മാസ്സ് ഹീറോ മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

Written By:

ചോക്കലേറ്റ് മുഖവും ശരീരവും വെച്ച് മാസ്സ് ഹീറോ ആയി മാറിയ നടനാണ് മഹേഷ് ബാബു. ഈ നാൽപതാം വയസ്സിലും കോളേജിൽ നിന്നിറങ്ങിയിട്ടില്ല പുള്ളി. മഹേഷിന്റെ ഈയിടെ പുറത്തിറങ്ങിയ ശ്രീമന്തുടു എന്ന പടം വൻ ഹിറ്റായിരുന്നു. ബാഹുബലി പോലെയുള്ള വൻ മാസാലപ്പടങ്ങൾ പുറത്തിറങ്ങുന്ന കാലത്തും പിടിച്ചുനിൽക്കാൻ സാധിക്കുന്നതിൽ മഹേഷ് സന്തുഷ്ടനാണ്.

തന്റെ സന്തോഷം ശ്രീമന്തുടു സിനിമയുടെ സംവിധായകനായ കൊറടാല ശിവയെ മഹേഷ് ബാബു അറിയിച്ചത് സവിശേഷമായ ഒരു രീതിയിലാണ്. ജൂബിലി ഹിൽസിസെ തന്റെ വീട്ടിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തി. അടുത്തുള്ള ഓഡി ഷോറൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ഓഡി എ6ന്റെ കീ കൈയിൽ കോടുത്തു! മഹേഷ് സമ്മാനിച്ച കാറിനെക്കുറിച്ചാണ് ഇന്ന് നമ്മുടെ ചർച്ച.

To Follow DriveSpark On Facebook, Click The Like Button
മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

ഓഡി എ6 സെഡാന്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തിയത് ഈയിടെയാണ്.

കൊറടാല ശിവ

കൊറടാല ശിവ

ഇന്ത്യയിൽ ഇതിനകം തന്നെ മറ്റ് ഓഡി വാഹനങ്ങളിൽ ചേർത്തിട്ടുള്ള മാട്രിക് ഹെഡ്‌ലൈറ്റ് ഓ6 സെഡാനിലും ഘടിപ്പിച്ചുവെന്നതാണ് ഈ പുതുക്കലിന്റെ ഹൈലൈറ്റ്.

മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

മുംബൈ എക്സ്‌ഷോറൂം നിരക്ക് പ്രകാരം 45,90,000 രൂപയാണ് എ6 സെഡാന് വില. മഹേഷ് ബാബുന്റെ സന്തോഷത്തിന്റെ വലിപ്പം ചില്ലറയല്ലെന്ന് മനസ്സിലായോ?

മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

ഓഡിയിൽ നിന്ന് നടപ്പുവർഷം പുറത്തുവരുന്ന ഏഴാമത്തെ വാഹനമാണിത്. ഓഡി ആർ8 എൽഎംഎക്സ്, ഓഡി ടിടി, ഓഡി ആർഎസ് 6 അവാന്റ്, ഓഡി ആർഎസ് 7 സ്പോർട്ബാക്ക്, പുതിയ ഓഡി ക്യൂ3, ഓഡി എ6 മാട്രിക് എന്നീ വാഹനങ്ങളാണ് നേരത്തെയെത്തിയത്.

മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

ഒരു പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ഓഡി എ6ലുള്ളത്. 2.0 ലിറ്ററിന്റെ പെട്രോൾ എൻജിൻ 180 കുതിരശക്തി ഉൾപാദിപ്പിക്കുന്നുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ ഈ എൻജിൻ എടുക്കുന്ന സമയം 8.3 സെക്കൻഡാണ്.

മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

2.0 ലിറ്റർ ശേഷിയുള്ളതാണ് ഓഡി എ6ന്റെ ഡീസൽ എൻജിൻ. 175 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. ലിറ്ററിന് 17.68 കിലോമീറ്റർ മൈലേജ് നൽകാൻ സാധിക്കും ഈ എൻജിന്.

മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

ഇന്റീരിയറിലും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ തുകൽ സീറ്റുകൾ, പുതുക്കിയ ഡാഷ്ബോർഡ് തുടങ്ങിയ മാറ്റങ്ങളാണ് അകത്ത് വരുത്തിയിരിക്കുന്നത്.

മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

എ6 സെഡാന്റെ ഇന്ധനക്ഷമത വർധിപ്പിച്ചിട്ടുണ്ട് ഇപ്പോഴത്തെ പുതുക്കലിൽ. ലിറ്ററിന് 15.26 കിലോമീറ്റർ ആണ് പുതിയ മൈലേജ് നിരക്ക്. മുമ്പത്തേതിനെ അപേക്ഷിച്ച് 12.7 ശതമാനം വർധനയാണിത്. എൻജിൻ കരുത്ത് 5 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്നും ഓഡി പറയുന്നു.

മഹേഷ് ബാബു സംവിധായകന് ഓഡി കാർ സമ്മാനിച്ചതെന്തിന്?

നടൻ നിവിൻ പോളിയും ഇതേ കാർ സ്വന്തമാക്കിയിരുന്നു കുറെ നാളുകൾക്കു മുമ്പ്. പെട്രോൾ, ഡീസൽ എൻജിനുകൾ ചേർത്ത് ഓഡി എ6 സെഡാൻ വിപണിയിൽ കിട്ടുന്നു.

English summary
Mahesh Babu Gifted Audi Car to Director.
Story first published: Thursday, October 1, 2015, 11:41 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark