ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

1970കള്‍ മുതല്‍ നിരത്തിലുള്ള ജിംനി ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള സുസുക്കി കാറുകളില്‍ ഒന്നാണ്. 199 രാജ്യങ്ങളിലായി 2020 ജൂലൈ വരെ മൂന്ന് ദശലക്ഷം യൂനിറ്റുകള്‍ വില്‍പ്പന നടത്തിയെന്നാണ് കണക്കുകള്‍. ജിംനി ഇന്ത്യയില്‍ ഉല്‍പാദനം നടത്തുന്നുണ്ടെങ്കിലും അത് കയറ്റുമതി ചെയ്യാന്‍ വേണ്ടിയാണ്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

മഹീന്ദ്ര ഥാറിന് ഓഫ്‌റോഡര്‍മാര്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയാണ് ജിംനിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മാരുതി സുസുക്കിയെ പ്രേരിപ്പിച്ചത്. ത്രീ ഡോര്‍ കാറുകള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അസൗകര്യമാണെന്ന് മാരുതി സുസുക്കിക്ക് നല്ല ബോധ്യമുണ്ട്. വാഹന നിര്‍മ്മാതാക്കളുടെ എഞ്ചിനീയറിംഗ് മേധാവി സിവി രാമന്‍ ഒന്നിലധികം അഭിമുഖങ്ങളില്‍ ഇത് വ്യക്തമായി വിശദീകരിച്ചിട്ടുമുണ്ട്. ഇതോടെയാണ് ത്രീ ഡോര്‍ ജിംനി ഇന്ത്യന്‍ വിപണിയില്‍ വിലങ്ങുതടിയായത്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

ശേഷം മാരുതി സുസുക്കി ജിംനിയുടെ ഫൈവ് ഡോര്‍ ഇന്ത്യന്‍ പതിപ്പിനായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കാന്‍ പോകുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിക്കുമെന്ന് കരുതപ്പെടുന്ന മോഡലിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ജിംനിയുടെ 5 ഡോര്‍, ലോംഗ് വീല്‍ബേസ് പതിപ്പ് ഇന്ത്യയെ കൂടാതെ രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടുള്ളതാണ്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

ജിംനിയുടെ സ്‌ട്രെച്ചഡ് വീല്‍ബേസ് പതിപ്പ് യൂറോപ്പില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ നിരത്തുകളില്‍ വാഹനം കണ്ടതോടെ ആഭ്യന്തര ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള മോഡലാണ് മാരുതി സുസുക്കി പുറത്തിറക്കാന്‍ പോകുന്നതെന്ന കാര്യം വ്യക്തമാണ്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

ത്രീഡോര്‍ മോഡലിന് സമാനമായ രീതിയില്‍ ബോക്‌സി പ്രൊഫൈലിലാണ് ഫൈവ് ഡോര്‍ ജിംനിയുടെയും ഡിസൈന്‍. ഡിസൈനില്‍ വലിയ മാറ്റങ്ങളില്ല. ഫൈവ് ഡോറില്‍ നടത്തുന്ന സ്‌റ്റൈലിങ് പരിഷ്‌കാരങ്ങള്‍ ത്രീ ഡോറിലും വരുത്തും. നിലവിലെ ജിംനി മോഡലിന് സ്വതന്ത്രമാക്കി വിട്ട ഇന്‍ഡിക്കേറ്ററുകളുള്ള റൗണ്ട് ഹെഡ്ലാമ്പുകള്‍, ക്ലാംഷെല്‍ ബോണറ്റ്, വെര്‍ട്ടിക്കല്‍ ഓപ്പണിംഗുകളുള്ള ഫ്രണ്ട് ഗ്രില്‍, റിയര്‍ കോമ്പിനേഷന്‍ ലാമ്പുകള്‍ തുടങ്ങിയ സവിശേഷതകളുണ്ട്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

അകത്തളത്തില്‍ 5-ഡോര്‍ ജിംനിക്ക് 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലുള്ള ഫീച്ചറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ബ്രെസയില്‍ നിന്നും വരാനിരിക്കുന്ന ഗ്രാന്‍ഡ് വിറ്റാ എസ്യുവിയില്‍ നിന്നും ചില ഫീച്ചറുകള്‍ കടമെടുക്കാന്‍ സാധ്യതയുണ്ട്. ഓഫ്-റോഡിംഗ് ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താതെ 5-ഡോര്‍ ജിംനിയെ ഒരു സമ്പൂര്‍ണ ഫാമിലി കാര്‍ ആക്കുക എന്നതാണ് ആശയം.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

5-ഡോര്‍ ജിംനിക്ക് ഏകദേശം 3,850 എംഎം നീളമുണ്ടാകും. ഇത് 3-ഡോര്‍ വേരിയന്റിനേക്കാള്‍ 300 എംഎം കൂടുതലാണ്. വീല്‍ബേസ് 2,550 എംഎം ആയിരിക്കും, ഇത് വീണ്ടും 300 എംഎം നേട്ടമാണ്. 5-ഡോര്‍ ജിംനിയുടെ വീതിയും ഉയരവും യഥാക്രമം 1,645 മില്ലീമീറ്ററും 1,730 മില്ലീമീറ്ററും ആയിരിക്കും.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് 3 ഡോര്‍ ജിംനിക്ക് തുല്യമായിരിക്കും. 5-ഡോര്‍ ജിംനിക്ക് ഏകദേശം 1,190 കിലോഗ്രാം ഭാരം വരും, ഇത് 3-ഡോര്‍ പതിപ്പിനേക്കാള്‍ ഏകദേശം 100 കിലോഗ്രാം കൂടുതലാണ്. നിലവിലുള്ള മാരുതി കാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 5-ഡോര്‍ ജിംനിക്ക് സ്വിഫ്റ്റിന്റെ (3,845 എംഎം) അതേ നീളം ഉണ്ടായിരിക്കും. 3,995 എംഎം വലിപ്പമുള്ള പുതിയ ബ്രെസയേക്കാള്‍ ചെറുതായിരിക്കും ഇത്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

ഇന്ന് വിദേശ വിപണിയില്‍ വില്‍ക്കുന്ന സുസുക്കി ജിംനി രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 64 Bhp കരുത്തും 94 Nm ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1 ലിറ്റര്‍ ത്രീ സിലിണ്ടര്‍ മോട്ടോര്‍, 103 Bhp-138 Nm ഉള്ള 1.5 ലിറ്റര്‍- ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് (K15B) മോട്ടോര്‍ എന്നിവയാണത്. ചെറിയ എഞ്ചിന്‍ പ്രധാനമായും ജാപ്പനീസ് 'കീ' കാര്‍ വിപണിയെ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ജിംനി മിക്ക അന്താരാഷ്ട്ര വിപണികളിലും വില്‍ക്കുന്നത് വലിയ എഞ്ചിനാണ്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

വലിയ എഞ്ചിന് 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍, ഒപ്പം താഴ്ന്നതും ഉയര്‍ന്നതുമായ ശ്രേണികളുള്ള ഫോര്‍ വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കെയ്സുമുണ്ട്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

ഇന്ത്യന്‍ വിപണിക്കായി മാരുതി സുസുക്കി 100 Bhp കരുത്തും 135 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15C (K15B എഞ്ചിന്റെ പരിണാമം) യൂണിറ്റ് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എര്‍ട്ടിക, XL6, ബ്രെസ എന്നീ മോഡലുകളില്‍ ഇതേ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. വരാന്‍ പോകുന്ന മാരുതി വിറ്റാര കോംപാക്ട് എസ്‌യുവിക്കും ഇതേ എഞ്ചിനാണ് നല്‍കുന്നത്.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായി നല്‍കാനാണ് സാധ്യത. ഇന്ത്യ-സ്‌പെക്ക് ജിംനിക്ക് താഴ്ന്നതും ഉയര്‍ന്നതുമായ ശ്രേണികളുള്ള ഫോര്‍ വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കെയ്‌സും ലഭിക്കും.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

ഓഫ് റോഡിങ് ഉദ്ദേശിച്ചുള്ള ബോഡി-ഓണ്‍-ഫ്രെയിം എസ്യുവി ജിംനിക്ക് നാല് ചക്രങ്ങളിലും സ്വതന്ത്രമായ സസ്‌പെന്‍ഷന്‍ ലഭിക്കുന്നു. ഓഫ് റോഡര്‍ ആഗോളതലത്തില്‍ അതിന്റെ നാലാം തലമുറയിലാണ് ഇപ്പോള്‍.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

ഇന്ത്യയില്‍ മാരുതി സുസുക്കി ജിംനിയെ ജിപ്സിയുടെ രൂപത്തില്‍ 1980-കളില്‍ അവതരിപ്പിച്ചിരുന്നു. ജിപ്സി (പല അന്താരാഷ്ട്ര വിപണികളിലും സമുറായി എന്നും അറിയപ്പെടുന്ന രണ്ടാം തലമുറ ജിംനി) ഉല്‍പ്പാദനം മൂന്ന് പതിറ്റാണ്ടിലേറെ തുടര്‍ന്നു. മലിനീകരണവും സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമാക്കുന്നതിന് മുമ്പ് 2019-ല്‍ അതിന്റെ നിര്‍മാണം അവസാനിപ്പിച്ചു.ആ അര്‍ത്ഥത്തില്‍ എടുക്കുമ്പോള്‍ ജിപ്സിയുടെ പിന്‍ഗാമിയാണ് ഏറ്റവും പുതിയ ലോംഗ് വീല്‍ബേസ് ജിംനി.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

പഴയ ജിപ്സിയെപ്പോലെ, ഇന്ത്യയില്‍ വില്‍ക്കുന്ന ജിംനിയും പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭിക്കൂ. മുഖ്യ എതിരാളികളായ മഹീന്ദ്ര ഥാറും ഫോഴ്‌സ് ഗൂര്‍ഖയും ഡീസല്‍ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇത് ഒരു തരത്തില്‍ ജിംനിയെ ദോഷകരമായി ബാധിക്കും.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

യര്‍ന്ന ടോര്‍ക്കും ഇന്ധനക്ഷമതയുമുള്ള ഡീസല്‍ എഞ്ചിനുകള്‍ക്കാണ് ഇന്ത്യയിലെ ഓഫ് റോഡര്‍മാര്‍ പൊതുവെ മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ മികച്ച ഓഫ്-റോഡ് അനുഭവം, തെളിയിക്കപ്പെട്ട വിശ്വാസ്യത, ലളിതമായ മെക്കാനിക്കല്‍ ഡിസൈന്‍, വില എന്നിവയിലൂടെ ഓഫ് റോഡര്‍മാരുടെ മനസ്സിലേക്ക് ഇടിച്ച് കയറാമെന്ന വിശ്വാസത്തിലാണ് മാരുതി സുസുക്കി.

ഇന്ത്യയില്‍ 5 ഡോര്‍ ജിംനിയുടെ പരീക്ഷണയോട്ടം; ഥാറിന്റെ എതിരാളി അടുത്ത വര്‍ഷമെത്തും

5 ഡോര്‍ ജിംനി ഫൈവ് ഡോര്‍ മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയോടാണ് മത്സരിക്കേണ്ടത്. മഹീന്ദ്രയും ഫോഴ്‌സും ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന രണ്ട് മോഡലുകളും അടുത്ത വര്‍ഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നെക്‌സ ഔട്ട്‌ലെറ്റുകളില്‍ കൂടിയാകും മാരുതി ജംനി ഫൈവ്‌ഡോര്‍ വില്‍ക്കുക.

Source: ACI

More from DriveSpark

Article Published On: Tuesday, September 13, 2022, 11:13 [IST]
English summary
Maruti suzuki jimny 5 door spotted testing for first time in india ahead of 2023 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X