നിവിന്‍ പോളി, പോളിടെക്‌നിക്ക്, ഇന്‍ഫോസിസ്, മലയാള സിനിമ

ഇന്‍ഫോസിസില്‍ ജോലി സമ്പാദിക്കുക എന്നത് ഏതൊരു ഇടത്തരം മലയാളി യുവാവിനെയും പോലെ നിവിന്‍ പോളിയുടെയും സ്വപ്‌നമായിരുന്നു. കൊച്ചിയില്‍ നിന്ന് ബി ടെക്കും പോളിടെക്‌നിക്കുമെല്ലാം പഠിച്ച് ഇന്‍ഫോസിസിന്റെ സ്വന്തം നഗരമായ ബങ്കളുരുവിലേക്ക് വണ്ടികയറി. ജോലിയില്‍ ചേര്‍ന്ന് കുറച്ചുനാളുകള്‍ക്കകം സംഗതിയുടെ പോക്ക് പന്തിയല്ല എന്ന് നിവിന്‍ പോളി കണ്ടു. തികച്ചും ദുര്‍ബലഹൃദയനായിരുന്നിട്ടും മരണത്തെക്കാള്‍ ഭീകരമായ ബോറടിയുടെ ആ നാളുകള്‍ പോളി എങ്ങനെയൊ കഴിച്ചുകൂട്ടി. ഒടുവില്‍ രാജിവെച്ചു. ബങ്കളുരുവിന്റെ കുളിരില്‍ നിന്ന് ചെന്നൈയുടെ കത്തിരിച്ചൂടിലേക്കും കൊച്ചിയുടെ നാറ്റത്തിലേക്കും നിവിന്‍ എടുത്തുചാടി.

ആദ്യത്തെ സിനിമ തന്നെ നിവിന്‍ പോളിയെ ശ്രദ്ധേയനാക്കി. പിന്നീടിങ്ങോട്ടുള്ള ചരിത്രമെല്ലാം നമുക്ക് വളരെ പരിചിതമാണ്. ഒടുവിലിറങ്ങിയ ഓം ശാന്തി ഓശാന തകര്‍പ്പന്‍ വിജയമായിരുന്നു. നേരത്തിന്റെ തമിഴ് പതിപ്പ് ഈ മാസം തന്നെ റിലീസ് ചെയ്യും. ഈ സമയത്തല്ലാതെ മറ്റെപ്പോഴാണ് നിവിന്‍ പോളി ഓഡി എ6 സെഡാന്‍ വാങ്ങുക?!

ആഡംബര സെഡാൻ

ആഡംബര സെഡാൻ

ജര്‍മന്‍ കാര്‍ നിര്‍മാതാവായ ഓഡി പുറത്തിറക്കുന്ന എ6 എന്ന ആഡംബര സെഡാനാണ് നിവിന്‍ പോളി സ്വന്തമാക്കിയത്.

തലമുറ

തലമുറ

നിവിന്‍ വാങ്ങിയ പതിപ്പ് ഓഡി എ6-ന്റെ ഏഴാംതലമുറ പതിപ്പാണ്.

വില

വില

ഓഡി എ6ന്റെ ഏറ്റവും വിലകുറഞ്ഞ പതിപ്പിന് 44,23,000 രൂപ നല്‍കണം.

വില

വില

ഏറ്റവും വിലപ്പിടിപ്പുള്ള പതിപ്പിന് 62,73,000 രൂപയാണ് നല്‍കേണ്ടത്.

നിവിൻ പോളിയുടെ പതിപ്പ്

നിവിൻ പോളിയുടെ പതിപ്പ്

നിവിന്‍ പോളി വാങ്ങിയത് ഏത് പതിപ്പാണെന്ന് വ്യക്തമല്ല.

പോളിയുടെ ഇന്ധനം

പോളിയുടെ ഇന്ധനം

ഡീസല്‍ എന്‍ജിനിലും പെട്രോള്‍ എന്‍ജിനിലും ഓഡി എ6 ലഭ്യമാണ്.

എൻജിനുകൾ

എൻജിനുകൾ

2 ലിറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിന്‍, 3 ലിറ്റര്‍ ടിഡിഐ ക്വട്രോ ഡീസല്‍ എന്‍ജിന്‍ എന്നിവയും 2.8 ലിറ്റര്‍ എഫ്എസ്‌ഐ പെട്രോള്‍ എന്‍ജിന്‍, 3 ലിറ്റര്‍ ടിഎഫ്എസ്‌ഐ ക്വട്രോ പെട്രോള്‍ എന്നിവയുമാണ് വിവിധ എ6 വേരിയന്റുകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

നിറം

നിറം

11 നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

പോളിയുടെ നിറം

പോളിയുടെ നിറം

ഇവയില്‍ ഹവാനാ ബ്ലാക്ക് മെറ്റാലിക് നിറത്തിലുള്ള കാറാണ് നിവിന്‍ പോളി വാങ്ങിയത്.

പെട്രോൾ എൻജിൻ മൈലേജ്

പെട്രോൾ എൻജിൻ മൈലേജ്

പെട്രോള്‍ എന്‍ജിനുകളില്‍ 2.8 ലിറ്റര്‍ പതിപ്പ് ലിറ്ററിന് 10.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ 2 ലിറ്റര്‍ പതിപ്പ് 9.2 കിലോമീറ്റര്‍ മൈലേജ് പകരുന്നു.

ഡീസൽ മൈലേജ്

ഡീസൽ മൈലേജ്

ഡീസല്‍ എന്‍ജിനുകളില്‍ 2 ലിറ്റര്‍ എന്‍ജിന്‍ പകരുന്നത് 16.66 കിലോമീറ്റര്‍ മൈലേജാണ്. 3 ലിറ്റര്‍ ഡീസലെഞ്ചിന്‍ ലിറ്ററിന് 13.88 കിലോമീറ്റര്‍ മൈലേജ് നല്‍കും.

ഗിയർബോക്സ്

ഗിയർബോക്സ്

എന്‍ജിനുകളോടൊപ്പം രണ്ട് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ചേര്‍ത്തിരിക്കുന്നു. ആള്‍ വീല്‍ ഡ്രൈവ് പതിപ്പുകളിലാണ് ഈ ട്രാന്‍സ്മിഷന്‍ ചേര്‍ക്കുക.

ഗിയർബോക്സ്

ഗിയർബോക്സ്

ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്.

5 സീറ്റ്

5 സീറ്റ്

അഞ്ചു പേര്‍ക്ക് സുഖമായി സഞ്ചരിക്കാനുള്ള സ്ഥലസൗകര്യം വാഹനത്തിലുണ്ട്.

പെട്രോള്‍ എന്‍ജിന്‍ കരുത്ത്

പെട്രോള്‍ എന്‍ജിന്‍ കരുത്ത്

  • 1984 സിസി പെട്രോള്‍ എന്‍ജിന്‍ - 4000 ആര്‍പിഎമ്മില്‍ 180 കുതിരശക്തി
  • 2995 സിസി പെട്രോള്‍ എന്‍ജിന്‍ - 5250 ആര്‍പിഎമ്മില്‍ 295 കുതിരശക്തി
ഡീസല്‍ എന്‍ജിന്‍ കരുത്ത്

ഡീസല്‍ എന്‍ജിന്‍ കരുത്ത്

  • 1968 സിസി ഡീസല്‍ എന്‍ജിന്‍ - 3750 ആര്‍പിഎമ്മില്‍ 177 കുതിരശക്തി
  • 2967 സിസി ഡീസല്‍ എന്‍ജിന്‍ - 5250 ആര്‍പിഎമ്മില്‍ 245 കുതിരശക്തി
വേഗം

വേഗം

ഓഡി എ6ന്റെ 3 ലിറ്റര്‍ ക്വട്രോ എന്‍ജിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 6.1 സെക്കന്‍ഡ് നേരം മതി.

വേഗം

വേഗം

2 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 8.2 സെക്കന്‍ഡ് നേരം മതി.

വേഗം

വേഗം

3 ലിറ്റര്‍ ടിഎഫ്എസ്‌ഐ എന്‍ജിന്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാനെടുക്കുന്നത് 5.5 സെക്കന്‍ഡാണ്.

വേഗം

വേഗം

2.8 ലിറ്റര്‍ എഫ്എസ്‌ഐ എന്‍ജിന്‍ 100 കിലോമീറ്റര്‍ വേഗത കണ്ടെത്തുക 7.7 സെക്കന്‍ഡു കൊണ്ടാണ്.

പോളിയുടെ പിക്കപ്പ്

പോളിയുടെ പിക്കപ്പ്

മികച്ച പിക്കപ്പും ആക്‌സിലറേഷനും പ്രദാനം ചെയ്യുന്ന വാഹനമായാണ് ഓഡി എ6 സെഡാന്‍ വിലയിരുത്തപ്പെടുന്നത്.

പരാതി

പരാതി

ട്രാന്‍സ്മിഷന്‍ അത്രമാത്രം സ്മൂത്തല്ല എന്നൊരു പരാതി ഈ കാറിനെക്കുറിച്ചുണ്ട്.

 
English summary
Malayalam actor Nivin Pauly has bought a new Audi A6 sedan. Here are the details of Nivin Paly's car.
Please Wait while comments are loading...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X