ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

എയ്‌സ്‌മാൻ കൺസെപ്റ്റ് ഇലക്‌ട്രിക് കാറിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കളായ മിനി. 2024 അവസാനത്തോടെ ഒരു പുതിയ കോംപാക്റ്റ് ഇലക്ട്രിക് ക്രോസ്ഓവറായി പരിണമിക്കാനിരിക്കുന്ന കാറിന്റെ ഏകദേശരൂപമാണിത് എന്നു പറയാം.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

നിർമാണ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മിനി ഹാച്ച്ബാക്കിനും കൺട്രിമാൻ എസ്‌യുവിക്കും ഇടയിലാണ് മിനി എയ്‌സ്‌മാൻ സ്ഥാനം പിടിക്കുക. ബി‌എം‌ഡബ്ല്യുവും ഗ്രേറ്റ് വാളും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സ്‌പോട്ട്‌ലൈറ്റ് ആർക്കിടെക്ചറിന്റെ സ്‌ട്രെച്ചഡ് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് എയ്‌സ്‌മാൻ എന്നതാണ് ഹൈലൈറ്റ്.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

അടുത്ത തലമുറയിലെ ഇലക്ട്രിക് മിനി ഹാച്ച്‌ബാക്കിന് ഈ പ്ലാറ്റ്ഫോമാവും അടിസ്ഥാനമാവുക. ഇരു ബ്രാൻഡുകളും കൈകോർക്കുന്ന ഈ സംയുക്ത സംരംഭത്തിന് കീഴിൽ ചൈനയിൽ മിനി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ 2019-ലാണ് ബി‌എം‌ഡബ്ല്യുവും ഗ്രേറ്റ് വാളും പങ്കാളിത്തം പ്രഖ്യാപിക്കുന്നത്.

MOST READ: ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ഷോർട്ട് ഫ്രണ്ട്, റിയർ ഓവർഹാംഗുകൾ പോലെയുള്ള ചില ക്ലാസിക് മിനി ഡിസൈൻ ഫീച്ചറുകൾ എന്നിവ മിനി എയ്‌സ്‌‌മാൻ കൺസെപ്റ്റ് നിലനിർത്തുന്നുണ്ട്. എന്നാൽ വീൽ ആർച്ചുകളിലും ഡോറുകളിലും പ്രമുഖമായ ബ്ലാക്ക് ക്ലാഡിംഗ് ഉള്ള കൂടുതൽ മസ്ക്കുലർ സൈഡ് പ്രൊഫൈലാണ് കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നു പറയാം.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

പ്രൊഡക്ഷൻ മിനി മോഡലുകളിൽ കാണുന്ന ക്രോം ഹാൻഡിലുകളിൽ നിന്ന് വ്യത്യസ്തമായി ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് ഇതിന്റെ മറ്റൊരു സവിശേഷതയായി എടുത്തുപറയാനാവുന്നത്. ഹെഡ്‌ലാമ്പുകൾ മിനി മോഡലുകളിൽ സാധാരണയായി കാണുന്ന വൃത്താകൃതിയിൽ നിന്ന് വ്യത്യസ്തമായി ഏതാണ്ട് ത്രികോണാകൃതിയിലാണ് ഇത്തവണ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

MOST READ: കിടിലൻ ലുക്കിൽ Jimny 4Sport ലിമിറ്റഡ് എഡിഷൻ മോഡലുമായി Suzuki, ഇന്ത്യയിലേക്ക് വരുമോയെന്ന് ആരാധകർ

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

കൂടാതെ ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലിൽ ഇപ്പോൾ ഒരു എൽഇഡി രൂപരേഖയും കാണാം. ഷോൾഡർ ലൈൻ, ടെയിൽഗേറ്റ് സ്‌പോയിലർ, ഗ്ലാസ് ഹൗസിന്റെ ഡിസൈൻ എന്നിവയെല്ലാം മികച്ച എയറോഡൈനാമിക്‌സ് മനസിൽ വെച്ചാണ് ചെയ്തിരിക്കുന്നതെന്ന് മിനി പറയുന്നു.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

യൂണിയൻ ജാക്ക് ഫ്ലാഗിനോട് സാമ്യമുള്ള റൂഫ് റാക്കിന്റെ വ്യക്തമായ കാഴ്ച്ച നൽകുന്ന സ്ട്രെങ്തനിങ് ബാറുകളുള്ള ഒരു ഗ്ലോസി റൂഫാണ് മിനി എയ്‌സ്‌മാൻ ഇലക്‌ട്രിക് കാറിന് സമ്മാനിച്ചിരിക്കുന്നത്. വീൽ-ആർച്ച് മോൾഡിംഗുകളിലും പിൻ ലൈറ്റ് ക്ലസ്റ്ററുകളിലും ഉള്ളതുപോലെ യൂണിയൻ ജാക്ക് തീം മറ്റിടങ്ങളിലും ദൃശ്യമാകുന്നുണ്ട്.

MOST READ: വാഹനത്തിൽ ആവശ്യത്തിന് പെട്രോളില്ലെങ്കിലും പിഴയോ? അതെ ഇങ്ങനെയും ഒരു വകുപ്പുണ്ട്

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ഇനി മിനി എയ്‌സ്‌മാൻ കൺസെപ്‌റ്റിന്റെ ഇന്റീരിയറിലേക്ക് നോക്കിയാൽ ഒരു വലിയ വൃത്താകൃതിയിലുള്ള OLED ടച്ച്‌സ്‌ക്രീനാണ് കമ്പനി അവിടെ അവതരിപ്പിക്കുന്നത്. വരാനിരിക്കുന്ന പുതിയ തലമുറ ഹാച്ച്‌ബാക്കിൽ കാണുന്നത് പോലെ താഴെ ഒരു ടോഗിൾ ബാറും ഇടംപിടിച്ചിട്ടുണ്ട്. അതിൽ 1959 ഒറിജിനൽ മോഡൽ പോലെ അഞ്ച് കൺട്രോളുകളുണ്ടെന്നാണ് മിനി പറയുന്നത്.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ടോഗിളുകളിലൊന്ന് ട്രാൻസ്മിഷൻ ഷിഫ്റ്ററായി പ്രവർത്തിക്കുന്നു. മറ്റൊന്ന് ഡ്രൈവ് മോഡുകൾക്കായാണ് ക്രമീകരിച്ചിരിക്കുന്നതെന്നും പറയാം. ഇത് ഒരു ബെസ്‌പോക്ക് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ മിനി എയ്‌സ്‌മാന് അഞ്ച് ഡോർ ഹാച്ച്‌ബാക്കിനേക്കാളും ക്ലബ്ബ്മാനേക്കാളും കൂടുതൽ ഇടമുണ്ടെന്നതും ആകർഷകമായ കാര്യമാണ്. ഡാഷ്‌ബോർഡ് വോളിയവും സ്റ്റിയറിംഗ് വീൽ ബൾക്കും കുറച്ചാണ് മിനി കൂടുതൽ ഇടം കണ്ടെത്തിയിരിക്കുന്നത്.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ഇതിനർഥം കൂടുതൽ പ്രായോഗികമായ ഡോർ പോക്കറ്റുകളും പൂർണമായും ശൂന്യമായ സെന്റർ കൺസോൾ ഏരിയയും എയ്‌സ്‌മാൻ അവതരിപ്പിക്കുന്നുവെന്നാണ്. കൺസെപ്റ്റ് വാഹനത്തിൽ കാണുന്ന മിക്ക ഇന്റീരിയർ ഘടകങ്ങളും പ്രൊഡക്ഷൻ മോഡലിൽ എത്തുമെന്നാണ് ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കളായ മിനി പറയുന്നത്.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

എയ്‌സ്‌മാൻ ഇലക്‌ട്രിക് കാറിന്റെ ബാറ്ററി വലിപ്പത്തിന്റെയോ സാധ്യതയുള്ള റേഞ്ചിന്റെയോ വിശദാംശങ്ങൾ മിനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അടുത്ത തലമുറ മിനി ഇവി ഹാച്ച്ബാക്ക് കൂപ്പർ S മോഡലിന് സമാനമായ 183 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 40kWh ബാറ്ററിയും, 224 bhp പവറുള്ള 50kWh പായ്ക്കോടു കൂടിയും വാഗ്‌ദാനം ചെയ്‌തേക്കാം.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ഇവയ്ക്ക് ഏകദേശം 400 കിലോമീറ്ററിലധികം റേഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം മധ്യത്തോടെ ഘട്ടംഘട്ടമായി വിപണിയിൽ നിന്നും പിൻവലിക്കാൻ സാധ്യതയുള്ള മിനി ക്ലബ്മാന്റെ നേരിട്ടുള്ള പകരക്കാരനായി എയ്‌സ്‌മാൻ സ്ഥാനാരോഹിതനായേക്കാം. ക്ലബ്മാൻ നിർത്തലാക്കുന്നതിനു മുമ്പ് ഒരു സ്പെഷ്യൽ എഡിഷൻ മോഡലും ലഭിക്കാൻ സാധ്യതയുണ്ട്.

ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

അഞ്ച് ഡോറുകളുള്ള മിനി ഹാച്ച്ബാക്കിന് ഒരു ഇലക്ട്രിക് പിൻഗാമിയെ ലഭിക്കാൻ സാധ്യതയില്ലെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമായ സൂചന നൽകിയിരുന്നു. അതിനു പകരമാണ് എയ്‌സ്‌മാൻ എത്തുക. ആദ്യമായി ഒരു മിനി ബ്രാൻഡ് വാങ്ങുന്നവരെയാണ് ഈ ഇവിയിലൂടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
New mini aceman electric car concept revealed
Story first published: Thursday, July 28, 2022, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X