ഇലക്ട്രിക് ശ്രേണി വിട്ടുകൊടുക്കാതെ ടാറ്റ, ഇടംപിടിച്ച് BYD; 2022 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ
ദിവസങ്ങള്‍ കഴിയും തോറും രാജ്യത്തെ പാസഞ്ചര്‍ ഇവി സെഗ്മെന്റ് ശക്തമായ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് വേണം പറയാന്‍. വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സെഗ്മെന്റില്‍ ടാറ്റ മോട്ടോര്‍സ് മുന്നിലാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

മഹീന്ദ്രയെപ്പോലുള്ള മുഖ്യധാരാ നിര്‍മാതാക്കള്‍ മുമ്പ് ഈ വിഭാഗത്തില്‍ ഒരു വളര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്ന് പറയുന്നതാകും സത്യം. സമീപ ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ മാറുമെന്ന് വ്യവസായ വിദഗ്ധര്‍ വരെ പ്രവചിക്കുകയും ചെയ്യുന്നു.

അതിനാല്‍ ഈ സെഗ്മെന്റ് ഗണ്യമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. XUV400-ലൂടെ, മഹീന്ദ്ര വീണ്ടും ഈ സെഗ്മെന്റിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്, ഈ സെഗ്മെന്റിലെ ജനപ്രീയ മോഡലായ നെക്‌സോണ്‍ ഇവി ശ്രേണി ഏറ്റെടുക്കുകയാണ് ഇതിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.

ആഭ്യന്തര നിര്‍മാതാക്കള്‍ മാത്രമല്ല, BYD പോലുള്ള വാഹന നിര്‍മാതാക്കളും രാജ്യത്ത് ചുവടുറപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഈ മാസം അവസാനം ഒരു ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുമെന്ന് BYD വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഇലക്ട്രിക് വാഹന വിപണി രാജ്യത്ത് ശക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഇപ്പോഴിതാ, 2022 ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ റീട്ടെയില്‍ വില്‍പ്പന ഡേറ്റ FADA വെളിപ്പെടുത്തിയിരിക്കുകയാണ്. പതിവ് പോലെ, 2022 ഓഗസ്റ്റില്‍ 2,747 യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ മോട്ടോര്‍സ് വീണ്ടും ചാര്‍ട്ടില്‍ ഒന്നാമതെത്തിയെന്ന് വേണം പറയാന്‍.

ടാറ്റ മോട്ടോര്‍സ് ഇവി ശ്രേണിയില്‍ നെക്‌സോണ്‍ ഇവി പ്രൈം, നെക്‌സോണ്‍ ഇവി മാക്‌സ്, ടിഗോര്‍ ഇവി എന്നിവ ഉള്‍പ്പെടുന്നു, അടുത്ത വര്‍ഷം എപ്പോഴെങ്കിലും ടിയാഗോ ഇവിയും അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

2021 ഓഗസ്റ്റില്‍ 575 യൂണിറ്റുകള്‍ വിറ്റഴിക്കുകയും 2,172 യൂണിറ്റുകളുടെ വോളിയം വളര്‍ച്ചയോടെ ടാറ്റ 377.74 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. 2022 ജൂലൈയില്‍ 2,878 യൂണിറ്റുകള്‍ വിറ്റതിനാല്‍ പ്രതിമാസ വളര്‍ച്ചയുടെ കാര്യത്തില്‍ 4.55 ശതമാനം ഇടിവാണ് ഉണ്ടായത്.

ടാറ്റ മോട്ടോര്‍സിന്റെ വിപണി വിഹിതം 2022 ജൂലൈയില്‍ 93.17 ശതമാനം ആയിരുന്നു, 2022 ഓഗസ്റ്റില്‍ 84.86 ശതമാനം ആയി കുറഞ്ഞു. വില്‍പ്പനയില്‍ എംജി ZS ഇവിയാണ് രണ്ടാമതുള്ളത്. കമ്പനി 311 യൂണിറ്റുകള്‍ വില്‍ക്കുകയും വില്‍പ്പനയില്‍ 17.51 ശതമാനം ഇടിവും 18.25 ശതമാനം പ്രതിമാസ വില്‍പ്പന നേട്ടവും രേഖപ്പെടുത്തുകയും ചെയ്തു.

വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍, എംജി ZS ഇവിയുടെ കൈവശം 9.61 ശതമാനം ആണ്. ഹ്യുണ്ടായി കോന ഇവി പോലും കഴിഞ്ഞ മാസം മികച്ച വില്‍പ്പനയാണ് നേടിയെടുത്തത്. 2022 ഓഗസ്റ്റില്‍ 69 യൂണിറ്റുകള്‍ വിറ്റു, 12 യൂണിറ്റുകളുടെ വോളിയം വളര്‍ച്ചയോടെ കോന 475 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പ്രതിമാസ വില്‍പ്പനയില്‍ 18.97 ശതമാനം പോസിറ്റീവ് വളര്‍ച്ചയും രേഖപ്പെടുത്തുന്നു, ഈ വിപണി വിഹിതത്തിന്റെ 2.13 ശതമാനം ഉണ്ട്.

2022 ഓഗസ്റ്റ് മാസത്തെ വില്‍പ്പന ചാര്‍ട്ടില്‍ BYD-യും സ്ഥാനം പിടിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവില്‍ e6 എന്നൊരു ഇലക്ട്രിക് എംപിവി മാത്രമേ കമ്പനി വില്‍ക്കുന്നുള്ളൂ, ഇത് ചൈനീസ് ബ്രാന്‍ഡില്‍ നിന്നുള്ള മാന്യമായ ഉല്‍പ്പന്നമാണ്. 2022 ഓഗസ്റ്റില്‍ ഇത് ഇന്ത്യയില്‍ 44 യൂണിറ്റുകള്‍ വിറ്റു, 2022 ജൂലൈയിലും ഇതേ എണ്ണം വാഹനങ്ങള്‍ വിറ്റഴിച്ചു.

ഇന്ത്യയിലെ ഇവി വിപണി വിഹിതത്തിന്റെ 1.36 ശതമാനം E6 ന് ഉണ്ട്. അഞ്ചാം സ്ഥാനത്ത്, ബിഎംഡബ്ല്യൂവില്‍ നിന്നുള്ള മോഡലുകളായ iX ഉം i4 വാഹനങ്ങളാണ്. 2022 ഓഗസ്റ്റില്‍ 25 യൂണിറ്റുകള്‍ വിറ്റു, 2022 ജൂലൈയില്‍ 5 യൂണിറ്റുകള്‍ മാത്രം വിറ്റതിനാല്‍ 400 ശതമാനമാണ് പ്രതിമാസ വില്‍പ്പനയിലെ വളര്‍ച്ച.

ഈ വിഭാഗത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന വികസനം മഹീന്ദ്ര ഇ-വെരിറ്റോയാണ്. ഇ-വെരിറ്റോയെ വിപണിയിലേക്ക് തിരികെ കൊണ്ടുവരുന്ന തരത്തില്‍ ഇവി ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വേണമെങ്കില്‍ പറയാം. 2010-ല്‍ വിപണിയില്‍ എത്തുന്ന മോഡലാണ് ഇ-വെരിറ്റോ, ഈ ലിസ്റ്റിലെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളും 2020-ലെ ഉല്‍പ്പന്നമാണ്.

പോയ മാസം ഇ-വെരിറ്റോയുടെ 17 യൂണിറ്റുകള്‍ വിറ്റഴിക്കുകയും 6.25 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. 34.62 ശതമാനമാണ് പ്രതിമാസ വളര്‍ച്ചാനിരക്ക്.

ഔഡി ഇ-ട്രോണ്‍ ശ്രേണിയിലേക്ക് വരുമ്പോള്‍, അവര്‍ 13 യൂണിറ്റുകള്‍ വില്‍ക്കുകയും 30 ശതമാനം വാര്‍ഷിക വളര്‍ച്ചയും, 85.71 ശതമാനം പ്രതിമാസ വളര്‍ച്ചയും രേഖപ്പെടുത്തുകയും ചെയ്തു. 2022 ഓഗസ്റ്റ്, ജൂലൈ മാസങ്ങളില്‍ 7 യൂണിറ്റുകള്‍ വിറ്റഴിച്ച ടെയ്കാന്‍ ശ്രേണിയുമായി പോര്‍ഷ ഔഡിക്ക് പിന്നിലായി ഇടംപിടിക്കുന്നു.

മെര്‍സിഡീസ് ബെന്‍സ് EQC 2022 ഓഗസ്റ്റില്‍ 4 യൂണിറ്റുകള്‍ വിറ്റഴിച്ച് 9-ാം സ്ഥാനത്തെത്തി, വാര്‍ഷിക വില്‍പ്പന 100 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. മൊത്തത്തില്‍, ഇലക്ട്രിക് കാര്‍ റീട്ടെയില്‍ വില്‍പ്പന 3,237 യൂണിറ്റായി ഉയര്‍ന്നു, 2,238 യൂണിറ്റ് വോളിയം വളര്‍ച്ചയോടെ 224.02 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. കൂടാതെ, 2022 ജൂലൈയില്‍ 148 യൂണിറ്റുകളുടെ വോളിയം വളര്‍ച്ചയോടെ 4.79 ശതമാനം പ്രതിമാസ വളര്‍ച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








