ഒന്നിൽ നിർത്തിയില്ല, രണ്ടാമതും ഒരു Lamborghini Urus വാങ്ങി സെലിബ്രിറ്റി ഗായകൻ ബാദ്ഷാ
രണ്ടാമതും ഒരു ലംബോർഗിനി ഉറൂസ് എസ്‌യുവി വാങ്ങി സെലിബ്രിറ്റി ഗായകൻ ബാദ്ഷാ. പാട്ടുപോലെ തന്നെ ലംബോർഗിനി കാറുകളും ഹിന്ദി മ്യൂസിക് ചക്രവർത്തിക്ക് പ്രിയങ്കരമാണെന്ന് ഇതോടെ വ്യക്തമാവുകയാണ്.

ലംബോർഗിനി ഡൽഹിയാണ് ബാദ്ഷാ ഇന്ത്യയിൽ വാങ്ങുന്ന രണ്ടാമത്തെ ലംബോർഗിനി ഉറൂസിന്റെ ഡെലിവറി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലംബോർഗിനി ഇന്ത്യൻ വിപണിയിൽ സൂപ്പർ ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ 200 ലധികം യൂണിറ്റുകൾ വിറ്റഴിച്ച നേട്ടം കൈവരിച്ചതും അടുത്തിടെയായിരുന്നു.

നിയോ നോക്റ്റിസ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങി എത്തിയിരിക്കുന്ന പുതിയ ഉറൂസ് എസ്‌യുവിയാണ് സെലിബ്രിറ്റി ഗായകൻ ബാദ്ഷാ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ നാഥ് ഡയമണ്ട് ഫിനിഷിൽ മനോഹരമായി കാണപ്പെടുന്ന 22 ഇഞ്ച് അലോയ് വീലുകളും താരത്തിന്റെ ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്.
MOST READ: ഒരു ചെറിയ പണിയുണ്ട്, ബിഎസ്-VI ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

ബാദ്ഷായുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ലംബോർഗിനി ഉറൂസ് അല്ല ഇതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മനോഹരമായ റോസോ ആന്ററോസ് ഷേഡിൽ അണിഞ്ഞൊരുങ്ങിയ മോഡൽ ഇതിനു മുമ്പും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ അതൊരു സെക്കൻഡ് ഹാൻഡ് മോഡലായിരുന്നു. നിലവിൽ ലംബോർഗിനിയുടെ ഈ എസ്‌യുവി സ്വന്തമാക്കണേൽ നീണ്ട ബുക്കിംഗ് കാലയളവാണ് മറികടക്കേണ്ടത്.

ഇതൊഴിവാക്കാനായിരിക്കും ബാദ്ഷാ മുമ്പ് ഒറു സെക്കൻഡ് ഹാൻഡ് ഉറൂസ് സ്വന്തമാക്കിയതെന്നു മനസിലാക്കാം.ഇറ്റാലിയൻ എസ്‌യുവിയിൽ ഒരു നീണ്ട കാത്തിരിപ്പ് കാലയളവ് ഉള്ളപ്പോൾ പ്രത്യേക കസ്റ്റമൈസേഷൻ ഓപ്ഷനുകൾ മൊത്തത്തിലുള്ള കാത്തിരിപ്പ് കാലയളവ് വർധിപ്പിക്കുമെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
MOST READ: ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

സെലിബ്രിറ്റി ഗായകൻ ബാദ്ഷാ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന വാഹനത്തിൽ കസ്റ്റമൈസ്‌ഡ് അലോയ് വീലുകൾക്കൊപ്പം മറ്റ് പ്രത്യേക കസ്റ്റമൈസേഷനുകളൊന്നും ചെയ്‌തിരിക്കുന്നതിനെക്കുറിച്ച് സൂചനയൊന്നും തന്നെ ലഭിക്കുന്നില്ല. ക്യാബിനിനുള്ളിൽ ബാദ്ഷാ തന്റെ ഇഷ്ടത്തിനനുസരിച്ച് ഓപ്‌ഷണൽ എക്‌സ്‌ട്രാകൾ തെരഞ്ഞെടുത്തിരിക്കാൻ സാധ്യതയുണ്ട്.

ആഡംബര കാറുകൾ ഇഷ്ടപ്പെടുന്ന ബാദ്‌ഷായ്‌ക്ക് ഒരു റോൾസ് റോയ്‌സ് റൈത്തും തന്റെ ഗരാജിലുണ്ട്. യൂസ്ഡ് കാർ മാർക്കറ്റിൽ നിന്നുമാണ് ഗായകൻ റൈത്ത് വാങ്ങിയത്. റോൾസ് റോയ്‌സ് റൈത്ത് ഇന്ത്യയിൽ വളരെ അപൂർവമായി മാത്രം കാണുന്ന വാഹനങ്ങളിൽ ഒന്നാണ്. കാരണം മിക്ക ഉപഭോക്താക്കളും ഫോർ-ഡോർ ഓപ്ഷനുകളാണ് തെരഞ്ഞെടുക്കുന്നത് എന്നതാണ് കാരണം.

ബിഎംഡബ്ല്യു 640d, ജാഗ്വർ സെഡാൻ എന്നിവയുൾപ്പെടെ മറ്റ് ആഡംബര ബ്രാൻഡഡ് വാഹനങ്ങളുടെ ഒരു കളക്ഷനും ബാദ്‌ഷയ്ക്കുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കുറച്ച് മുമ്പ് യൂസ്ഡ് കാർ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. പണം ലാഭിക്കുന്നതിനും മൂല്യത്തകർച്ച ഒഴിവാക്കുന്നതിനുമായി ധാരാളം സെലിബ്രിറ്റികൾ പുതിയ കാറുകൾക്ക് പകരം യൂസ്ഡ് കാറുകൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.

ഇനി ഉറൂസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 2018-ൽ ലോഞ്ച് ചെയ്‌ത ലംബോർഗിനി ഉറുസ് ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ എസ്‌യുവി എന്ന ഖ്യാതിയാണ് വാഹനത്തിനുള്ളത്. എന്നിരുന്നാലും അടിസ്ഥാനപരവും പരുക്കനുമായ LM002 മോഡലിനെ അപേക്ഷിച്ച് ഉറുസ് അതിന്റെ രൂപത്തിലും പെർഫോമൻസിലും വളരെ സ്‌പോർട്ടിയറും ആക്രമണാത്മകവുമാണ്.
MOST READ: ചെറുതായൊന്ന് മിനുക്കി ഫീച്ചറുകളും ചേർത്തു, 2022 മോഡൽ Hero Xtreme 160R വിപണിയിലെത്തി

ഔഡി RSQ8, ബെന്റ്ലി ബെന്റയ്ഗ, പോർഷ കയെൻ തുടങ്ങിയ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിന്നുള്ള മറ്റ് ആഡംബര എസ്‌യുവികളുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ലംബോർഗിനി ഉറൂസ് നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നിരുന്നാലും ഉറൂസി ഏറ്റവും ശക്തമായ പെർഫോമൻസ് ഉണ്ടെന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരു വസ്‌തുത.

ഈ എസ്‌യുവികൾക്കെല്ലാം കരുത്ത് പകരുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിൻ ഉറൂസിന്റെ ഏറ്റവും ശക്തമായ നിലയിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇത് പരമാവധി 650 bhp കരുത്തിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നുണ്ട്. ഉറൂസിന് 0-100 കി.മീ/മണിക്കൂര്‍ വേഗത വെറും 3.6 സെക്കന്‍ഡില്‍ പിന്നിടാന്‍ കഴിയുമെന്നാണ് ലംബോര്‍ഗിനി അവകാശപ്പെടുന്നത്, കൂടാതെ മണിക്കൂറില്‍ 306 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യയിൽ ലംബോർഗിനി ഉറൂസിന്റെ വില ആരംഭിക്കുന്നത് 3.55 കോടി രൂപയിലാണ്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ലംബോർഗിനി ഉറൂസിന് 5,113 മില്ലീമീറ്റർ നീളവും 2,017 മില്ലീമീറ്റർ വീതിയും 1,638 മില്ലീമീറ്റർ ഉയരവും 3,002 മില്ലീമീറ്റർ നീളമുള്ള വീല്‍ബേസ് ഉണ്ട്. അതേസമയം എസ്‌യുവിക്ക് 2,200 കിലോഗ്രാം ഭാരമുണ്ടെന്നാണ് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കൾ അവകാശപ്പെടുന്നത്.


Click it and Unblock the Notifications