കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

By Dijo Jackson

സ്വന്തമായി ഒരു ജര്‍മ്മന്‍ നിര്‍മ്മിത കാര്‍ - മിക്ക കാര്‍പ്രേമികളുടെയും സ്വപ്‌നമാണ് ഇത്. എന്നെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന കാറുകളുടെ പട്ടികയില്‍ ഒരു ജര്‍മ്മന്‍ കാറെങ്കിലും ഉറപ്പായും ഇടംപിടിച്ചിരിക്കും. ജര്‍മ്മന്‍ കാറുകള്‍ നല്‍കുന്ന ബില്‍ട്ട് ക്വാളിറ്റിയും ഡ്രൈവിംഗ് അനുഭൂതിയും സുപ്രസിദ്ധമാണ്.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

സുരക്ഷയാണ് ജര്‍മ്മന്‍ കാറുകളുടെ പ്രധാന ആകര്‍ഷണം. എന്ത് സംഭവിച്ചാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ വലിയ ജര്‍മ്മന്‍ കാറുകള്‍ വീഴ്ച വരുത്തില്ല എന്ന പൊതു വികാരത്തിന്മേലാണ് സഞ്ജയ് ത്രിപാഠിയും 2011 ല്‍ ബിഎംഡബ്ല്യു 320d യെ സ്വന്തമാക്കിയത്.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

ത്രിപാഠിയുടെ പ്രതീക്ഷയെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെച്ചാണ് കാര്‍ ഇത്രയും കാലും കാര്‍ സഞ്ചരിച്ചതും. എന്നാല്‍ ഇക്കഴിഞ്ഞ നവംബര്‍ 13 -ആം തിയ്യതി കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ നിന്നും കാര്‍ മുന്നോട്ട് എടുത്ത ത്രിപാഠിയ്ക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയടുത്തു. സംഭവം എന്തെന്നല്ലേ? കാറിനടയില്‍ നിന്നും തീ ഉയര്‍ന്നതാണ് കാരണം.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

ആദ്യം വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍ ഉപയോഗിച്ചാണ് തീ അണച്ചത്.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

കാറില്‍ തീ പിടിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മറ്റൊന്നാണ്.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

കാര്‍ തീപിടിച്ചു എന്നറിയിച്ച് കൊണ്ട് ത്രിപാഠി ബിഎംഡബ്ല്യു റോഡ് അസിസ്റ്റന്‍സ് ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ടു. എന്നാല്‍ ലഭിച്ച മറുപടിയില്‍ ത്രിപാഠി ഞെട്ടി.

കാര്‍ അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ളതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ബിഎംഡബ്ല്യു വക്താവ് ത്രിപാഠിയെ അറിയിക്കുകയായിരുന്നു.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

കാര്‍ തീപിടിച്ച സംഭവത്തെ വളരെ നിസാരവത്കരിച്ചാണ് ബിഎംഡബ്ല്യു വക്താവ് സംസാരിച്ചതെന്ന് ത്രിപാഠി ആരോപിച്ചു. സംഭവ വേളയില്‍ ത്രിപാഠിക്ക് ഒപ്പം മകളും കാറിലുണ്ടായിരുന്നു.

കാര്‍ വാങ്ങിയ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാനാണ് വാഗ്വാദങ്ങള്‍ക്ക് ഒടുവില്‍ ത്രിപാഠിയ്ക്ക് ബിഎംഡബ്ല്യു വക്താവ് നല്‍കിയ നിര്‍ദ്ദേശം. സംഭവത്തില്‍ നിരാശപൂണ്ട ത്രിപാഠി ഉടനടി ബിഎംഡബ്ല്യുവിന്റെ നിരുത്തരവാദപരമായ സമീപനത്തെ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

മണിക്കൂറുകള്‍ക്ക് അകം തന്നെ സംഭവത്തില്‍ ബിഎംഡബ്ല്യുവിന് എതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. എന്തായാലും കാര്യങ്ങള്‍ കൈവിടുന്നതിന് മുമ്പ് ഉച്ചയോടെ ത്രിപാഠിയുടെ കാറിനെ സര്‍വീസ് സെന്ററിലേക്ക് ബിഎംഡബ്ല്യു എത്തിച്ചു.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

പത്ത് ദിവസം മുമ്പെ, അതായത് നവംബര്‍ 3 ന് വടക്കെ അമേരിക്കന്‍ വിപണിയില്‍ നിന്നും 14 ലക്ഷത്തോളം കാറുകളെയാണ് ബിഎംഡബ്ല്യു തിരിച്ച് വിളിച്ചത്.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

2006 നും 2011 നും ഇടയില്‍ വില്‍ക്കപ്പെട്ട 3 സീരീസ് മോഡലുകളും തിരിച്ച് വിളിക്കപ്പെട്ട കാറുകളിലുണ്ട്. കാര്‍ തീപിടിക്കുന്നുണ്ട് എന്ന ആദ്യ കണ്ടെത്തലിനെ തുടര്‍ന്നാണ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അതത് മോഡലുകളെ ബിഎംഡബ്ല്യു തിരിച്ച് വിളിച്ചത്.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

പ്രശ്‌നം കണ്ടെത്താന്‍ ഇത്രയും കാലതാമസം എന്തേ നേരിട്ടു എന്ന ആക്ഷേപം ബിഎംഡബ്ല്യു തേടി എത്തിയിട്ടുമുണ്ട്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

അപകടത്തെ തുടര്‍ന്ന് ബിഎംഡബ്ല്യു കാറുകള്‍ക്ക് തീപിടിക്കുന്നത് ഇന്ത്യയില്‍ മുമ്പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതാദ്യമായാണ് സഞ്ചരിക്കവെ കാര്‍ തീപിടിക്കുന്നത്.

കാര്യം ജര്‍മ്മന്‍ ഒക്കെയാണ്, എന്നാല്‍ മുംബൈയിൽ കാർ തീപിടിച്ചപ്പോള്‍ ബിഎംഡബ്ല്യു പറഞ്ഞത് ഇങ്ങനെ

വടക്കേ അമേരിക്കന്‍ കാറുകള്‍ക്ക് സമാനമായി ഇന്ത്യന്‍ കാറുകള്‍ക്കും സമാന പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സൂചനയാണ് പുതിയ സംഭവം ചൂണ്ടിക്കാട്ടുന്നതും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
BMW Catches Fire In Mumbai. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X