ഒരു ചെറിയ പണിയുണ്ട്, ബിഎസ്-VI ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

ജീവിതത്തില്‍ ഒരു തവണയെങ്കിലും ഫോര്‍ഡിന്റെ കാറുകളോടിച്ചിട്ടുള്ളവര്‍ക്കറിയാം അമേരിക്കൻ ബ്രാൻഡിന്റെ മഹത്വം. പോയ വർഷം ഇന്ത്യൻ വാഹന വിപണിയുടെ ഏറ്റവും വലിയ നഷ്‌ടമായിരുന്നു ബ്രാൻഡിന്റെ പടിയിറക്കം.

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

2021 സെപ്റ്റംബർ ഒമ്പതിന് ഇന്ത്യൻ വിപണിയിൽ കാറുകൾ വിൽക്കുന്നത് നിർത്തുമെന്ന് അറിയിച്ച ഫോർഡ് ജനറൽ മോട്ടോർസിനും ദേവൂവിനും ശേഷം ഇന്ത്യ വിടുന്ന മൂന്നാമത്തെ പ്രധാന കാർ നിർമാതാക്കളാണ്. എന്തായാലും തീരാനഷ്ടമായി കണക്കാക്കുന്ന ഈ പിൻവാങ്ങലിന് ശേഷം ഇക്കോ സ്‌പോര്‍ട്ടിന്റെ അവസാന യൂണിറ്റ് പുറത്തിറക്കി കഴിഞ്ഞ ദിവസം ഫോര്‍ഡ് ഇന്ത്യയിലെ നിർമാണ പ്രക്രിയകൾ പൂർണമായും അവസാനിപ്പിക്കുകയും ചെയ്‌തു.

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

ഫോർഡ് ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും ഉറപ്പുനൽകിയതുപോലെ ബ്രാൻഡ് സർവീസ്. പാർട്‌സ്, വാറണ്ടി പിന്തുണ എന്നിവ വരുന്ന 10 കൊല്ലത്തേക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇതുശരിവെക്കുന്ന ഒരു അറിയിപ്പ് കൂടി അമേരിക്കൻ വാഹന നിർമാതാക്കളിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

MOST READ: ക്ലബ്‌മാന്റെ പിൻഗാമിയോ? പുത്തൻ Aceman ഇലക്‌ട്രിക് കാർ കൺസെപ്റ്റ് അവതരിപ്പിച്ച് Mini

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

ഇക്കോസ്‌പോർട്ട്, ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവയുടെ തെരഞ്ഞെടുത്ത ബിഎസ്-VI ഡീസൽ മോഡലുകൾ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം ഫോർഡ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുകയാണ്.

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രശ്നങ്ങളും ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടറിന്റെ (DPF) കാര്യക്ഷമതയുമാണ് തിരിച്ചുവിളിക്കലിന് കാരണമായി ഫോർഡ് ചൂണ്ടിക്കാട്ടുന്നത്. 'ഓയിൽ ലൈഫ് റിലേറ്റഡ് പ്രശ്‌നങ്ങളും' ഫോർഡ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിന് തിരുത്തൽ നടപടി ആവശ്യമായി വന്നേക്കാം.

MOST READ: കിടിലൻ ലുക്കിൽ Jimny 4Sport ലിമിറ്റഡ് എഡിഷൻ മോഡലുമായി Suzuki, ഇന്ത്യയിലേക്ക് വരുമോയെന്ന് ആരാധകർ

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

ഈ തകരാറുകൾ നിങ്ങളുടെ ഫോർഡ് വാഹനത്തിന് കണ്ടെത്തിയാൽ പുതിയ കാറ്റലറ്റിക് കൺവെർട്ടറും പുതിയ എക്‌സ്‌ഹോസ്റ്റ് ഗ്യാസ് O2 സെൻസറും ഉപയോഗിച്ച് വാഹനത്തിന്റെ തകരാർ കമ്പനി പരിഹരിക്കും. 2021 സെപ്റ്റംബറിൽ ബിഎസ്-VI ഡീസൽ വാഹനങ്ങൾ അവസാനമായി തിരിച്ചുവിളിച്ചപ്പോൾ പുതിയ യൂണിറ്റ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്ത വാഹനങ്ങളിൽ കാറ്റലറ്റിക് കൺവെർട്ടർ റീകാലിബ്രേറ്റ് ചെയ്യും.

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

പ്രശ്‌നം എല്ലാ ബാധിച്ച മോഡലുകളും ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിന് (ECU) ഏറ്റവും പുതിയ ഫേംവെയർ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യും. അപ്‌ഗ്രേഡ് എല്ലാ വാഹനങ്ങളിലും സൗജന്യമായി നടപ്പിലാക്കും കൂടാതെ ബാധിത വാഹനങ്ങളുടെ ഉടമകളെ ഫോർഡ് നേരിട്ട് മെയിലിലൂടെയോ ഫോൺ കോളിലൂടെയോ ബന്ധപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

MOST READ: വാഹനത്തിൽ ആവശ്യത്തിന് പെട്രോളില്ലെങ്കിലും പിഴയോ? അതെ ഇങ്ങനെയും ഒരു വകുപ്പുണ്ട്

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

ഉപഭോക്താക്കൾക്ക് അവരുടെ വാഹനത്തിന്റെ 17 അക്ക VIN നമ്പർ ഇവിടെ നൽകി തങ്ങളുടെ വാഹനത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും കഴിയും. ബാധിക്കപ്പെട്ട ഉടമകൾ അവരുടെ ഏറ്റവും അടുത്തുള്ള സർവീസ് സെന്ററുമായി എത്രയും പെട്ടെന്ന് ഒരു അപ്പോയിന്റ്മെന്റ് നിശ്ചയിക്കണം.

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

തിരിച്ചുവിളിച്ച നാല് മോഡലുകളും 100 bhp കരുത്തിൽ 215 Nm torque ഉത്പാദിപ്പിക്കാനാവുന്ന ഒരേ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ സർവീസ് ശൃംഖലയുടെ 90 ശതമാനവും നിലനിർത്തുമെന്നും ഫോർഡ് കഴിഞ്ഞ വർഷം സ്ഥിരീകരിച്ചിരുന്നു. അതായത് ഒരു സർവീസ് സെന്ററിൽ എത്തുന്നത് ഉപഭോക്താക്കൾക്ക് ഒരു പ്രശ്നമാവില്ലെന്ന് സാരം.

MOST READ: ചൂടപ്പംപോലെ വിറ്റഴിഞ്ഞ് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ലക്ഷ്വറി ഇവി, വേറെന്തു വേണം വാങ്ങാൻ കാരണം!

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

കയറ്റുമതി ആവശ്യങ്ങൾക്കായി പ്രവർത്തിച്ചിരുന്ന മരായ്മല നഗർ പ്ലാന്റിൽ നിന്ന് ഫോർഡ് അടുത്തിടെ ഇന്ത്യയിൽ നിർമിച്ച അവസാനത്തെ ഇക്കോസ്‌പോർട്ടും പുറത്തിറക്കിയിരുന്നു. അങ്ങനെ ഇന്ത്യയിലെ കാറുകളുടെയും എസ്‌യുവികളുടെയും നിർമാണം കമ്പനി അവസാനിപ്പിച്ചു. ഭാവിയിൽ പൂർണമായും ഇറക്കുമതി ചെയ്ത മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബ്രാൻഡ് പറഞ്ഞിരുന്നു.

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

എന്നാൽ ആ പദ്ധതികളെ കുറിച്ച് ഫോർഡ് ഇതുവരെ ഒരു വാർത്തകളും പുറത്തുവിട്ടിട്ടില്ല. വിദേശത്തും ഫോർഡിന്റെ ഈ കാറുകൾക്ക് ഡിമാൻഡ് കുറഞ്ഞതോടെയാണ് ഇപ്പോൾ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത്. ഭാവിയിൽ ഈ പ്ലാന്റ് ടാറ്റ മോട്ടോർസ് ഏറ്റെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം ചെന്നൈ പ്ലാന്റ് ഉടന്‍ വില്‍ക്കാനാണ് സാധ്യത.

ഒരു ചെറിയ പണിയുണ്ട്, ഡീസൽ മോഡലുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ

ഇന്ത്യയിൽ നിർമിച്ച ഇക്കോസ്‌പോർട്ട് അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. പ്രതിവർഷം നാല് ലക്ഷത്തിലധികം യൂനിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന നിർമാണ കേന്ദ്രത്തിൽ 80,000 കാറുകൾ മാത്രമേ ഇപ്പോൾ നിർമിക്കുന്നുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford recalls selected bs6 diesel cars in india due to emission related issues
Story first published: Friday, July 29, 2022, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X