ഇത് ധോണിക്കായുള്ള കസ്റ്റമൈസേഷൻ, യമഹ RD350 LC ഇതിഹാസത്തെ മിനുക്കിയെടുത്ത് 'തല'
മുന്‍ ഇന്ത്യന്‍ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ ബൈക്ക് പ്രേമം ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ എന്നും ഒരു ചര്‍ച്ചാ വിഷയമാണ്. തന്റെ വണ്ടികള്‍ മാത്രം വെക്കാന്‍ ഒരു വീട് തന്നെയാണ് താരം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റു കഴിഞ്ഞാൽ എംഎസ് ധോണി ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് തന്റെ വണ്ടികൾക്കായാണ്.

ധോണിക്ക് നിരവധി ഐതിഹാസിക വാഹനങ്ങൾ സ്വന്തമാക്കുന്നതിനോടാണ് പ്രിയമേറെയും. അതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാനു താനും. ദേ ഇപ്പോൾ താരത്തിന്റെ പുതിയ കസ്റ്റമൈസ്‌ഡ് യമഹ RD350 LC ആണ് ഇന്റർനെറ്റിലെ താരം. ചണ്ഡീഗഡിലെ പ്രമുഖ റീസ്റ്റോറേഷൻ സർവീസ് ദാതാക്കളായ ബ്ലൂ സ്‌മോക്ക് കസ്റ്റംസ് ആണ് ധോണിയുടെ RD350 പരിഷ്ക്കരിച്ച് കിടിലനാക്കിയിരിക്കുന്നത്.

1980 മുതൽ 1983 വരെ ചുരുങ്ങിയ കാലം മാത്രം നിർമാണത്തിലിരുന്ന യമഹയുടെ എക്കാലത്തെയും മികച്ച ബൈക്കുകളിൽ ഒന്നാണ് RD350. ഇന്നും പലരുടെയും സ്വപ്‌ന വാഹനമായ ഈ മോട്ടോർസൈക്കിളിന് ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിൽ ലക്ഷങ്ങളാണ് വില ചോദിക്കുന്നത്. RD400-ന്റെ പിൻഗാമിയായി എത്തിയ ഈ മിടുക്കൻ ഐതിഹാസിക ബൈക്കുകളുടെ നിരയിലാണ് ഇടംപിടിക്കുന്നത്.

കർശനമായ മലിനീകരണ മാനദണ്ഡങ്ങളും പുതിയ സാങ്കേതികവിദ്യകളുടെയും ഫീച്ചറുകളുടെയും അവതരണം കാരണം യമഹ RD350 LC മോഡലിനെ RZ350, RD350 LC II, RD350 YPVS തുടങ്ങിയ മറ്റ് മോഡലുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയാണ് അക്കാലത്തുണ്ടായത്. ഈ മോഡലുകൾ ഒരിക്കലും ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ മറ്റൊരു കാര്യം.

ധോണിയുടെ കസ്റ്റമൈസ് ചെയ്‌ത RD350 മോട്ടോർസൈക്കിളിനെ കുറിച്ച് പറഞ്ഞാൽ ബൈക്കിന്റെ ആത്മാവിനെ സംരക്ഷിച്ചാണ് പരിഷ്ക്കരിച്ചെടുത്തിരിക്കുന്നത് എന്ന കാര്യം ഏറെ സ്വീകാര്യമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, റിയർ വ്യൂ മിററുകൾ, ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്ക് ഡിസൈൻ, ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പ് തുടങ്ങിയ സവിശേഷതകളെല്ലാംഅതേപടി നിലനിർത്തിയിട്ടുണ്ട്.

സ്റ്റൈലിംഗിന്റെ ഭൂരിഭാഗവും മോഡലിന്റെ യഥാർഥ ഫോർമാറ്റിൽ തന്നെ നിലനിർത്തിയിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തം. എന്നാൽ സീറ്റ് സെക്ഷൻ പരിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടാതെ ഒരു കസ്റ്റമൈസ്ഡ് യൂണിറ്റാണ് സാഡിലിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പിന്നിലേക്ക് അൽപം ഉയർത്തിയെടുത്തിരിക്കുയാണ് ചെയ്‌തിരിക്കുന്നത്.

ബൈക്കിന്റെ സ്‌പോർട്ടി പ്രൊഫൈലിലേക്ക് ഇത് പ്രധാന പങ്കാണ് വഹിക്കുന്നത്. യെല്ലോ, ബ്ലാക്ക് കലർന്ന ഡ്യുവൽ-ടോൺ നിറത്തിലാണ് മഹേന്ദ്ര സിംഗ് ധോണിയുടെ കസ്റ്റമൈസ്‌ഡ് യമഹ RD350 ഒരുക്കിയിരിക്കുന്നത്. ഇത് ബൈക്കിനൊപ്പം വാഗ്ദാനം ചെയ്യുന്ന യഥാർഥ കളർ ഓപ്ഷനുകളിലൊന്നായിരുന്നു. മുൻവശത്തെ മഡ്ഗാർഡ്, ഫ്യൂവൽ ടാങ്ക്, സൈഡ് പാനലുകൾ, ടെയിൽ സെക്ഷൻ എന്നിവയിൽ മഞ്ഞ ബിറ്റുകൾ കാണാം.
MOST READ: കുറഞ്ഞ വിലയ്ക്ക് കൂടുതൽ മൂല്യം; MG ZS ഇവിയുടെ ബേസ് എക്സൈറ്റ് വേരിയന്റ് വിപണിയിലേക്ക്

കൂടാതെ റൈഡിംഗ് എർഗണോമിക്‌സ് വളരെ സുഖകരമാണ്. അതോടൊപ്പം അൽപ്പം സ്പോർട്ടിയർ റൈഡിംഗ് നിലപാടുകൾക്കും അവസരമുണ്ട്. ഫ്യുവൽ ടാങ്കിലേക്ക് നോക്കിയാൽ ധോണിയുടെ ജേഴ്‌സി നമ്പരായ 7 എന്ന അക്കവും വലുതായി നൽകിയിരിക്കുന്നതു കാണാം. പ്രത്യക്ഷത്തിൽ 7 ഒരു ഭാഗ്യ സംഖ്യയാണെങ്കിലും അത് യഥാർഥത്തിൽ തന്റെ ജനനത്തീയതി 7-7 (ജൂലൈ 7) പ്രതിനിധീകരിക്കുന്നുവെന്ന് ധോണി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
49 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്ന 347 സിസി പാരലൽ ട്വിൻ, ടു-സ്ട്രോക്ക് മോട്ടോറാണ് യമഹ RD350 LC മോഡലിന്റെ ഹൃദയം. എഞ്ചിൻ ഒന്നുതന്നെയാണെങ്കിലും ആഫ്റ്റർ മാർക്കറ്റ് ഭാഗങ്ങളും ഘടകങ്ങളും ഉപയോഗിച്ച് പെർഫോമൻസും ഹാൻഡിലിംഗും വർധിപ്പിച്ചിട്ടുണ്ട്.
MOST READ: ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

ഇതിനായി യൂണി എയർ ഫിൽട്ടർ, ജെഎൽ ട്വിൻ എക്‌സ്‌ഹോസ്റ്റുകൾ, എൻജികെ സ്പാർക്ക് പ്ലഗ്, സീൽട്രോണിക് പ്രോഗ്രാമബിൾ സിഡിഐ, മോട്ടോ ടാസിനാരിയുടെ വിഫോഴ്‌സ് 4 റീഡ് വാൽവ് സിസ്റ്റം, ലെക്‌ട്രോൺ കാർബ്യൂറേറ്റർ, എൽഎംസി സിലിക്കൺ റേഡിയേറ്റർ കൂളന്റ് ഹോസ്, മെറ്റ്‌മാകെക്‌സ് അലുമിനിയം സ്വിംഗ്‌ആം എന്നിവയാണ് കസ്റ്റമൈസേഷൻ ഗരാജ് ഉപയോഗിച്ചിരിക്കുന്നത്.

കസ്റ്റമൈസ്ഡ് യമഹ RD350 LC-യുടെ മറ്റൊരു പ്രധാന ഹൈലൈറ്റ് അതിന്റെ എക്‌സ്‌ഹോസ്റ്റ് നോട്ടാണ്. ആക്സിലറേഷൻ നൽകുമ്പോൾ അത് കൂടുതൽ ആവേശകരമാകുന്നു. എക്‌സ്‌ഹോസ്റ്റ് നോട്ട് ഐതിഹാസികമായ RX100-ന് സമാനമാണെങ്കിലും ഇത് വളരെ കഠിനവും കൂടുതൽ ഉച്ചത്തിലുള്ളതുമാണ്. ശ്രവണ അനുഭവം ബൈക്കിന്റെ കരുത്തുറ്റ പ്രൊഫൈലും ശക്തമായ പെർഫോമൻസിനെയുമാണ് പൂരകമാക്കുന്നത്.


Click it and Unblock the Notifications








