52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

നമ്മളില്‍ അതികം പേരും ട്രെയിനില്‍ യാത്ര ചെയ്യുന്നവരായിരിക്കും. ട്രെയിനുകളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വേഗതയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. നിലവില്‍ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസുകളാണ് ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകളില്‍ സര്‍വീസ് നടത്തുന്നത്. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

പരീക്ഷണഘട്ടത്തിലുള്ള മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പരീക്ഷണ ഘട്ടത്തില്‍ ഒരു റെക്കോഡ് സ്വന്തമാക്കിയാണ് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് വീണ്ടും ചര്‍ച്ചയാകുന്നത്. വെറും 52 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിച്ചാണ് ട്രെയിന്‍ റെക്കോര്‍ഡിട്ടത്.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

പഴയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനിന് ഈ സ്പീഡിലെത്താന്‍ 2.6 സെക്കന്‍ഡ് കുറഞ്ഞ സമയം മതി. അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തോടെ ഇന്ത്യയില്‍ മൊത്തം 75 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ട്രാക്കിലിറക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഈ മാസം അവസാനത്തോടെ പുതിയ ട്രെയിന്‍ പാളത്തില്‍ കയറും.

MOST READ:ഇലക്ട്രിക് ശ്രേണി വിട്ടുകൊടുക്കാതെ ടാറ്റ, ഇടംപിടിച്ച് BYD; 2022 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍ ഓടിത്തുടങ്ങും. ഇതിന് മുമ്പ് ഈ ട്രെയിനിന്റെ നിരവധി വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററായിരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് പഴയ ട്രെയിനിനേക്കാള്‍ 20 കിലോമീറ്റര്‍ കൂടുതലാണ്. മുംബൈക്കും അഹമ്മദാബാദിനുമിടയിലാണ് പുതിയ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത്.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം സെപ്റ്റംബര്‍ ഒമ്പത്് വെള്ളിയാഴ്ച നടന്നു. ഈ ട്രെയിന്‍ 492 കിലോമീറ്റര്‍ വെറും 5 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് പിന്നിട്ടു. അതേസമയം ശതാബ്ദി ട്രെയിനിന് ഇതേ റൂട്ടില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ 6 മണിക്കൂര്‍ 20 മിനിറ്റ് എടുക്കും. രാവിലെ 7.06ന് അഹ്‌മദാബാദില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ രണ്ടു മണിക്കൂര്‍ 32 മിനിറ്റ് കൊണ്ട് സൂറത്തിലെത്തി. അതേസമയം ഈ ദൂരം ഓടിയെത്താന്‍ ശതാബ്ദി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ എടുക്കും.

MOST READ: പുത്തൻ XL6 വാങ്ങണോ? എംപിവിയെ വ്യത്യസ്‌തമാക്കുന്ന 5 കാര്യങ്ങളറിയാം

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

വെറും 130 സെക്കന്‍ഡില്‍ ഈ ട്രെയിനിന് 160 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പഴയ മോഡലിന് 146 സെക്കന്‍ഡ് വേണ്ടിയിരുന്നു.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

ഈ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് വേഗതയുടെ കാര്യത്തില്‍ മാത്രമല്ല, സൗകര്യത്തിന്റെ കാര്യത്തിലും മികച്ചതായിരിക്കും. ഈ ട്രെയിനില്‍ 32 ഇഞ്ച് എല്‍സിഡി സ്‌ക്രീനും വൈ-ഫൈ സൗകര്യവും ഒരുക്കുമെന്നും അതിലൂടെ യാത്രക്കാര്‍ക്ക് അവര്‍ക്കാവശ്യമുള്ള ഉള്ളടക്കം കാണാമെന്നും വൈഷ്ണവ് അറിയിച്ചു. ഈ ട്രെയിനിന്റെ ഭാരം 430 ടണ്ണില്‍ നിന്ന് 290 ടണ്ണായി കുറച്ചു, ഇതിന് 3 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് നല്‍കും.

MOST READ: ഹൈവേയിലൂടെ ട്രക്ക് കാറിനെ വലിച്ചിഴച്ചത് രണ്ട് കി.മീ; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

ഈ ട്രെയിനിന്റെ എസി 15% കൂടുതല്‍ ഊര്‍ജ്ജം ലാഭിക്കും. അതേസമയം ചാരിയിരിക്കുന്ന സീറ്റുകള്‍ അതിന്റെ എക്‌സിക്യൂട്ടീവ് ക്ലാസില്‍ ലഭ്യമാകും. ഇതോടൊപ്പം, പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഓട്ടോമാറ്റിക് ഡോറുകള്‍, സൗകര്യപ്രദമായ ഇടം, ഭിന്നശേഷിയുള്ള യാത്രക്കാര്‍ക്കനുസൃതമായി ടോയ്ലറ്റുകള്‍ എന്നിവയും നല്‍കും. ഇതിന്റെ പുതിയ പതിപ്പ് കൂടുതല്‍ വേഗത്തിലും മികച്ച സൗകര്യത്തോടെയും കൊണ്ടുവരും.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

പരീക്ഷണ പ്രക്രിയയില്‍, മണിക്കൂറില്‍ 180 കി.മീ വേഗവും മൊത്തം 15,000 കി.മീ ട്രാക്കും പരീക്ഷിച്ചു. ഇതില്‍ ഡൈനാമിക്, സ്റ്റാറ്റിക്, ലോഡ് ടെസ്റ്റ്, ഓസിലേഷന്‍ ട്രയലുകള്‍ എന്നിവ നടത്തി. വരും കാലങ്ങളില്‍ ഐസിഎഫ് ഇത്തരം കൂടുതല്‍ ട്രെയിനുകള്‍ നിര്‍മ്മിക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ 475 ട്രെയിനുകള്‍ നിര്‍മ്മിക്കും.

MOST READ: മഹീന്ദ്ര XUV700 കാത്തിരിപ്പ് കാലയളവ് മൂന്ന് മാസം കുറഞ്ഞു; കാരണം എന്താണെന്നല്ലേ?

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

ഐസിഎഫിന് പുറമെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലും റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലുമാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍മ്മിക്കുക. പ്രതിമാസം 7 വന്ദേ ഭാരത് ട്രെയിനുകളുടെ ശേഷി ICF നിലനിര്‍ത്തുന്നു. നേരത്തെ അവതരിപ്പിച്ച ട്രെയിനുകളില്‍ ഇല്ലാതിരുന്ന മികച്ച വെന്റിലേഷനും എയര്‍ കണ്ടീഷനിംഗ് നിയന്ത്രണവും വരും വര്‍ഷങ്ങളില്‍ ഈ ട്രെയിനില്‍ ഒരുക്കും.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും. ഇതിന്റെ വേഗത കൂടുതലായിരിക്കാമെങ്കിലും അതിനനുസരിച്ച് ട്രാക്കുകള്‍ സ്ഥാപിച്ചിട്ടില്ല. അതിനാല്‍ ട്രെയിനിന്റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ പുതിയ വന്ദ് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കൂടുതല്‍ വേഗത്തിലായേക്കും. എന്നാല്‍ അതിനനുസരിച്ച് ട്രാക്കുകളിലും സിഗ്‌നല്‍ സംവിധാനങ്ങളും ആധുനികവല്‍ക്കരിക്കണം.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

സീറ്റുകളുടെ കാര്യമെടുത്താല്‍ ശതാബ്ദി എക്സ്പ്രസിലെ അത്രയും യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കുന്നു. അതിനാല്‍ തന്നെ ശതാബ്ദി എക്‌സ്പ്രസിന്റെ പകരക്കാരനായാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ കാണുന്നത്. ലോക്കോമോട്ടീവ് എഞ്ചിന്‍ ഇല്ലാതെയാണ് ഇത് ട്രാക്കില്‍ ഓടുന്നത്. ഇതിലെ നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം പവര്‍ ലാഭിക്കുവാന്‍ സഹായിക്കുന്നു.

52 സെക്കന്‍ഡിനുള്ളില്‍ 100 കി.മീ വേഗത; റെക്കോര്‍ഡിട്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്

16 കോച്ചുകളുള്ള ഈ ട്രെയിനിന്റെ രണ്ടറ്റത്തും എയറോഡൈനാമിക് ഡിസൈന്‍ ചെയ്ത ഡ്രൈവര്‍ ക്യാബിനുകളുണ്ട്. യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിലും അവസാനിക്കുന്ന സ്റ്റേഷനുകളിലും ലോക്കോ റിവേഴ്‌സലിന്റെ സമയം കുറയ്ക്കുവാന്‍ ഇത് മൂലം സാധിക്കുന്നു.

More from DriveSpark

Article Published On: Wednesday, September 14, 2022, 16:42 [IST]
English summary
Clocked speed of 100 km h in 52 seconds new vande bharat express train sets new record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X