ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്‌ട്രിക് വാഹനമെന്ന ഖ്യാതിയോടെ കഴിഞ്ഞ ദിവസം വിപണിയിലെത്തിയ വോൾവോ XC40 റീചാർജിന് ലഭിച്ചത് ഗംഭീര വരവേൽപ്പ്. 55.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് എത്തിയ വാഹനം രണ്ട് മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ വിറ്റുതീർന്നുവെന്നാണ് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

ബുധനാഴ്ച്ച ആരംഭിച്ച ബുക്കിംഗിലൂടെ രണ്ട് മണിക്കൂറിനുള്ളിൽ ഇലക്ട്രിക് വാഹനത്തിന്റെ 150 യൂണിറ്റുകളും വിറ്റുതീർന്നു. വോൾവോയിൽ നിന്നുള്ള XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യുന്ന മോഡലായതിനാൽ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ലക്ഷ്വറി ഇലക്‌ട്രിക് വാഹനം കൂടിയായി മാറി.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

ഇലക്‌ട്രിക് എസ്‌യുവിയെ പ്രാദേശികമായി അസംബിൾ ചെയ്യുമെന്ന പ്രഖ്യാപനം എത്തിയതോടെ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ആഡംബര വാഹന നിർമാതാക്കളായി വോൾവോ മാറുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

MOST READ: കാത്തിരുന്നു മുഷിയില്ല! Urban Cruiser Hyryder എസ്‌യുവിയുടെ വില പ്രഖ്യാപനം ഓഗസ്റ്റ് 16-ന് എന്ന് Toyota

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

വോൾവോ XC40 റീചാർജിനായുള്ള ബുക്കിംഗ് ബുധനാഴ്ച്ച രാവിലെ 11 മണിക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ആരംഭിച്ചത്. ലഭ്യമായ എല്ലാ 150 യൂണിറ്റ് ഇവികളും വെറും രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നതായി കമ്പനി അറിയിച്ചു. ഏതൊരു ആഡംബര ഇവിയും ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്നതിൽ ആദ്യത്തെ സംഭവമാണിത് എന്നും സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ അവകാശപ്പെടുന്നുമുണ്ട്.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

XC40 റീചാർജിന്റെ ആദ്യ 150 യൂണിറ്റുകളുടെ ഡെലിവറി ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. "രണ്ട് മണിക്കൂറിനുള്ളിൽ ബുക്കിംഗിൽ ലഭിച്ച മികച്ച പ്രതികരണം വോൾവോ കാറുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തിന്റെ പ്രതിഫലനമാണ്," എന്ന് വോൾവോ കാർ ഇന്ത്യയുടെ എംഡി ജ്യോതി മൽഹോത്ര പറഞ്ഞു.

MOST READ: കൺഫ്യൂഷൻ ആയല്ലോ അളിയാ! പെട്രോളോ, ഡീസലോ, സിഎൻജിയോ മികച്ചത്?അറിഞ്ഞിരിക്കാം

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

നിലവിൽ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ആഡംബര ഇവിയാണ് വോൾവോ XC40 റീചാർജ് എന്നതും സ്വീകാര്യതയുടെ മാറ്റുകൂട്ടിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. ബെംഗളൂരുവിനടുത്തുള്ള ഹോസ്‌കോട്ടിലെ വോൾവോയുടെ നിർമാണ കേന്ദ്രത്തിലാണ് കൂടിച്ചേരുന്നത്. ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകൾ സാധാരണയായി ഉയർന്ന നികുതി ഘടനയെ ആകർഷിക്കുന്നതിനാൽ ചെലവുകൾ കുറയ്ക്കാനായി ഈ നീക്കം ഏറെ സഹായകരമായിട്ടുമുണ്ട്.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

അതുപോലെ മറ്റ് ആഡംബര വാഹന നിർമാതാക്കളും ഇവികളുടെ പ്രാദേശിക അസംബ്ലി നടപ്പിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. നിലവിൽ വോൾവോ ഇന്ത്യ തങ്ങളുടെ മിക്കവാറും എല്ലാ മോഡലുകളും പ്രാദേശികമായി തന്നെയാണ് അസംബിൾ ചെയ്യുന്നത്. XC90, XC60, XC40, S90 സെഡാൻ എന്നിവയാണ് രാജ്യത്ത് ഇത്തരത്തിലെത്തുന്ന സ്വീഡിഷ് ബ്രാൻഡിന്റെ മറ്റു മോഡലുകൾ.

MOST READ: പെട്രോളും, ഇലക്ട്രിക്കും അല്ല!; ഹൈഡ്രജന്‍ ഇരുചക്ര വാഹനങ്ങളും ഇന്ത്യന്‍ നിരത്തിലേക്ക്

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

വോൾവോയിൽ നിന്നും ഇന്ത്യയിൽ പൂർണ ഇറക്കുമതിയായി എത്തുന്നത് S60 സെഡാൻ മാത്രമാണ്. ഇനി പുതുതായി എത്തിയ ഇലക്‌ട്രിക് എസ്‌യുവിയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ XC40 റീചാർജ് ഒരൊറ്റ വേരിയന്റിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. പെട്രോൾ വകഭേദമായ XC40 പതിപ്പിന് സമാനമായ സ്റ്റൈലിംഗും ഡിസൈനുമാണ് ഇവി പതിപ്പ് മുന്നോട്ടുകൊണ്ടുപോവുന്നത്.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

ഡ്യുവൽ മോട്ടോർ സജ്ജീകരണമാണ് XC40 റീചാർജിന്റെ മറ്റൊരു പ്രത്യേകത. 408 bhp കരുത്തിൽ 660 Nm torque ഉത്പാദിപ്പിക്കാൻ ശേഷയുള്ള കാറിന് 418 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി 78 kWh ബാറ്ററി പായ്ക്കാണ് വോൾവോ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന് 4.9 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

ബാറ്ററി താഴ്ന്ന നിലയിലെത്തിക്കഴിഞ്ഞാൽ 150KW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 28 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. XC40 റീചാർജിന്റെ ഉപഭോക്താക്കൾക്ക് നിരവധി പോസ്റ്റ്-സെയിൽ പാക്കേജുകളും വോൾവോ വാഗ്ദാനം ചെയ്യുന്നു.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

ഇതിൽ മൂന്ന് വർഷത്തെ സമഗ്ര കാർ വാറണ്ടി, മൂന്ന് വർഷത്തെ വോൾവോ സർവീസ് പാക്കേജ്, മൂന്ന് വർഷത്തെ RSA (റോഡ്സൈഡ് അസിസ്റ്റൻസ്), ബാറ്ററിക്ക് എട്ട് വർഷത്തെ വാറന്റി എന്നിവ ഉൾപ്പെടുന്നു.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

കൂടാതെ 11 kW ബോക്സ് ചാർജർ ഓരോ യൂണിറ്റിലും വരുന്നുവെന്നതും ശ്രദ്ധേയമാണ്. അതിന്റെ വിലയും വാഹന വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് സ്വീകാര്യമായ വസ്‌തുത. അതിനായി പോക്കറ്റിൽ നിന്നും അധിക തുക മുടക്കേണ്ടന്ന് സാരം.

ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഏഴ് എയർബാഗുകൾ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ട്രാക്ഷൻ ആൻഡ് സ്റ്റെബിലിറ്റി കൺട്രോൾ, ഒരു ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഹിൽ ഡിസന്റ് കൺട്രോൾ, അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്‌സിന്റെ എന്നിവയാണ് വോൾവോ XC40 റീചാർജിൽ ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
New volvo xc40 recharge electric suv sold out in india details
Story first published: Thursday, July 28, 2022, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X