ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

പിറന്നാൾ ദിനത്തിൽ ഭർത്താവിന് ജീപ്പ് മെറി‍ഡിയൻ സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ. 32.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള എസ്‌യുവി നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ ലിമിറ്റഡ് ഓപ്ഷനാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

കൊച്ചിയിലെ ഡീലര്‍ഷിപ്പായ പിനാക്കിള്‍ ജീപ്പില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും പുതിയ വാഹനം നിരത്തിലെത്തിച്ചിരിക്കുന്നത്. പുത്തൻ കാർ സ്വന്തമാക്കിയതിന്റെ സന്തോഷം ശ്വേതാ മേനോന്‍ തന്നെയാണ് സാമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

ജീപ്പ് മെറിഡിയന്റെ സിഗ്നേച്ചര്‍ വെല്‍വെറ്റ് റെഡ് കളർ ഓപ്ഷനിൽ ഒരുങ്ങിയിട്ടുള്ള വാഹനമാണ് നടി സ്വന്തമാക്കിയത്. ജീപ്പിന്റെ പ്രീമിയം എസ്‍യുവിയായ മെറിഡിയൻ മെയ് അവസാനമാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. രണ്ടു വേരിയന്റുകളിലായി മാനുവൽ, ഓട്ടോമാറ്റിക്ക്, ഫോർവീൽ ഡ്രൈവ് മോഡുകളിൽ വാഹനം ലഭിക്കും.

MOST READ: മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണിവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

ജനപ്രിയ പ്രീമിയം ഫുൾ-സൈസ് എസ്‌‍യുവിയായിരുന്ന ഫോർഡ് എൻ‌ഡവർ നിർത്തലാക്കിയതിന് ശേഷം ഇന്ത്യൻ വിപണിയിലെ ഐക്കണിക് ടൊയോട്ട ഫോർച്യൂണറുമായി മത്സരിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് മെറിഡിയൻ ഏറ്റെടുത്തിരിക്കുന്നത്. ധാരാളം ഓഫ്-റോഡിംഗ് ഹാർഡ്‌വെയറുകൾക്ക് പുറമേ നിരവധി സൗകര്യ സവിശേഷതകളുമായാണ് വാഹനം വരുന്നതു തന്നെ.

ഇന്ത്യക്കായി എഞ്ചിനീയറിംഗ് ചെയ്ത് ഡിസൈൻ ചെയ്യുന്ന ജീപ്പിന്റെ ആദ്യ ത്രീ റോ എസ്‍യുവിയാണ് മെറിഡിയൻ എന്നാണ് അമേരിക്കൻ ബ്രാൻഡ് അവകാശപ്പെടുന്നത്. ജീപ്പിന്റെ ജനപ്രിയമായ വാഹനമായ കോമ്പസിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന മൂന്നുവരി സ്പോർട്‌സ് യൂട്ടിലിറ്റി വാഹമാണെങ്കിലും ധാരാളം പ്രത്യേകതകൾ നിറഞ്ഞ മോഡലായാണ് മെറിഡിയനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: പടം ഹിറ്റായി, കാർത്തിക് ആര്യന് 3.73 കോടി രൂപ വിലമതിക്കുന്ന McLaren GT സമ്മാനിച്ച് ഭൂഷൺ കുമാർ

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

സെഗ്മെന്റിലെ ഏറ്റവും വീൽബേസുള്ള എസ്‌യുവിയാണ് മെറിഡിയൻ എന്നതും പ്രധാനപ്പെട്ട സവിശേഷതയാണ്. ഈ അധിക വീൽ ബേസ് ജീപ്പിന്റെ ഉന്നതശ്രേണിയിലുള്ള ഗ്രാൻഡ് ചെറോക്കിക്കൊപ്പം റോഡ് സാന്നിധ്യവും കയ്യൊതുക്കവും ഗാംഭീര്യവും മെറിഡിയനു നൽകുന്നുണ്ടെന്നു പറയാം.

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

ലിമിറ്റഡ്, ലിമിറ്റഡ് (O) വേരിയന്റുകളിൽ ലഭ്യമാവുന്ന ജീപ്പ് മെറിഡിയന് ഇന്ത്യയിൽ 29.90 ലക്ഷം മുതൽ 36.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചേക്കുന്നത്. 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയതുടിപ്പ്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതാണ്.

MOST READ: ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നുവെങ്കിലും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും വാഹനത്തിൽ തെരഞ്ഞെടുക്കാനാവും. വെർട്ടിക്കലായി സ്ലേറ്റ് ചെയ്‌ത ഫ്രണ്ട് ഗ്രിൽ, സംയോജിത എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഷാർപ്പ് റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് മെറിഡിയന്റെ പുറംഭാഗത്തെ ഡിസൈൻ വിശദാംശങ്ങൾ.

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

നിരവധി സ്ഥലങ്ങളിലെ ക്രോം ആക്‌സന്റുകൾ, ബ്ലാക്ക് ഫിനിഷ്ഡ് ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ, റൂഫ്, സിൽവർ ഫിനിഷ്‌ഡ് സ്‌കിഡ് പ്ലേറ്റുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയാണ് ജീപ്പ് മെറിഡിയനിലെ മറ്റ് ഹൈലൈറ്റുകൾ.

MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ് സൗകര്യം, വലിയ പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പടെയുള്ള ഫീച്ചറുകളാണ് പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയുടെ അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്.

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

വെന്റിലേറ്റഡ് ഡ്രൈവർ, കോ-പാസഞ്ചർ സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, മൂന്നാം നിര സീറ്റുകളിലേക്ക് പ്രവേശനം നൽകുന്ന ഇലക്ട്രിക് ടംബിൾ ഫംഗ്ഷൻ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, എൽഇഡി ഫോഗ് ലാമ്പുകൾ, കോർണറിംഗ് ഫംഗ്‌ഷൻ, ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, പവർഡ് ടെയിൽഗേറ്റ് മുതലായും ജീപ്പ് മെറിഡിയന്റെ പ്രത്യേകതകളാണ്.

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

ജീപ്പ് മെറിഡിയന് വെറും 10.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ മണിക്കൂറിൽ 198 കിലോമീറ്ററാണ് പരമാവധി വേഗത.

ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

4,769 mm നീളവും 1,859 mm വീതിയും 1,698 mm ഉയരവും 2,782 mm വീൽബേസ് നീളവും ഉള്ളതിനാൽ മെറിഡിയൻ കോമ്പസിനേക്കാൾ വലുതാണ്. ഇൻഡിപെൻഡഡ് ഫ്രണ്ട്, റിയർ സസ്‌പെൻഷനോട് കൂടിയ സെഗ്‌മെന്റിലെ ആദ്യത്തെ വാഹനം കൂടിയാണിത്.

More from DriveSpark

Article Published On: Monday, June 27, 2022, 11:21 [IST]
English summary
Actress swetha menon gifts new jeep meridian suv for her husband
കൂടുതല്‍... #ജീപ്പ് #jeep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X