പുത്തൻ XL6 വാങ്ങണോ? എംപിവിയെ വ്യത്യസ്‌തമാക്കുന്ന 5 കാര്യങ്ങളറിയാം
ഈ വർഷം ഇതുവരെ തിരക്കേറിയ സമയമായിരുന്നു രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് കടന്നുപോയത്. തങ്ങളുടെ നിരയിലുണ്ടായിരുന്ന മിക്ക മോഡലുകളെയും പുതുക്കി വിപണിയിൽ അവതരിപ്പിച്ച കമ്പനി ഇപ്പോൾ ഗ്രാൻഡ് വിറ്റാരയെ വിൽപ്പനയ്ക്ക് സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്.

ചില അതിശക്തമായ മോഡലുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ വിൽപ്പനക്കായുള്ള ആക്കം കൂട്ടാൻ സ്റ്റാമിന കെട്ടിപ്പടുക്കുകയാണ് മാരുതിയെന്നു പറയാം. ബലേനോ, എർട്ടിഗ, XL6 തുടങ്ങിയ മോഡലുകൾ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച മോഡലുകളാണ്.

മൂന്ന്-വരി വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ഡിമാന്റിന് കാരണമായതും എർട്ടിഗയും XL6 മോഡലുകളുമൊക്കെയാണ്. പുതുമകളോടെ നെക്‌സ ഡീലർഷിപ്പിലെത്തിയ പ്രീമിയം ക്രോസ്ഓവർ എംപിവിയായ XL6-ന് വിപണിയിൽ നിന്നും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
MOST READ: ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

2019-ൽ ആദ്യമായി സമാരംഭിച്ച XL6-ന് വലിയൊരു എംപിവി ചാരുത സമ്മാനിക്കുന്ന മാറ്റങ്ങളാണ് 2022 ഫെയ്‌സ്‌ലിഫ്റ്റിൽ ലഭിച്ചത്. വാഹനം കുറച്ചുകൂടി പ്രീമിയമായെന്നും പറയാം. എന്നാൽ XL6-ന്റെ ക്യാബിൻ വിശാലമാണെങ്കിലും, ഇതുവരെ അത്യാധുനിക ഫീച്ചറുകളുടെ അഭാവമാണ് ഇതിന്റെ വിൽപ്പനയ്ക്ക് തടയിട്ടുകൊണ്ടിരുന്നത്.

എന്നാൽ പുതിയ മാറ്റങ്ങളോടെ എത്തിയപ്പോൾ ഈ പോരായ്മകൾ ഒരുവിധം മറികടക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. നിങ്ങൾക്ക് ഒരു എംപിവി വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ 2022 മാരുതി സുസുക്കി XL6 പരിഗണിക്കേണ്ട സുപ്രധാന മോഡാണ്. അതിനുള്ള പ്രധാന അഞ്ച് ഘടകങ്ങൾ എന്തൊക്കെയാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

XL6 ഫീച്ചേഴ്‌സ്
XL6 എംപിവിക്ക് ശ്രദ്ധേയവും പ്രായോഗികവുമായ ഫീച്ചർ പരിഷ്ക്കാരങ്ങളാണ് ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി നൽകിയിരിക്കുന്നത്. ഇത് വിപണിയിലെ പുതിയ ആധുനിക എതിരാളികളുമായി മുട്ടിനിൽക്കാൻ വാഹനത്തെ സഹായിക്കുന്നുണ്ട്. എന്നാൽ കിയ കാരെൻസിലുള്ള വലിയ നീണ്ട ലിസ്റ്റ് ഇപ്പോഴും വിപുലമായിരിക്കില്ലെങ്കിലും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകൾ മാരുതി കൂടുതൽ പ്രായോഗികമാക്കുകയാണ് ചെയ്‌തിരിക്കുന്നത്.

ഉദാഹരണത്തിന് 360-ഡിഗ്രി ക്യാമറ എടുക്കുക. പ്രധാന സ്‌ക്രീനിലെ ക്യാമറ ഫീഡിലൂടെ ഇടുങ്ങിയ സ്ഥലങ്ങളിൽ XL6 പാർക്ക് ചെയ്യാനോ, പുറത്തെടുക്കാനോ വാഹനം ഇപ്പോൾ മുമ്പത്തേക്കാൾ എളുപ്പമാണെന്ന് സാരം. തുടർന്ന് XL6-ൽ സുസുക്കി കണക്റ്റിന്റെ സപ്പോർട്ടുമുണ്ട്.

അത് കാറിന്റെ ഉടമയെ അവരുടെ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വാഹനവുമായി സംവദിക്കാൻ അനുവദിക്കുന്നു. വാഹനത്തിനുള്ളിൽ പോലുമില്ലാതെ കാറിന്റെ സുരക്ഷ പരിശോധിക്കുക, വെഹിക്കിൾ പാരാമീറ്ററുകൾ നിരീക്ഷിക്കുക എന്നിവയും മറ്റും ഇതിലൂടെ സാധ്യമാണ്.

സ്റ്റൈലിംഗ്
ആദ്യ കാഴ്ച്ചയിൽ ആരെയും മയക്കുന്ന രൂപമൊന്നുമില്ല മാരുതി സുസുക്കി XL6-ന്. എന്നാൽ മുൻഗാമിയെ അപേക്ഷിച്ച് എന്തോ ഒരു ആകർഷണം എംപിവിക്കുണ്ടെന്ന് വേണം പറയാൻ. ഗ്രിൽ ചെറുതായി അപ്‌ഡേറ്റ് ചെയ്യപ്പെടുകയും അലോയ് വീലുകൾക്ക് ഡിസൈൻ ട്വീക്ക് ലഭിക്കുകയും ചെയ്യുന്നത് മൊത്തത്തിലുള്ള രൂപം മിനുക്കിയെക്കാൻ സഹായകരമായിട്ടുണ്ട്.

ഏറ്റവും പുതിയ XL6-ൽ നിങ്ങൾ ഒരു പുതിയ വിഷ്വൽ പാക്കേജ് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, അപ്‌ഡേറ്റുകൾ അൽപ്പം കുറവായിരിക്കുമെന്നതാണ് യാഥാർഥ്യം. വ്യത്യസ്‌ത കളർ ഓപ്ഷനിലൂടെ ഈ കുറവുകൾ പരിഹരിക്കാനും മാരുതി സുസുക്കി ശ്രമിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

എഞ്ചിനും ഗിയർബോക്‌സ്
ഏറ്റവും പുതിയ XL6-ന് അടുത്ത തലമുറയിൽപെട്ട 1.5 ലിറ്റർ K സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഡീസൽ എഞ്ചിൻ ആവശ്യമുള്ളവർ മാരുതിയെ സ്വയമേവ ഒഴിവാക്കണം. എന്നാൽ മറ്റെല്ലാവർക്കും ഇത് പരിഗണിക്കാനുള്ള കിടിലൻ ഓപ്ഷനാണ്.

എന്നാൽ മുമ്പത്തെ നാല് സ്പീഡ് ടോർക്ക് കൺവെർട്ടറിന് പകരമായി ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് മാരുതി സമ്മാനിച്ചിരിക്കുന്നത്. എന്നാൽ പാഡിൽ ഷിഫ്‌റ്ററുകൾ ചേർത്തുകൊണ്ട് മാരുതി ഓപ്ഷൻ കൂടുതൽ ആകർഷമാക്കി. അതോടൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവും ചേരുന്നതോടെ ഇന്ധനക്ഷമതയുടെ കാര്യത്തിലും പേടിവേണ്ട.

സ്പേസ്
XL6 വലിയ വിൻഡോകളുള്ള വിശാലമായ ക്യാബിൻ, മാന്യമായ ക്നീ റൂം, ലെഗ് സ്പേസ് എന്നിവയും അവസാന നിരയിലെ യാത്രക്കാർക്ക് മാന്യമായ ഇടവും വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഈ ഒരു ഘടകം XL6 എംപിവിയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നുണ്ട്.

വില
മാരുതി സുസുക്കി XL6 എംപിവി നാല് വ്യത്യസ്‌ത വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അതിൽ മാനുവൽ ട്രാൻസ്മിഷനോട് കൂടിയ വേരിയന്റിനുകൾക്ക് 11.29 ലക്ഷം രൂപ മുതൽ 13.05 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 12.79 ലക്ഷം മുതൽ 14.55 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








