നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

ഇന്ത്യയിൽ പുതിയ XC40 റീചാർജ് ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിച്ച് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. 55.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡലിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

കഴിഞ്ഞ വർഷം സ്വീഡിഷ് ബ്രാൻഡ് എസ്‌യുവിക്കായി ബുക്കിംഗ് ആരംഭിച്ചതിന് ശേഷം ഒരു വർഷത്തിന് ശേഷമാണ് ഇലക്‌ട്രിക് എസ്‌യുവിയെ വിൽപ്പനയ്ക്ക് എത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പുതിയ XC40 റീചാർജ് ഇലക്‌ട്രിക്കിനായുള്ള ഡെലിവറി ഈ വർഷം ഒക്ടോബറിൽ കമ്പനി ആരംഭിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

ഇലക്ട്രിക് എസ്‌യുവി 2021-ൽ തന്നെ പ്രാദേശികമായി അസംബിൾ ചെയ്ത മോഡലായി എത്തേണ്ടതായിരുന്നു. എന്നാൽ സെമി കണ്ടക്‌ടർ ചിപ്പിന്റെ ക്ഷാമം കാരണം ലോഞ്ച് വോൾവോ മാറ്റിവെക്കുകയായിരുന്നു. XC40 റീചാർജ് ഒരൊറ്റ വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നത്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

സ്ഥാനനിർണയത്തിന്റെ കാര്യത്തിൽ ഇത് കിയ EV6, വലിയ ഇലക്ട്രിക് എസ്‌യുവികളായ ജാഗ്വർ ഐ-പേസ്, ഔഡി ഇ-ട്രോൺ, മെർസിഡീസ് EQC എന്നിവയ്ക്കും തൊട്ടുതാഴെയാണ് വോൾവേ സ്ഥാപിച്ചിരിക്കുന്നത്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളാണ് അവതരിപ്പിക്കുന്നതിനു പകരം ഒരു സെമി നോക്ക്‌ഡ് ഡൌൺ വഴി XC40 റീചാർജിനെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് വോൾവോ ചെയ്യുന്നത്. കർണാടകയിലെ ഹോസകോട്ട് പ്ലാന്റിൽ പ്രാദേശികമായി XC40 റീചാർജ് അസംബിൾ ചെയ്യും.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്ത ആഢംബര ഇലക്‌ട്രിക് വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മെർസിഡീസ് ബെൻസ് പോലുള്ള ജർമൻ ബ്രാൻഡുകളുടെ വിപണി പിടിക്കുകയാണ് വോൾവോയുടെ പ്രധാന ലക്ഷ്യമെന്നാണ് സ്വീഡിഷ് ബ്രാൻഡ് പറയാതെ പറയുന്നത്. സ്‌യുവിയുടെ പെട്രോൾ വകഭേദമായ XC40 പതിപ്പിന് സമാനമായ സ്റ്റൈലിംഗും ഡിസൈനുമാണ് ഇലക്ട്രിക് വേരിയന്റിനുമുള്ളത്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

അതായത് വോൾവോ XC40 റീചാർജ് ഒരു പുതിയ ഗ്രൗണ്ട്-അപ്പ് ഇലക്ട്രിക് വാഹനമല്ലെന്ന് സാരം. പെട്രോൾ എസ്‌യുവിയുടെ അതേ CMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവി. ഡിസൈനിനെ സംബന്ധിച്ചിടത്തോളം റേഡിയേറ്റർ ഗ്രില്ലിന് പകരം പുതിയ പിയാനോ ബ്ലാക്ക് ക്ലാഡിംഗ് ഉൾക്കൊള്ളുന്ന മുൻഭാഗമാണ് നിലവിലെ XC40-യും പുതിയ റീചാർജും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

ഇന്ത്യയിൽ വിൽക്കുന്ന സ്റ്റാൻഡേർഡ് XC40 പെട്രോളിന് ഇതുവരെ ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിട്ടില്ല. റീചാർജ് ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നതും ഏറെ സ്വീകാര്യമായ നടപടിയാണ്. ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ പുതിയ ഫ്രണ്ട് ബമ്പറിലാണെന്ന് പറഞ്ഞല്ലോ. അത് പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ ഉൾക്കൊള്ളുന്ന കാറിനെ തികച്ചും ആകർഷകമാക്കുന്നുണ്ട്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

സ്റ്റാൻഡേർഡ് XC40 പെട്രോൾ എസ്‌യുവിയുടെ ചതുരാകൃതിയിലുള്ള യൂണിറ്റുകളെ അപേക്ഷിച്ച് പുതിയ ഹെഡ്‌ലാമ്പുകൾ കൂടുതൽ ആംഗുലർ ഷെയിപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് പറയാം. കൂടാതെ സിഗ്നേച്ചർ തോർ ഹാമർ എൽഇഡി ഡിആർഎല്ലുകൾ നിലനിർത്താനും വോൾവോ പ്രത്യേകം ശ്രമിച്ചു.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

അകത്ത് ഡാർഷ്ബോർഡിന്റെ മധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീനിലേക്കാണ് ആദ്യം കണ്ണെത്തുക. ക്യാബിനിൽ ഒരു മിനിമലിസ്റ്റിക് സമീപനമാണ് വോൾവോ സ്വീകരിച്ചിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ബിനാക്കിളിലും ഒരു സ്‌ക്രീൻ അടങ്ങിയിരിക്കുന്നു.മാത്രമല്ല അതിന്റെ പരിസ്ഥിതി സൗഹാർദ്ദ സ്വഭാവത്തിനൊപ്പം വോൾവോ ലെതർ അപ്‌ഹോൾസ്റ്ററി വാഗ്ദാനം ചെയ്യുന്നില്ലെന്നതും പ്രത്യേകം എടുത്തുപറയാനാവും.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

ഇതിനുപകരം സീറ്റ് ഫാബ്രിക്, കാർപെറ്റ് അപ്ഹോൾസ്റ്ററി എന്നിവയുൾപ്പെടെ റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ ഉപയോഗിച്ചാണ് കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റ് മെമ്മറി ഫംഗ്‌ഷൻ എന്നിവയാണ് XC40 റീച്ചാർജ് ഇലക്‌ട്രിക് എസ്‌യുവിയിലുള്ളത്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

ഇൻ-ബിൽറ്റായി 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾക്കൊള്ളുന്ന ഒരു P8 വേരിയന്റ് മാത്രമാണ് വാഹനത്തിൽ ലഭിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നാണ് സ്വീഡിഷ് ബ്രാൻഡ് പറയുന്നത്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

സുരക്ഷയുടെ കാര്യത്തിൽ ഏഴ് എയർബാഗുകൾ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ട്രാക്ഷൻ ആൻഡ് സ്റ്റെബിലിറ്റി കൺട്രോൾ, ഒരു ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹിൽ ഡിസന്റ് കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്‌സിന്റെ ഒരു സ്യൂട്ട് എന്നിവ ലഭിക്കും.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

ADAS ഫംഗ്ഷനുകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ കൂട്ടിയിടി ലഘൂകരണം, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവയും വോൾവോ XC40 റീച്ചാർജിലുണ്ട്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

2022 വോൾവോ XC40 റീചാർജിൽ അണ്ടർഫ്ലോർ മൗണ്ടഡ് 79 kWh ബാറ്ററി പായ്ക്ക് സ്റ്റാൻഡേർഡായി ലഭിക്കും. ഇലക്‌ട്രിക് എസ്‌യുവി ഇരട്ട-മോട്ടോർ ഓൾ-വീൽ ഡ്രൈവുമായാണ് (AWD) വരുന്നത്. കൂടാതെ ഓരോ ആക്സിലിലും ഓരോ മോട്ടോറുകളും കരുത്തേകാനായി ഇടംപിടിച്ചിട്ടുണ്ട്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

അങ്ങനെ വാഹനത്തിന് പരമാവധി 402 bhp കരുത്തിൽ 660 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വോൾവോ വെറും 4.9 സെക്കൻഡിനുള്ളിൽ 0-100 കി.മീ. വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വോൾവോ ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും ഡ്രൈവറിന്റെ ഇഷ്ടത്തിനനുസരിച്ച് സ്റ്റിയറിംഗ് ഫീഡ്‌ബാക്ക് നിയന്ത്രിക്കാനുള്ള ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്.

നിന്നവൻമാരെ വിറപ്പിക്കാൻ വന്നവൻ; 418 കിലോമീറ്റർ റേഞ്ചുമായി Volvo XC40 Recharge വിപണിയിൽ

മാത്രമല്ല റീജനറേറ്റീവ് ബ്രേക്കിംഗ് പരമാവധി സജ്ജമാക്കുന്ന ഒരു പെഡൽ മോഡും XC40 റീച്ചാർജിനുണ്ട്. അണ്ടർഫ്ലോർ മൗണ്ടഡ് 79 kWh ബാറ്ററി പായ്ക്ക് പൂർണ ചാർജിൽ ഏകദേശം 418 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് വോൾവോ പറയുന്നത്. കൂടാതെ ബാറ്ററി പായ്ക്ക് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്നും വെറും 28 മിനിറ്റിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു.

More from DriveSpark

Article Published On: Tuesday, July 26, 2022, 13:36 [IST]
English summary
Volvo introduced the new 2022 xc40 recharge electric suv in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X