വാഹനത്തിൽ ആവശ്യത്തിന് പെട്രോളില്ലെങ്കിലും പിഴയോ? അതെ ഇങ്ങനെയും ഒരു വകുപ്പുണ്ട്
ആവശ്യത്തിന് പെട്രോളില്ലെങ്കിലും പിഴയോ? മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വിചിത്രമായ പല നടപടികളും ഈ അടുത്ത കാലത്ത് പലതരം ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആവശ്യത്തിന് ഇന്ധനം ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിൽ പിഴ കിട്ടിയ ഒരു സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യങ്ങളിലാകെ നിറഞ്ഞു നിന്നത്.

എന്നാൽ ഇവിടെ എംവിഡിയല്ല കഥയിലുള്ളത് എന്ന കാര്യം തുടക്കത്തിലെ പറയാം. ആവശ്യത്തിന് പെട്രോളില്ലാതെ ബൈക്കോടിച്ചു എന്നതിന്റെ പേരിൽ
"Driving Without Suffiecient Fuel with passangers" പിഴ നൽകിയത് പൊലീസാണ്. ഇക്കാര്യം സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ അതിന്റെ സത്യാവസ്ഥയുമായി പിഴ ലഭിച്ചയാൾ രംഗത്തെത്തിയിരിക്കുകയാണ്.

യഥാർത്ഥത്തിൽ അതൊരു കുറ്റമാണോ? അതോ പൊലീസിനുണ്ടായ പിഴവാണോ എന്ന ചോദ്യങ്ങൾ ഉയരുന്ന സമയത്താണ് ബേസിൽ ശ്യാം എന്നയാൾ സംഭവത്തിന്റെ വിശദാംശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിന് ആധാരമായ കാര്യം ഇങ്ങനെ..
MOST READ: നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നിതനിടയിൽ ഒരു കറക്കം ഒഴിവാക്കാനും കുറച്ചു സമയം ലാഭിക്കാനും വേണ്ടി പുക്കാട്ടുപടി ജംങ്ഷനിലെ വൺ വേ റോഡിലൂടെ എതിർദിശയിൽ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 ഓടിച്ചുകൊണ്ടു 5 മീറ്റർ അപ്പുറത്തുള്ള റോഡിലേക്ക് കടക്കവേ ഇടത്തല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനത്തിന് 250 രൂപ പെറ്റി അടക്കുകയുണ്ടായതെന്ന് ബേസിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ലേറ്റ് ആയതുകൊണ്ട് ക്യാഷ് കൊടുത്തു രസീത് വാങ്ങി പോക്കറ്റിൽ ഇട്ട് നേരെ ഓഫീസിൽ പോയി. അവിടെ എത്തി രസീത് എടുത്തു നോക്കിയപ്പോഴാണ് അതിലെ സെക്ഷൻ എഴുതിയത് ശ്രദ്ധിക്കുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. "Driving Without Suffiecient Fuel with passangers" എന്ന സെക്ഷനിലാണ് പിഴ വിധിച്ചിരിക്കുന്നതും.
MOST READ: ഇത് ധോണിക്കായുള്ള കസ്റ്റമൈസേഷൻ, യമഹ RD350 LC ഇതിഹാസത്തെ മിനുക്കിയെടുത്ത് 'തല'

എന്നാൽ ഇവിടെ സെക്ഷൻ എഴുതിയ ഉദ്യോഗസ്ഥർക്ക് പറ്റിയ ഒരു കൈപ്പിഴ മാത്രമാണ് ഇതെന്ന് വ്യക്തമാക്കിയ ബേസിൽ ട്രോളുകളിലും മറ്റും പറയുന്നത് പോലെ തന്റെ വണ്ടി പെട്രോൾ തീർന്ന് വഴിയിൽ ആയിട്ടും ഇല്ല, പെട്രോൾ ഇല്ലെന്ന് പറഞ്ഞു ഒരു പൊലീസുകാരനും തന്നെ പിഴ അടപ്പിച്ചിട്ടും ഇല്ലെന്നും കുറിച്ചു.

കേരള മോട്ടോർ വെഹിക്കിൾ ആക്ടിലോ സിഎംവിആറിലോ വാഹനത്തിൽ ഇന്ധനത്തിന്റെ അളവ് ഇരുചക്ര വാഹനത്തിൽ കുറയുന്നത് കുറ്റമായി പറയുന്ന ഒരു വകുപ്പുണ്ട് എന്ന കാര്യം നിങ്ങളിൽ പലരേയും ചിലപ്പോൾ ആശ്ചര്യപ്പെടുത്തിയേക്കും. അതേ അങ്ങനെ ഒരു വകുപ്പുണ്ടെന്നതാണ് സത്യം.
MOST READ: കൺഫ്യൂഷൻ ആയല്ലോ അളിയാ! പെട്രോളോ, ഡീസലോ, സിഎൻജിയോ മികച്ചത്?അറിഞ്ഞിരിക്കാം

അതു പക്ഷേ ഇരുചക്ര വാഹനങ്ങൾക്കും പ്രൈവറ്റ് വാഹനങ്ങൾക്കും ബാധകമായ വകുപ്പല്ലെന്നതാണ് യാഥാർഥ്യം. ബസ് പോലുള്ള പാസഞ്ചർ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് മാത്രമാണ് ബാധകം ആകുക എന്നാണ്. വാണിജ്യ ഗതാഗത വാഹനങ്ങൾക്ക് (മഞ്ഞ നമ്പർ പ്ലേറ്റ്) ബാധകമായ ഒരു നിയമമാണിതെന്ന് സാരം.

ഈ ഗണത്തിൽ പെട്ട ഏത് വാഹനവും അത് ബസ്, മിനിവാൻ, കാർ, അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് പോലും ഇത് ബാധകമാണ്. വാഹനത്തിൽ യാത്രക്കാർ ഇരിക്കുമ്പോൾ ഇന്ധനം നിറയ്ക്കുന്നത് നിരോധിച്ചതിനാലാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. വിദേശത്ത് പല രാജ്യങ്ങളിലും പക്ഷേ പ്രൈവറ്റ് വാഹനങ്ങൾക്കും ഇത് ബാധകമാണ് എന്നതും ശ്രദ്ധേയമാണ്.
MOST READ: സെലേറിയോ ആളൊരു സംഭവമാ.. പക്ഷേ സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കാം

ഇത്തരത്തിലുള്ള ഏതെങ്കിലും വാണിജ്യ വാഹനങ്ങൾ അല്ലെങ്കിൽ പൊതു സേവനത്തിനായി ഉപയോഗിക്കുന്ന ഏതെങ്കിലും വാഹനമാണെങ്കിൽ പോലും ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് യാത്രക്കാരെ പുറത്തിറക്കണമെന്നാണ് ചട്ടവും. വാണിജ്യ വാഹനമോടിക്കുന്ന ഡ്രൈവറോ ഉടമയോ ഇത് ചെയ്തില്ലെങ്കിൽ 250 രൂപ വരെ പിഴ ഈടാക്കാമെന്നും നിയമം അനുശാസിക്കുന്നുണ്ട്.


Click it and Unblock the Notifications








