ബോളിവുഡ് താരങ്ങളുടെ ഫാൻസി നമ്പർ ഭ്രാന്ത്
പണം ചെലവാക്കാൻ മടിയില്ലാത്ത എല്ലാവർക്കും ഒരുപോലെയുള്ളതാണ് ഫാൻസി നമ്പരുകളോടുള്ള ഭ്രമം. സമൂഹത്തിൽ ഒരൽപം വേറിട്ട സ്വരം കേൾപ്പിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? ഫാൻസി നമ്പർ ഭ്രമമുള്ളവർ ഇതാണ് ചെയ്യുന്നത്. ഇത്തരം നമ്പരുകൾ കാണുമ്പോൾ റോഡിൽ പൊലീസേമാന്മാർ ഒരിത്തിരി മയത്തിൽ പെരുമാറുമെന്നും ഇക്കൂട്ടർ പ്രതീക്ഷിക്കുന്നു.
താരങ്ങൾക്കും ഈ ഭ്രമം വല്ലാതെയുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയാണ് ഇവരുടെ ഫാൻസി നമ്പർ ഭ്രമത്തിനു പിന്നിലും. കൂടെ കുറെ അന്ധവിശ്വാസങ്ങളുമുണ്ട്. ഇവിടെ ബോളിവുഡ് താരങ്ങളുടെ ഫാൻസി നമ്പരുകളെക്കുറിച്ചാണ് ചർച്ച.

അമിതാബ് ബച്ചന്റെ നമ്പർ
ബിഗ് ബിയുടെ കാറുകളുടെയെല്ലാം ലൈസൻസ് പ്ലേറ്റ് നമ്പർ 2 ആണ്. ഇദ്ദേഹത്തിന്റെ പിറന്നാൾ ദിനം ഒക്ടോബർ 11 ആണെന്നും ഇതിന്റെ ആകെത്തുകയാണ് 2 എന്ന നമ്പരെന്നും കേൾക്കുന്നു. എന്തായാലും എല്ലാ കാറുകളിലും രണ്ടാം നമ്പർ ഏതുവിധേനയും സമ്പാദിക്കുന്നു അമിതാബ് ബച്ചൻ

കിങ് ഖാൻ
ഷാരൂഖ് ഖാൻ ഫാൻസി നമ്പരുകളോട് ഭ്രാന്തമായ ആവേശമുള്ളയാളാണ്. ഇദ്ദേഹത്തിന്റെ എല്ലാ കാറുകളുടെയും നമ്പർ 555 ആണ്. ഇതിൽ തീരുന്നില്ല കാര്യങ്ങൾ. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള പ്രോഡക്ഷൻ കമ്പനിയുടെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന കാറുകൾക്കെല്ലാം 555 എന്ന നമ്പർ ലേലത്തിൽ പിടിച്ചുവാങ്ങിയിട്ടുണ്ട്. ഇവിടെയും തീരുന്നില്ല കാര്യങ്ങൾ. ഈ കമ്പനിയുടെ ഉദ്യോഗസ്ഥന്മാരുടെയെല്ലാം മൊബൈൽ നമ്പരിൽ ഈ 555ന്റെ സാന്നിധ്യം കാണാം!

ദത്ത്
സഞ്ജയ് ദത്താണ് മറ്റൊരു ഫാൻസി നമ്പർ ഭ്രാന്തൻ. 4545 എന്ന നമ്പരാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. റോൾസ് റോയ്സ് ഫാന്റം അടക്കമുള്ള എല്ലാ കാറുകൾക്കും ദത്ത് ഈ നമ്പർ വാങ്ങിയിട്ടുണ്ട്.

ഷാഹിദ് കപൂർ
ഫെബ്രുവരി 25നാണ് ഷാഹിദ് കപൂർ ജനിച്ചത്. ഈ രണ്ട് നമ്പരുകൾ കൂട്ടി 7 എന്ന സംഖ്യ കണ്ടെത്തുകയാണ് ഷാഹിദ് ആദ്യം ചെയ്തത്. ഇതിനോട് രണ്ടോ മൂന്നോ പൂജ്യം ചേരുമ്പോൾ ഷാഹിദിന്റെ ഭാഗ്യ നമ്പരായി മാറുന്നു. ഷാഹിദിന്റെ പക്കലുള്ള ഹാർലി ഡേവിസൺ ബൈക്കിന്റെ നമ്പരും 700 ആണ്.

രൺബീർ കപൂർ
8 എന്ന നമ്പരാണ് രൺബീർ കപൂറിന്റെ എല്ലാ കാറുകളിലും ഉപയോഗിക്കുന്നത്. രൺബീറിന്റെ പിതാവായ റിഷി കപൂറിന്റെ ഭാഗ്യ നമ്പർ 1313 ആണ്. ഈ നമ്പരിന്റെ ആകെത്തുകയാണ് എട്ട്.

കൂടുതൽ
ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ
മാസ്സ് ഹീറോ മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?
ബോളിവുഡ് താരങ്ങൾക്ക് എന്താണിത്ര സമ്മാന ദൗർബല്യം?


Click it and Unblock the Notifications








