ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

ലക്ഷ്വറി ഇലക്‌ട്രിക് വാഹനങ്ങളുടെ ധാരാളിത്തത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ. മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി, ജാഗ്വർ, പോർഷ എന്നിവരെല്ലാം ഈ സെഗ്മെന്റിലേക്ക് കാലുകുത്തിയപ്പോൾ വൻവിജയമാണ് കൈവരിച്ചത്.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

EQC അവതരിപ്പിച്ച് മെർസിഡീസാണ് ആദ്യം എത്തിയതും വിജയം കൈവരിച്ചതും. ഇതിനു പിന്നാലെ രണ്ടാമത്തെ ഇലക്‌ട്രിക് കാറിനെയും ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

2022 ഓഗസ്റ്റ് 24-ന് ഓൾ-ഇലക്‌ട്രിക് മെർസിഡീസ് AMG EQS 53 സെഡാൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. AMG 53 4മാറ്റിക് പ്ലസ് വേരിയന്റിൽ ആരംഭിക്കുന്ന പെർഫോമൻസ് ഇലക്‌ട്രിക് വാഹനത്തെ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യുകയാണ് ചെയ്യുക.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

പോർഷ ടെയ്‌കാൻ, ഔഡി ഇ-ട്രോൺ ജിടി എന്നിവയ്‌ക്ക് എതിരാളിയായാണ് മെർസിഡീസ് പുത്തൻ AMG EQS 53 സെഡാനെ ഇന്ത്യയിലെത്തിക്കുന്നത്. ഈ വർഷാവസാനം, പ്രാദേശികമായി അസംബിൾ ചെയ്യുന്ന EQS 580 4മാറ്റിക് വേരിയന്റും മെർ‌സിഡീസ് പുറത്തിറക്കും.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

ഈ ഹൈ-പെർഫോമൻസ് ഇലക്ട്രിക് സെഡാൻ ജർമൻ ആഡംബര കാർ നിർമാതാക്കളുടെ ഇന്ത്യൻ നിരയിലെ മുൻനിര മോഡലായിരിക്കും.മെർസിഡീസ് ബെൻസ് EQS ആഗോളതലത്തിൽ 480+, 580 4Matic, AMG 53 4Matic എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

ഇതിന്റെ സ്റ്റാൻഡേർഡ് 480+ വേരിയന്റ് റിയർ-വീൽ ഡ്രൈവ് ആണ്. മറ്റ് രണ്ടെണ്ണം ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് (AWD) സിസ്റ്റം കൊണ്ടാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ വേരിയന്റുകളിലും 200kW വരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 107.8kWh ബാറ്ററി പായ്ക്കാണ് മെർസിഡീസ് ബെൻസ് EQS ഇലക്‌ട്രിക് സെഡാന്റെ മറ്റൊരു പ്രത്യേകത.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

ഇന്ത്യയിലെത്തുന്ന AMG EQS 53 4Matic+ പതിപ്പിന് രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ലഭിക്കുന്നുണ്ട്. കാറിന്റെ അടിസ്ഥാന വേരിയന്റ് പരമാവധി 649 bhp പവറിൽ 950 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

എന്നാൽ ഓപ്ഷണൽ AMG ഡൈനാമിക് പ്ലസ് പാക്കേജിനൊപ്പം ബൂസ്റ്റ് ഫംഗ്ഷനോടുകൂടിയ റേസ് സ്റ്റാർട്ട് മോഡിൽ ഇക്ട്രിക് കാറിന്റെ കരുത്ത് പരമാവധി 750 bhp, 1020 Nm torque വരെ വർധിക്കുകയും ചെയ്യും. EQS ഇലക്‌ട്രിക് സെഡാന്റെ സ്റ്റാൻഡേർഡ് AMG വേരിയന്റ് 3.8 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ AMG ഡൈനാമിക് പ്ലസ് പാക്കേജ് മോഡൽ 0-100 കിലോമീറ്റർ വേഗത വെറും 3.4 സെക്കൻഡിൽ എത്തിപ്പിടിക്കും.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

പൂർണ ചാർജിൽ 529-586 കിലോമീറ്റർ (WLTP സൈക്കിൾ) റേഞ്ച് വാഗ്ദാനം ചെയ്യാൻ മെർസിഡീസ് ബെൻസ് AMG EQS ഇലക്‌ട്രിക് സെഡാൻ പ്രാപ്‌തമാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന EQS ഇലക്‌ട്രിക് ലക്ഷ്വറി സെഡാന് ഹൈപ്പർസ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് സ്റ്റാൻഡേർഡായി ലഭിക്കുമെന്നും മെർസിഡീസ് ബെൻസ് പറയുന്നുണ്ട്.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

ഡാഷ്‌ബോർഡിന്റെ വീതിയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു കർവ്‌ഡ് പാനലായിരിക്കുമിതെന്നതാണ് ആകർഷകം. മൂന്ന് ഡിസ്‌പ്ലേകളാണ് ജർമൻ ബ്രാൻഡിന്റെ ഈ ഹൈപ്പർസ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിൽ ഉൾപ്പെടുന്നത്. അതിൽ ഒന്ന് ഡയലുകൾക്കായും, മറ്റൊന്ന് ഇൻഫോടെയ്ൻമെന്റിനായും, വേറൊന്ന് ഫ്രണ്ട് പാസഞ്ചറിനായുമാണ് കമ്പനി ക്രമീകരിച്ചിരിക്കുന്നത്.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

കൃത്യമായി പറഞ്ഞാൽ 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, യാത്രക്കാർക്ക് സമാനമായ വലിപ്പമുള്ള ഒരു സ്‌ക്രീൻ, കാറിലെ വിവിധ പ്രവർത്തനങ്ങളും സവിശേഷതകളും നിയന്ത്രിക്കുന്നതിന് 17.7 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നുവെന്ന് സാരം.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

ഹൈപ്പർസ്‌ക്രീനിന് പുറമെ EQS-ന് പ്രീമിയം റിയർ സീറ്റ് ഹീറ്റിംഗ് സെറ്റപ്പും മസാജ് ഫങ്ഷനും ലഭിക്കും. കൂടാതെ വിപുലമായ ഡ്രൈവർ സഹായ സാങ്കേതികവിദ്യകളാലും ഇലക്‌ട്രിക് സെഡാൻ സമ്പന്നമായിരിക്കും. ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് പാർക്കിംഗ് തുടങ്ങിയ സജീവ സുരക്ഷാ ഫീച്ചറുകളും EQS ഇവിയിൽ കാണാം.

ഇലക്‌ട്രിക്കിന്റെ അവസാനവാക്കാവാൻ AMG EQS സെഡാൻ ഇന്ത്യയിലേക്ക്, അവതരണം ഓഗസ്റ്റ് 24-ന്

മെർസിഡീസ് ബെൻസിന്റെ ചകാൻ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് കാറായിരിക്കും EQS സെഡാൻ എന്നതാണ് മറ്റൊരു പ്രത്യേകത. ബോൺ-ഇലക്‌ട്രിക് EVA സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോം നിലവിൽ പ്രാദേശികമായി നിർമച്ച മോഡലുകളുമായി പങ്കിടുന്നില്ലെന്നതിനാലാണ് ഈ പ്രത്യേകതകൂടി വാഹനത്തിലേക്ക് എത്തുന്നത്.

More from DriveSpark

Article Published On: Sunday, July 24, 2022, 14:00 [IST]
English summary
Mercedes benz is launching the amg eqs 53 electric sedan in india on august 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X