ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇലക്‌ട്രിക് പോലെ തന്നെ ഹൈബ്രിഡും ട്രെൻഡാവുമ്പോൾ സമ്പൂർണ വൈദ്യൂകരണത്തേക്കാൾ കൂടുതൽ പ്രായോഗിക ബദലായി മാറുകയാണ് ഇവ. ചാർജിംഗ് സമയവും വേണ്ടാത്തതും ഉയർന്ന മൈലേജുമാണ് ഹൈബ്രിഡ് കാറുകളുടെ പ്രധാന ഹൈലൈറ്റ്.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് സ്ട്രോംഗ് ഹൈബ്രിഡ് കാറായി രൂപമെടുത്ത് വിൽപ്പനയ്ക്ക് എത്തിയ ഹോണ്ട സിറ്റിയാണ് ഈ ട്രെൻഡിന് രാജ്യത്ത് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. പിന്നാലെ ടൊയോട്ട ഹൈറൈഡർ എന്ന സ്ട്രോംഗ് ഹൈബ്രിഡ് എസ്‌യുവിയെയും ആഭ്യന്തര വിപണിയിലെത്തിച്ച് പുതുയുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

അർബൻ ക്രൂയിസർ ഹൈറൈഡർ മിഡ്-സൈസ് എസ്‌യുവിയായി എത്തുമ്പോൾ ഹോണ്ട സിറ്റിയാവട്ടെ ഹൈബ്രിഡുകളിലെ മിഡ്-സൈസ് സെഡാനാണ്. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ് തങ്ങളെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. അതിനാൽ ഇവ രണ്ടും തമ്മിലുള്ള ഒരു ഹ്രസ്വ താരതമ്യം ഒന്നു നോക്കിയാലോ?

MOST READ: എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

വില

ഹൈറൈഡറിന്റെ ബേസ്-സ്പെക്ക് S വേരിയന്റ് സിറ്റി ഹൈബ്രിഡിന്റെ ടോപ്പ് എൻഡ് ZX സെൻസിംഗ് വേരിയന്റിനെ അപേക്ഷിച്ച് ഏകദേശം 4 ലക്ഷം രൂപ വരെ കുറവാണ്. അതേസമയം എസ്‌യുവിയുടെ റേഞ്ച്-ടോപ്പിംഗ് വേരിയന്റിന് സെഡാനോട് അടുത്താണ് വില.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എങ്കിലും വിലയുടെ കാര്യത്തിൽ ടൊയോട്ടയ്ക്കാണ് ആധിപത്യം. സിറ്റി ഹൈബ്രിഡിനെ അപേക്ഷിച്ച് ഏകദേശം 1 ലക്ഷം രൂപയാണ് ഇതിന് കുറവ്. അതായത് ഹൈറൈഡറിന് ഇന്ത്യയിൽ 15.11 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് വിലയെങ്കിൽ ഒരൊറ്റ വേരിയന്റിലെത്തുന്ന ഹോണ്ട സിറ്റി ഹൈബ്രിഡിന് 19.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

MOST READ: XC40 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Volvo; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എഞ്ചിൻ

ഹൈറൈഡറിനും സിറ്റി ഹൈബ്രിഡിനും 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സെൽഫ് ചാർജിംഗ് ശേഷിയുണ്ട്. എന്നിരുന്നാലും സെഡാൻ ഒരു ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണമാണ് ഉപയോഗിക്കുന്നത്. അത് കാറിനെ കൂടുതൽ ശക്തവും ടോർക്കിയുമാക്കുന്നുവെന്നു വേണം പറയാൻ.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

രണ്ട് മോഡലുകൾക്കുമൊപ്പം നിങ്ങൾക്ക് ഒരു ഇ-സിവിടി (സിംഗിൾ സ്പീഡ് ട്രാൻസ്മിഷൻ) ലഭിക്കും. എന്നാൽ സിറ്റിയിൽ കാണാത്ത ഒരു ഇവി മോഡ് ഹൈറൈഡറിന് ലഭിക്കുന്നുണ്ട്. ടൊയോട്ട എസ്‌യുവിയിൽ 1.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ 116 bhp കരുത്തിൽ 135 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: ഇലക്ട്രിക് എംപിവി നിരയിലെ ഇന്നോവ; e6 ഇവിയുടെ 450 യൂണിറ്റ് ഡെലിവറികൾ പൂർത്തീകരിച്ച് BYD

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

അതേസമയം ഹോണ്ട സിറ്റിയിലെ 1.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ 126 bhp പവറിൽ 253 Nm torque ആണ് നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ എഞ്ചിൻ പെർഫോമൻസിന്റെ കാര്യത്തിൽ സെഡാൻ മോഡൽ കൂടുതൽ മുന്നിട്ടുനിൽക്കുകയാണ്.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇന്ധനക്ഷമത

സിറ്റിയേക്കാൾ 1.5 കിലോമീറ്റർ കൂടുതൽ ഇന്ധനക്ഷമത ഹൈറൈഡർ നൽകുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. കണക്കുകൾ പ്രകാരം കാറുകൾ 1000 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നൽകണം.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

റോഡ് ടെസ്റ്റുകളിൽ, സിറ്റി ഹൈബ്രിഡ് സിറ്റി സാഹചര്യങ്ങളിൽ 20.15 കിലോമീറ്ററും ഹൈവേയിൽ 23.88 കിലോമീറ്റർ മൈലേജുമാണ് നൽകുന്നത്. അതേസമയം ടൊയോട്ട എസ്‌യുവി ഇതുവരെ നിരത്തുകളിൽ പരീക്ഷണത്തിനായി എത്തിയിട്ടില്ല. ആയതിനാൽ പേപ്പറിൽ കേമൻ ഹൈറൈഡറാണെന്നു വേണം പറയാൻ.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫീച്ചറുകൾ

സൗകര്യങ്ങളുടെ കാര്യത്തിലും മറ്റ് ഫീച്ചറുകളുടേയും കാര്യത്തിൽ ഹൈറൈഡർ സിറ്റി ഹൈബ്രിഡിനെക്കാൾ വ്യക്തമായ ലീഡ് നേടുന്നുണ്ട്. എന്നിരുന്നാലും സിറ്റിയുടെ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യ സുരക്ഷാ ഘടകത്തിൽ അൽപം മുൻതൂക്കം നൽകുന്നുണ്ട്.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

സിറ്റി ഹൈബ്രിഡിന്റെ ADAS സാങ്കേതികവിദ്യക്കു കീഴിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഓട്ടോ ഹൈ-ബീം അസിസ്റ്റ് എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

താമസിയാതെ, മാരുതി ഗ്രാൻഡ് വിറ്റാരയും ഹൈബ്രിഡ് വിപ്ലവത്തിന് മാറ്റേകി വിൽപ്പനയ്ക്ക് എത്തും. സെപ്റ്റംബർ അവസാനത്തോടെ എസ്‌യുവി വിപണിയിൽ ലോഞ്ച് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ഇത് ഹൈറൈഡറുമായി അതിന്റെ അടിസ്ഥനങ്ങളും ഹൈബ്രിഡ് സാങ്കേതികവിദ്യകളും പങ്കിടുകയാണ് ചെയ്യുന്നത്. അതിനാൽ സമാനമായ വില നിർണയം തന്നെയാകും ജാപ്പനീസ് എസ്‌യുവിക്കുണ്ടാവുക.

More from DriveSpark

Article Published On: Tuesday, September 13, 2022, 18:25 [IST]
English summary
Toyota hyryder hybrid vs honda city hybrid detailed comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X