ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളുടെ ഡിമാന്റ് ഇന്ത്യയിൽ കൂടിവരികയാണ്. ഒരു കുടുംബത്തിലെ എല്ലാവർക്കും അല്ലെങ്കിൽ ട്രിപ്പുകൾക്ക് സുഹൃത്തുകളുമായി ഒരുമിച്ച് യാത്ര ചെയ്യാനാവുമെന്നതിനാൽ കൂടുതൽ ആളുകളും ഇപ്പോൾ പ്രായോഗികമായ 7 സീറ്റർ മോഡലുകളെയാണ് സ്വന്തമാക്കാനാഗ്രഹിക്കുന്നത്.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

എന്നാൽ ഇക്കൂട്ടത്തിൽ ഇപ്പോൾ സുരക്ഷയ്ക്കും മുൻഗണന കൊടുക്കുന്നവരാണ് ഇന്ത്യക്കാർ. അതിനാൽ കൂടുതൽ സേഫ്റ്റിയുള്ള വാഹനങ്ങൾ സ്വന്തമാക്കാനാണ് ആളുകൾ ആഗ്രഹിക്കുന്നതും തിരയുന്നതും. സുരക്ഷാ റേറ്റിംഗുകൾക്കായുള്ള ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ ഇന്ത്യയിൽ നിർമിച്ച ഏറ്റവും പുതിയ മൂന്ന് നിര വാഹനമാണ് കിയ കാരെൻസ്.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

എതിരാളികളെപ്പോലെ മൾട്ടിപർപ്പസ് വാഹനത്തിന് പകരം റിക്രിയേഷണൽ വെഹിക്കിൾ എന്ന് കിയ വിളിക്കുന്ന കാരെൻസ് അടുത്തിടെ നടന്ന ക്രാഷ് ടെസ്റ്റിൽ ത്രീ-സ്റ്റാർ റേറ്റിംഗ് നേടിയാണ് മടങ്ങിയത്. മഹീന്ദ്രയുടെ XUV700, മറാസോ, റെനോ ട്രൈബർ, മാരുതി സുസുക്കി എർട്ടിഗ എന്നീ സുരക്ഷിതമായ മൂന്നുവരി കാറുകളുടെ പട്ടികയിൽ കിയ കാരെൻസും അണിനിരക്കുകയാണിപ്പോൾ.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങൾ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് മൂന്ന്-വരി യൂട്ടിലിറ്റി മോഡലുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

മഹീന്ദ്ര XUV700

മഹീന്ദ്ര XUV700 ആണ് നിലവിൽ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ മൂന്നിവരി യൂട്ടിലിറ്റി വാഹനം. 2021 നവംബറിൽ നടന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പ്രായപൂർത്തിയായ യാത്രക്കാരുടെ സംരക്ഷണത്തിനായി എസ്‌യുവി അഞ്ച് സ്റ്റാറുകളും കുട്ടികളുടെ സുരക്ഷയ്ക്കായി നാല് സ്റ്റാറുകളും നേടിയിരുന്നു.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

അടുത്തിടെ മഹീന്ദ്രയിൽ നിന്നുള്ള എസ്‌യുവിക്ക് ഗ്ലോബൽ NCAP-ൽ നിന്നുള്ള സേഫർ ചോയ്‌സ് അവാർഡ് കരസ്ഥാമാക്കാനും സാധിച്ചിരുന്നു. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ പ്രകടനം കൈവരിക്കുകയും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) വാഗ്ദാനം ചെയ്യുന്നതുൾപ്പെടെയുള്ള ചില മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന മോഡലുകൾക്കാണ് ഈ അംഗീകാരം ലഭിക്കുക.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

മഹീന്ദ്ര മറാസോ

അധികമാരും തിരിച്ചറിയാതെ പോയ കിടിലൻ യൂട്ടിലിറ്റി വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര മറാസോ. 2018-ൽ നടന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മഹീന്ദ്രയുടെ മൂന്നുവരി എംപിവി മറാസോ ഫോർ സ്റ്റാർ റേറ്റിംഗ് നേടി കരുത്തുകാട്ടിയിരുന്നു.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

ഏഴ് സീറ്റർ എംപിവിക്ക് ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഡ്രൈവർക്കുള്ള എസ്ബിആർ, ISOFIX ആങ്കറേജുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളോടെയാണ് പരീക്ഷിച്ചത്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ മറാസോ ഫോർ സ്റ്റാർ റേറ്റിംഗാണ് സ്കോർ ചെയ്‌തത്. എന്നാൽ കുട്ടികളുടെ സംരക്ഷണത്തിനായി രണ്ട് സ്റ്റാർ മാത്രമാണ് വാഹനത്തിന് നേടാനായിരുന്നത്.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

റെനോ ട്രൈബർ

കഴിഞ്ഞ വർഷം നടത്തിയ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫ്രഞ്ച് കാർ നിർമാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ട്രൈബർ എംപിവി 4 സ്റ്റാർ റേറ്റിംഗ് നേടി.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

മൂന്ന് നിരകളുള്ള എംപിവി മുതിർന്നവരുടെ ഒക്കുപ്പെൻഡ് പ്രൊട്ടക്ഷനിൽ 4 സ്റ്റാർ സ്കോർ ചെയ്‌തപ്പോൾ ക്രാഷ് ടെസ്റ്റുകളിൽ കുട്ടികളുടെ ഒക്കുപ്പെൻറ് പ്രൊട്ടക്ഷനിൽ കുറവ് സ്കോറാണ് നേടിയത്. എന്നിരുന്നാലും മികച്ച സുരക്ഷയുള്ള മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളുടെ നിരയിലേക്ക് ട്രൈബറിനെയും കൂടെകൂട്ടാനാവും.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

കിയ കാരെൻസ്

ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറക്കിയ കിയ കാരൻസ് മൂന്നുവരി മോഡൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിരാജനകമായ പ്രകടനവുമായാണ് മടങ്ങിയതെന്ന് വലിച്ചു നീട്ടാതെ പറയാം. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ മൂന്നുവരി എംപിവി മോഡൽ 3 സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് നേടിയത്.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

പരീക്ഷിച്ച മോഡലിൽ ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) ഉൾപ്പെടുന്ന ഏറ്റവും അടിസ്ഥാന സുരക്ഷാ കിറ്റുകൾ ഉണ്ടായിരുന്നിട്ടും ഇത്രയും കുറവ് സ്കോർ മാത്രമാണ് നേടാനായത്. എങ്കിലും ഈ വിഭാഗത്തിൽ കാരെൻസിനെയും ഉൾക്കൊള്ളാൻ കഴിയും.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

മാരുതി സുസുക്കി എർട്ടിഗ

ഈ സെഗ്‌മെന്റിലെ തങ്ങളുടെ എതിരാളികളിൽ ഒന്നാമനായ സുസുക്കി എർട്ടിഗയെ നേരിയ വ്യത്യാസത്തിൽ തോൽപ്പിക്കാൻ കാരെൻസിന് കഴിഞ്ഞതാണ് വേറിട്ടു നിർത്തുന്നത്. മാരുതിയിൽ നിന്നുള്ള മൂന്നുവരി മോഡലിനെ 2019-ൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകൾക്കായി വിധേയമാക്കിയിരുന്നു.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

അന്ന് ത്രീ-സ്റ്റാർ റേറ്റിംഗുമായി തിരിച്ചെത്തിയപ്പോൾ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കാര്യമായ ചില സേഫ്റ്റി ഉൾപ്പെടുത്തലുകൾ കൊണ്ടുവന്നിരിക്കുന്നതിനാൽ എർട്ടിഗ കൂടുതൽ മെച്ചപ്പെട്ടുവെന്നു വേണം പറയാൻ.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

മഹീന്ദ്രയുടെ ബൊലേറോ, സ്കോർപിയോ, ടൊയോട്ടയുടെ ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ജീപ്പ് മെറിഡിയൻ എന്നിവയാണ് ഇന്ത്യയിലെ മറ്റ് ശ്രദ്ധേയമായ മൂന്നുവരി വാഹനങ്ങൾ. പഴയ തലമുറ സ്കോർപിയോ ഗ്ലോബൽ ക്രാഷ് ടെസ്റ്റുകളിൽ വിജയിച്ചില്ലെങ്കിലും വരാനിരിക്കുന്ന മോഡൽ മുൻ തലമുറ മോഡലുകളേക്കാൾ സുരക്ഷിതമായിരിക്കും.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

ഫോർച്യൂണർ ക്രാഷ് ടെസ്റ്റിന് ഇതുവരെ വിധേയമായിട്ടില്ല എന്നതിനാൽ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്താനായില്ല. എന്നാൽ ആസിയാൻ NCAP ക്രാഷ് ടെസ്റ്റിൽ ഇന്നോവ ക്രിസ്റ്റ 5 സ്റ്റാർ റേറ്റിംഗുകൾ നേടിയിരുന്നു.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

ഇവ രണ്ടും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചവയാണ്. ജീപ്പ് ഇതുവരെ മെറിഡിയനെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലാത്തതിനാലാണ് ഏറ്റവും സുരക്ഷിതമായ അഞ്ച് മൂന്നുവരി യൂട്ടിലിറ്റി മോഡലുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്.

ഏറ്റവും സുരക്ഷിതമായ ഇന്ത്യയിലെ മൂന്നുവരി യൂട്ടിലിറ്റി വാഹനങ്ങളെ പരിചയപ്പെടാം

ഇന്ത്യയിലെ മറ്റ് മൂന്ന് നിര വാഹനങ്ങളിൽ ചിലത് ഇതുവരെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല എന്നതും ഇവിടെ കണക്കിലെടുത്തിട്ടുണ്ട്. മാരുതി സുസുക്കി XL6, ടാറ്റ സഫാരി, എംജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ കാറുകൾ ഈ ലിസ്റ്റിൽ പരിഗണിക്കാത്തതും അവ ഇതുവരെ ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമാക്കിയിട്ടില്ല എന്നതിനാലാണ്.

Most Read Articles

Malayalam
English summary
Five safest three row utility vehicles that you can in india right now
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X