സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

കൊച്ചി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർഷാദ് ടിഎച്ച് തന്റെ പിതാവിന്റെ ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ നിന്നുള്ള സ്ക്രാപ്പ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ലൈറ്റ് മോട്ടോർസൈക്കിൾ വൈറലാവുന്നു.

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

കൊച്ചിയിലെ പള്ളുരുതി സ്വദേശിയായ ടിജെ ഹാഷിമിന്റെയും ഹസീനയുടെയും മകനായ അർഷാദ് പല്ലുരുത്തിയിലെ എസ്ഡിപിവൈ സ്കൂളിലെ വിദ്യാർത്ഥിയാണ്.

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

വർക്കഷോപ്പിലെ സ്ക്രാപ്പ് വസ്തുക്കൾ ഉപയോഗിച്ച് ഒന്നര മാസത്തിനുള്ളിലാണ് നൂതന മോട്ടോർസൈക്കിൾ നിർമ്മിച്ചത്. മോട്ടോർസൈക്കിളിന്റെ പെട്രോൾ ടാങ്ക് സീറ്റിനു താഴെയായി ഘടിപ്പിച്ചിരിക്കുന്നു.

MOST READ: ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

ഒരു ലിറ്റർ ഇന്ധന ശേഷിയാണുള്ളത്. ലിറ്ററിന് 50 കിലോമീറ്റർ ദൂരം വരെ ബൈക്കിന് സഞ്ചരിക്കാമെന്ന് അർഷാദ് അവകാശപ്പെട്ടു. സ്ക്രാപ്പ് ടയറുകൾ, ഡിസ്ക് ബ്രേക്കുകൾ, എൽഇഡി ലൈറ്റുകൾ, മറ്റ് ബൈക്കുകളിൽ നിന്നെടുത്ത ഹാൻഡിൽ ബാറും മറ്റ് ഘടകങ്ങളുമാണ്.

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

കൂടെ സൈക്കിളിന്റെ ക്യാറിയറും സീറ്റുമാണ് അർഷാദ് ഉപയോഗിച്ചിരിക്കുന്നത്. ഈ കൊച്ചുമിടുക്കന് ലൈറ്റ് മോട്ടോർസൈക്കിൾ വികസിപ്പിച്ചെടുക്കുന്നതിന് 10,000 രൂപയോളമാണ് ചെലവുണ്ടായത്.

MOST READ: നിയമയുദ്ധം വിജയിച്ച് ഫിയറ്റ് ക്രൈസ്‌ലർ; മഹീന്ദ്ര റോക്‌സോറിന് അമേരിക്കയിൽ വിലക്ക്

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

ലോക്ക്ഡൗൺ സമയത്ത് തന്റെ പിതാവിന്റെ വർക്ക് ഷോപ്പിൽ ഇരുമ്പ് പൈപ്പും എഞ്ചിനും കണ്ടപ്പോൾ ഒരു മോട്ടോർ ബൈക്ക് ഉണ്ടാക്കണമെന്നാണ് താൻ ആദ്യമായി ആഗ്രഹിച്ചത് എന്ന് കുട്ടി പറയുന്നു.

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

ആദ്യം പിതാവ് തന്നെ ശകാരിച്ചു, പക്ഷേ പ്രക്രിയയുടെ പകുതിയിൽ എത്തിയതോടെ അദ്ദേഹത്തിന്റെ സഹായവും പിൻതുണയും ലഭിച്ചു എന്ന് അർഷാദ് പറയുന്നു.

MOST READ: കാമിക്ക് എസ്‌യുവിയുടെ പരീക്ഷണയോട്ടവുമായി സ്കോഡ, വിപണിയിലേക്ക് ഉടനെത്തും

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

ഒന്നര മാസത്തിനുള്ളിൽ മോട്ടോർസൈക്കിൽ പൂർത്തിയായി. നിരവധി ബൈക്കുകളുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. അടുത്തതായി ഒരു ട്രോളി നിർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് ഈ കൊച്ചുമിടുക്കന്റെ അടുത്ത ആഗ്രഹം.

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

തന്റെ മകന്റെ സൃഷ്ടിയിൽ അഭിമാനമുണ്ടെന്നും അവന്റെ ഭാവി സംരംഭങ്ങളിൽ പിന്തുണയ്ക്കുമെന്നും അർഷാദിന്റെ പിതാവ് പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് വീട്ടിലുണ്ടായിരുന്നപ്പോൾ, തനിക്ക് സൈക്കിൾ പോലെ ഒരു ബൈക്ക് നിർമ്മിക്കാമോ എന്ന് കുട്ടി തന്നോട് ചോദിച്ചിരുന്നു.

MOST READ: കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

ഇതേ തുടർന്ന് തന്റെ സുഹൃത്ത് അവന് ഒരു വെൽഡിംഗ് മെഷീൻ നൽകി. അത് ഉപയോഗിച്ച് സ്ക്രാപ്പിൽ നിന്ന് നിർമ്മിച്ചെടുത്ത ഈ വാഹനം ഇത്ര മനോഹരമായിരിക്കുമെന്ന് താൻ കരുതിയില്ല എന്നും ഹാഷിം വ്യക്തമാക്കി.

സ്ക്രാപ്പിൽ നിന്നും ലൈറ്റ് മോട്ടോർസൈക്കിൾ; ഒമ്പതാം ക്ലാസുകാരന്റെ കരവിരുത് വൈറലാവുന്നു

മോട്ടോർസൈക്കിളിന് രജിസ്ട്രേഷൻ ലഭിക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് അർഷാദ്. അടുത്തതായി ഒരു ട്രോളി നിർമ്മിക്കാൻ ആഗ്രഹിക്കുന്ന തന്റെ മകന് എല്ലാവിധ പിന്തുണയും ഹാഷിം ഇപ്പോഴേ പ്രഖ്യാപിച്ചിരിക്കുകയാണ്.

Image Courtesy: ANI

Most Read Articles

Malayalam
English summary
9th Standard Student From Kerala Invents Light Motorcycle From Scrap. Read in Malayalam.
Story first published: Monday, June 15, 2020, 17:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X