തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

13ാം വയസ്സില്‍ തെരുവില്‍ വസ്ത്രങ്ങളുമായി അലഞ്ഞ മായ മുക്തി ആ പെണ്‍കുട്ടി പിന്നീട് യു.എന്നില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഐതിഹാസിക ജീവിതകഥ പകഴിഞ്ഞ ദിവസം മുംബൈയിലെ ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. തെരുവുകളില്‍ നിന്ന് വസ്ത്രങ്ങളും മറ്റും ശേഖരിച്ച് ഉപജീവനം നടത്തിയ ആ 13കാരി സ്വപ്‌നം കാണാത്ത പലതുമാണ് ജീവിതത്തില്‍ നടന്നത്.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം അവള്‍ക്ക് മറക്കാന്‍ സാധിക്കില്ല. തെരുവില്‍ ഉപജീവനം നടത്തിയ 13കാരിയില്‍ നിന്ന് യു.എന്‍ വരെയെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ജീവിത കഥ കേട്ടറിഞ്ഞ് വ്യവസായിയായ സൈറസ് പൂനവാല അവള്‍ക്കൊരു സമ്മാനം കൊടുത്തിരിക്കുകയാണ്. എന്താണെന്നല്ലേ. പുതുപുത്തന്‍ മാരുതി എസ്-പ്രെസോ കാര്‍.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

പാവപ്പെട്ടവരെ സഹായിക്കുന്നതിനായുള്ള മായയുടെ ദൗത്യത്തില്‍ പങ്കാളിയാവുന്നതിനായാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തലവന്‍ സൈറസ് പൂനവാല അവര്‍ക്ക് സ്‌നേഹസമ്മാനം നല്‍കിയത്.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

നാസിക്ക് നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സഹായിക്കുന്നതിനാണ്് സൈറസ് പൂനവാല അവള്‍ക്ക് ഒരു കാര്‍ നല്‍കിയത്. ഗ്രാമവാസികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകയായ മായാ മുക്തിയെത ഇത് സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. ചൊവ്വാഴ്ചഴ്ചയാണ് ബ്രാന്‍ഡ് ന്യു മാരുതി സുസുക്കി എസ്-പ്രെസോ പൂനവാല മായയ്ക്ക് കൈമാറിയത്.

MOST READ:ടോള്‍ പ്ലാസകൾക്ക് ബൈ; ഇനി ടോള്‍ പിരിവ് നമ്പര്‍പ്ലേറ്റില്‍ നിന്ന് നേരിട്ടെന്ന് ഉറപ്പിച്ച് നിതിന്‍ ഗഡ്കരി

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

ഗ്രാമീണരുടെ പ്രശ്‌നങ്ങള്‍ പരിഹാരമാകുന്നത് വരെ ആ വിഷയം പിന്തുടരുന്നത് വിഡിയോ ജേണലിസ്റ്റായ മായയുടെ രീതിയാണ്. ഇക്കാരണങ്ങള്‍ കൊണ്ട്തന്നെ അവളുടെ പണം എളുപ്പത്തില്‍ തീര്‍ന്നു പോകുന്നു. ഒരു പത്രം വായിച്ചതിന് ശേഷം ഒരു അപരിചിതന് എങ്ങനെ ഒരു അപരിചിതന് സഹായം നല്‍കാന്‍ കഴിയുമെന്ന് കണ്ട് താന്‍ സ്തംഭിച്ചുപോയി എന്ന് മായ ഒരു മാധ്യമത്തോട് പ്രതികരിച്ചു. അടുത്തിടെയാണ് മായ ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് നേടിയത്.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

ബസ് അടക്കമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് മായ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നത്. പലപ്പോഴും ടാക്‌സികള്‍ക്കും കാറുകള്‍ വാടകക്കെടുക്കാനും ധാരാളം പണം ചെലവാക്കേണ്ടതായി വന്നു.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

ഈ കാര്‍ വന്നതോടെ തനിക്ക് ധാരാളം സമയവും ഊര്‍ജവും പണവും ലാഭിക്കുമെന്നാണ് മായ പറയുന്നത്. ഇത് തനിക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനമാണെന്നും കൂടുതല്‍ ആളുകളെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

നഗരത്തിന് പുറത്ത് കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നെറ്റ്‌വര്‍ക്ക് ഫോര്‍ വിമന്‍ ഇന്‍ ദ മീഡിയ (എന്‍ഡബ്ല്യുഎം) നല്‍കുന്ന ഫെലോഷിപ്പിന്റെ 2021ലെ ചുരുക്കപ്പട്ടികയില്‍ മായ ഇടംപിടിച്ചിരുന്നു.

MOST READ:വില 25 ലക്ഷം രൂപ; ഇലക്‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, Atto 3 ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങി

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ബയോടെക് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടുന്ന പൂനാവാല ഗ്രൂപ്പിന്റെ ചെയര്‍മാനാണ് സൈറസ് പൂനവാല. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ വാക്സിന്‍ ആയ കോവിഷീല്‍ഡ് നിര്‍മിച്ചത്.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനക്ക് 2005 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല 2019 ജൂണ്‍ 26 ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ഓഫ് സയന്‍സ് നല്‍കി.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

മാരുതി സുസുക്കി എസ്-പ്രെസോ

ലോഞ്ച് ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ 75,000 യൂണിറ്റ് എസ്-പ്രെസോ വിപണിയില്‍ വിറ്റതായി മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. യുവാക്കളെ ലക്ഷ്യം വെക്കുന്നതിനാല്‍, എസ്-പ്രെസോ എസ്‌യുവി ഡിഎന്‍എയുമായാണ് വരുന്നത്. ഉയര്‍ന്ന സ്ഥാനത്തുള്ള ബോണറ്റ് കാറിനുള്ളില്‍ ഒരു കമാന്‍ഡിംഗ് പൊസിഷനില്‍ ഇരിക്കുന്ന അനുഭവം സമ്മാനിക്കുന്നു. വലിയ ഹെഡ്ലാമ്പുകളുമായി വരുന്ന എസ്-പ്രസ്സോയില്‍ ഒരു ജോടി എൽഇഡി ഡിആർഎല്ലുകളും ഉണ്ട്.

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

മറ്റെല്ലാ മാരുതി സുസുക്കി കാറുകളെയും പോലെ എസ്-പ്രെസോയും പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 67 bhp പരമാവധി കരുത്തിൽ 90 Nm torque പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഇത് വരുന്നത്. ഇത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനെ കൂടാതെ AMTയും വാഗ്ദാനം ചെയ്യുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കാറിന് ലിറ്ററിന് 21.7 കിലോമീറ്റർ മൈലേജ് നല്‍കുന്നു.

MOST READ: മൊത്തത്തില്‍ കളര്‍ഫുള്ളായി Roadster; പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് Yezdi

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

മാരുതി സുസുക്കി അടുത്തിടെയാണ് പുതിയ സെലേറിയോയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറായി പുതിയ കാര്‍ മാറി.

MOST READ:വേഷം മാറാൻ ഇന്നോവയും റെഡി, പുതുതലമുറ മോഡൽ ഹൈക്രോസ് നവംബറിൽ എത്തുമെന്ന് Toyota

തെരുവിൽ നിന്ന് UN വരെയെത്തി; മാധ്യമപ്രവർത്തകക്ക് Maruto S-Presso സമ്മാനിച്ച് പൂനവാല

അടുത്ത വര്‍ഷം ഒരു കൂട്ടം കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അണിനിരത്താന്‍ മാരുതി സുസുക്കി പ്ലാനിടുന്നുണ്ട്. പുതിയ ബലേനോ ഫെയ്സ്ലിഫ്റ്റ്, പുതിയ വിറ്റാര ബ്രെസ്സ, പുതിയ ആള്‍ട്ടോ, ബലേനോ അടിസ്ഥാനമാക്കിയുള്ള എസ്യുവി, പുതിയ എസ്-ക്രോസ് എന്നിവയാണ് മാരുതി സുസുക്കിയുടെ ലൈനപ്പിലുള്ളത്.

More from DriveSpark

Article Published On: Friday, August 26, 2022, 16:21 [IST]
English summary
Billionaire cyrus poonawalla gifts maruti s presso to rag picker turned journalist maya mukti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X