ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

മലയാള സിനിമാ താരങ്ങളിലെ ഏക ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരന്റെ കാർ ശേഖരത്തിലേക്ക് മറ്റൊരു സൂപ്പർതാരം കൂടി കടന്നുവന്നിരിക്കുകയാണ്. ലംബോർഗിനി ഉറുസ് എസ്‌യുവിയാണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതൊരു സെക്കൻഡ് ഹാൻഡ് വാഹമനമാണെന്നതാണ് പ്രത്യേകത.

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

2018-ൽ പൃഥ്വിരാജ് സ്വന്തമാക്കിയ ലംബോർഗിനി ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്‌താണ് ഉറുസ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2000 കിലോമീറ്റർ മാത്രം ഓടിയ ഹുറാക്കാൻ വിറ്റാണ് 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് വാങ്ങിയത്. 2019-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വില സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല.

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാറുകള്‍ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. കേരളാ രജിസ്ട്രേഷനിലുള്ള 2019 മോഡൽ ലക്ഷ്വറി എസ്‌യുവിയുടെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടി രൂപയായിരുന്നു.

MOST READ: BMW മുതൽ Volvo വരെ; Fortuner GR-S -ന്റെ വിലയിൽ ഇന്ത്യയിൽ സ്വന്തമാക്കാൻ കഴിയുന്ന ലക്ഷ്വറി കാറുകൾ

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നതിനാലാണ് പൃഥിരാജ് സുകുമാരൻ സെക്കൻഡ് ഹാൻഡ് തെരഞ്ഞെടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

മാത്രമല്ല ഹുറാക്കനെക്കാൾ പ്രായോഗികമായി വാഹനമാണ് ഉറുസ് എന്നതും ശ്രദ്ധേയമാണ്. ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്. 2018 ജനുവരിയിലാണ് ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവി മോഡലായ ഉറുസ് ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്.

MOST READ: കൂടുതൽ ഫീച്ചറുകളുമായി Aura സിഎന്‍ജിയുടെ പുത്തൻ SX വേരിയന്റ് വിപണിയിൽ, വില 8.57 ലക്ഷം മുതൽ

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

പിന്നീട് സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം ഇന്ത്യയിലും എത്തി. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്നുള്ള ഏറ്റവും വിജയകരമായ കാറുകളിലൊന്നാണ് ഉറുസ് എന്നതും ശ്രദ്ധേയമാണ്. ആദ്യ കാലങ്ങളില്‍ സൂപ്പര്‍ സ്‌പോര്‍ട് കാര്‍ മാത്രം നിര്‍മfച്ചിരുന്ന ബ്രാന്‍ഡിന്റെ പുതുചിന്തയായിരുന്നു ഈ എസ്‌യുവി.

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

ഇന്നുവരെ ഈ സൂപ്പർ എസ്‌യുവിയുടെ 20,000 യൂണിറ്റുകളാണ് ലോകമെമ്പാടുമുള്ള വിപണികൾക്കായി ലംബോർഗിനി നിർമിച്ചിട്ടുണ്ട്. ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ എം‌എൽ‌ബി ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഉറുസ് രൂപമെടുത്തിരിക്കുന്നത്.

MOST READ: സ്പോര്‍ട്സ് കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ?; പരിഗണിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഇതൊക്കെ

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ലംബോർഗിനിയുടെ ആദ്യ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇതിന് 6000 rpm-ൽ പരമാവധി 641 bhp പവറും 2250 rpm-ൽ 850 Nm torque ഉം ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. ഓൾ-വീൽ-ഡ്രൈവ് ഉറുസിന് വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും.

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

ലംബോർഗിനി ഉറുസിന്റെ പരമാവധി വേഗത 305 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. സാധാരണ ഓണ്‍-റോഡ് ഡ്രൈവിംഗിനായി സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്ട്, കോര്‍സ (ട്രാക്ക്) എന്നിവയും കൂടാതെ ഓഫ്-റോഡിംഗിനായി സബ്ബിയ (സാന്‍ഡ്), ടെറ (ഗ്രാവല്‍), നീവ് (സ്‌നോ എന്നിവയുമാണ് ഇറ്റാലിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

MOST READ: Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്‍പന്തിയിലുള്ള ഈ വാഹനം ആഗോളതലത്തില്‍ പോലും ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് മോഡലായി മാറിയിട്ടുണ്ട്. അസാധാരണമായ പെർഫോമൻസിന്റെയും വൈവിധ്യമാര്‍ന്ന കഴിവുകളുടെയും സമന്വയമാണ് ലംബോര്‍ഗിനി ഉറുസ് എസ്‌യുവിയെന്ന് തറപ്പിച്ചു പറയാനാവും.

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ലംബോര്‍ഗിനി ഉറുസിന് 5,112 മില്ലീമീറ്റർ നീളവും 2,016 മില്ലീമീറ്റർ വീതിയും 1,638 മില്ലീമീറ്റർ ഉയരവും 3,003 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. 2,200 കിലോഗ്രാം ഭാരമുള്ള എസ്‌യുവിക്ക് 85 ലിറ്റര്‍ ഫ്യുവൽ ടാങ്കാണ് കമ്പനി നൽകിയിരിക്കുന്നത്.

ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

വണ്ടികമ്പത്തിൽ ഏറെ മുന്നിലുള്ള മലയാള സിനിമാ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്ല്യു റോഡ്സ്റ്റർ മോഡൽ C4, പോർഷ 911 കാബ്രിയോ, പോർഷ കയാൻ, ഔഡി Q7 എസ്‌യുവി, 95 മോഡൽ ലാൻഡ് റോവർ ഡിഫെൻഡർ, മിനി കൂപ്പർ JCW, തുടങ്ങിയ വമ്പൻ കാറുകളെല്ലാം താരത്തിന് സ്വന്തമായുണ്ട്. ഈ നിരയിലേക്കാണ് പുതിയ ലംബോർഗിന് ഉറുസിന്റെ കടന്നുവരവും.

Most Read Articles

Malayalam
English summary
Prithviraj sukumaran exchanges lamborghini huracan sports car with urus suv
Story first published: Wednesday, June 22, 2022, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X