്ന ക്യാബിനിനുള്ളിലെ തീവ്രമായ കത്തുന്ന ഗന്ധം തകരാറിലായ ഗിയർബോക്സിന്റെ അടയാളമായിരിക്കാം. എക്‌സ്‌ഹോസ്റ്റ് മനിഫോൾഡിൽ വയർ ഇൻസുലേഷൻ കത്തുന്നത്, എക്‌സ്‌ഹോസ്റ്റ് മനിഫോൾഡിലേക്ക് ഓയിൽ ചോർച്ച, ട്രാൻസ്മിഷൻ ചൂടായി പ്രവർത്തിക്കുന്നത്, തെറ്റായ തരത്തിലുള്ള ട്രാൻസ്മിഷൻ ഓയിലിന്റെ ഉപയോഗം എന്നിവ കാരണമാണ് ഇത് സംഭവിക്കാറുള്ളത്.

ജമ്പിംഗ് ഗിയറുകൾ
ഒരു പ്രശ്നമുള്ള ഗിയർബോക്‌സ് ഡ്രൈവറുടെ ഇടപെടലില്ലാതെ ഗിയർ മുകളിലേക്ക് വഴുതി വീഴുകയോ ഗിയർ ഡൗണാവുകയോ ചെയ്യും. ഈ പ്രശ്നം ജമ്പിംഗ് ഗിയറുകൾ എന്നറിയപ്പെടുന്നു. ഇത് ഗിയർബോക്സിലെ ട്രാൻസ്മിഷൻ ഫ്യുവിഡിന്റെ തെറ്റായ അളവോ, തകർന്നതോ അല്ലെങ്കിൽ ദ്രവിച്ചതോ ആയ ലിങ്കേജ് റോഡ് മൂലമോ സംഭവിക്കാം.

ഇത്തരത്തിലുണ്ടാവുന്ന സാധാരണ ഗിയർബോക്‌സ് പ്രശ്‌നങ്ങൾ തുടക്കത്തിലെ തന്നെ കണ്ടെത്തി പരിഹരിക്കപ്പെട്ടാൽ മെയിന്റനെൻസിനായി അധികം പണം ചെലവഴിക്കാതെ തന്നെ വാഹനങ്ങൾ കൊണ്ടുനടക്കാനാവും.


Click it and Unblock the Notifications








