സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

സിനിമയുടെ പുതിയ കാലാവസ്ഥ ശരിയായി തിരിച്ചറിയാനാവാതെ പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നവര്‍ ഏറെയാണ്. ഇക്കൂട്ടത്തില്‍ ആദ്യ പേരുകാരന്‍ ഫാസിലാണെങ്കില്‍ പിന്നാലെ ഷാജി കൈലാസും പ്രിയദര്‍ശനുമെല്ലാം വരും. സിദ്ദീഖ് ഏതായാലും ഈ ലിസ്റ്റില്‍ അടുത്തൊന്നും ഇടംപിടിക്കാന്‍ തയ്യാറെടുത്തിട്ടില്ല എന്നു പറയാം.

കൃത്യമായ വിപണിനിരീക്ഷണങ്ങള്‍ നടത്തി മാത്രമേ സിദ്ദീഖ് എന്തെങ്കിലുമൊരു നീക്കം നടത്തൂ. കാലാനുസൃതമായ ഇദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ തന്നെയാണ് ബോളിവുഡിലെ വിജയത്തിന് പിന്നിലും പ്രവര്‍ത്തിച്ചത്. ഇതുതന്നെയാണ് റെയ്ഞ്ച് റോവര്‍ ഇവോക്ക് പോലൊരു വാഹനത്തെ സിദ്ദീഖിന്‍റെ ഗാരേജില്‍ എത്തിച്ചതും. ഒരു ബോളിവുഡ് സംവിധായകന്‍റെ വാഹനം ഏതായിരിക്കണം എന്ന് അദ്ദേഹത്തിന് നന്നായറിയാം. താഴെ സിദ്ധീഖിന്‍റെ വണ്ടി കാണാം.

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

ഇവോക്കിന്‍റെ നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ റേയ്ഞ്ച് റോവര്‍ നിലവില്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ഉടമസ്ഥതയിലാണുള്ളത്. ഈ ബ്രിട്ടിഷ് കമ്പനിയുടെ വാഹനങ്ങള്‍ക്ക് ലോകത്തെമ്പാടും വലിയ സ്വീകാര്യതയാണുള്ളത്. സ്റ്റൈലിംഗിലും പ്രകടനത്തിലും താരതമ്യത്തിനതീതമായ നിര്‍മികളാണ് ഇവ. നാല് പതിപ്പുകളാണ് ഈ എസ്‍യുവിക്കുള്ളത്. ഇതില്‍ രണ്ട് എന്‍ജിന്‍ പതിപ്പുകളുണ്ട്. ഡീസല്‍ എന്‍ജിനാണ് എല്ലാ പതിപ്പുകള്‍ക്കുമുള്ളത്

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്യുവര്‍ 2.2

റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.2

റേയ്ഞ്ച് റോവര്‍ ഇവോക്ക് പ്രസ്റ്റിജ് 2.2

റേയ്ഞ്ച് റോവര്‍ ഇവോക്ക് ഡൈനമിക് 2.0

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

രണ്ട് എന്‍ജിന്‍ പതിപ്പുകളും റെയ്ഞ്ച് റോവര്‍ ഇവോക്കിനുണ്ട്. 2.2 ലിറ്റര്‍ എന്‍ജിനും 2 ലിറ്ററിന്‍റെ മറ്റൊരെന്‍ജിനും. 2.2 ലിറ്റര്‍ എന്‍ജിന്‍ ലിറ്ററിന് 8.14 കിമി മൈലേജ് നല്‍കുമ്പോള്‍ 2 ലിറ്റര്‍ എന്‍ജിന്‍ 7.4 കിമി മൈലേജ് നല്‍കുന്നു. 17 ഇഞ്ച് സ്പാര്‍ക്ള്‍ സില്‍വര്‍ അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് നാല് പതിപ്പുകള്‍ക്കും സ്റ്റാന്‍ഡേഡാണ്. പ്യുവര്‍ പതിപ്പില്‍ പനോരമിക് റൂഫ് ലഭ്യമാണ്. 2.2 ലിറ്റര്‍ എന്‍ജിന്‍ 187.40 കുതിരകളുടെ കരുത്ത് പകരുന്നു. 2 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത് 236.71 കുതിരകളുടെ ശേഷിയാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്.

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

ഫിജി വൈറ്റ് മാത്രമാണ് സോളിഡ് നിറമായിട്ടുള്ളത്. മെറ്റാലിക്കിലാണ് മറ്റുള്ളവ. ബാള്‍ടിക് ബ്ലൂ, കോലിമ ലൈം, ഗാല്‍വേ ഗ്രീന്‍, ഇന്‍ഡസ് സില്‍വര്‍, ഇപനീമ സാന്‍ഡ്, മോറിറ്റിയസ് ബ്ലൂ, ഓര്‍ക്നി ഗ്രേ, സാന്‍റോരിനി ബ്ലാക് എന്നിവയാണ് മറ്റ് നിറങ്ങള്‍. ഇന്‍റീരിയര്‍ മൂന്ന് നിറങ്ങളില്‍ ലഭിക്കുന്നു. എസ്പ്രസ്സോ ഗ്രെയ്ന്‍ഡ് ലതര്‍, എബണി ഗ്രെയ്ന്‍ഡ് ലതര്‍, സിറസ്/ല്യൂനാര്‍ ഗ്രെയ്ന്‍ഡ് ലതര്‍ എന്നിവയാണവ.

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

സിദ്ദീഖിന്‍റെ ബോഡി ഗാര്‍ഡ്

ഇലക്ട്രിക് അഡ്ജസ്റ്റമെന്‍റുള്ള എക്സ്റ്റീരിയര്‍ മിററില്‍ പഢില്‍ ലാമ്പുകള്‍ കാണാവുന്നതാണ്. ഡയറക്ഷന്‍ ഇന്‍ഡിക്കേറ്ററുകള്‍, മെമറി ഫങ്ഷന്‍ എന്നിവയും ഇതില്‍ സന്നാഹപ്പെടുത്തിയിരിക്കുന്നു. സിനണ്‍ എല്‍ഇഡി ഹെഡ്‍ലാമ്പുകളാണ് വാഹനത്തിന്. റിയര്‍ പാര്‍ക്കിംഗ് എയ്‍ഡ് ഘടിപ്പിച്ചിരിക്കുന്നു. മഴസംവേദകത്വമുള്ള വിന്‍ഡ്‍സ്‍‍ക്രീന്‍ വൈപ്പറുകളാണ് ഇവോക്കിനുള്ളത്. ഹീറ്റഡ് റിയര്‍ സ്ക്രീന്‍, റൂഫ് സ്പോയ്‍ലര്‍ എന്നിവയും പ്രത്യേകതകളാണ്

Most Read Articles

Malayalam
English summary
Director Siddique has got a new Range Rover Evoque in his garage. Here is a look at it.
Story first published: Wednesday, April 24, 2013, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X