രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

ഇന്ന് നമ്മുടെ ദൈനംദിന ജീവിതം ഇന്ധന വിലയുമായി ചുറ്റിപ്പറ്റിയാണെന്ന് പറഞ്ഞാല്‍ അത് തെറ്റാകില്ല. ആരും പ്രതീക്ഷിക്കാത്ത നേരത്ത് പെട്രോള്‍ വില സെഞ്ച്വറിയടിച്ചത് നമ്മുടെയെല്ലാം ജീവിത ചക്രം താളം തെറ്റിച്ചിട്ടുണ്ട്. ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ വാഹനങ്ങളുടെ ഇന്ധക്ഷമത അല്ലെങ്കില്‍ മൈലേജിന്റെ കാര്യത്തില്‍ എല്ലാവരും ജാഗരൂകരാണ്. കുറച്ചാളുകള്‍ താരതമ്യേന ചെലവും മലിനീകരണവും കുറഞ്ഞ ഇവികളെ കൂടെ കൂട്ടിയപ്പോള്‍ പല സാഹചര്യങ്ങള്‍ കൊണ്ടും ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കാന്‍ പറ്റാത്തവരാണ് ബഹുഭൂരിപക്ഷവും.

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

വാഹനങ്ങളില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ നല്ല മൈലേജ് കിട്ടുമെന്ന് നിങ്ങള്‍ കേട്ടിരിക്കാം. അതുപോലെ തന്നെ രാത്രി പെട്രോള്‍ അടിച്ചാല്‍ ഗുണമേന്മയുള്ള പെട്രോള്‍ ലഭിക്കുമെന്നും പകല്‍ സമയത്ത് പെട്രോള്‍ ഗുണനിലവാരമില്ലാത്തതായിരിക്കുമെന്നും ചില വാദങ്ങളുണ്ട്. ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ് ഈ ലേഖനത്തിലൂടെ വിവരിക്കുന്നത്.

MOST READ:പ്രളയത്തില്‍ മുങ്ങിയ പോളോ നന്നാക്കാന്‍ എസ്റ്റിമേറ്റിട്ടത് 22 ലക്ഷം രൂപ; കാറിന്റെ വില വെറും 11 ലക്ഷം!

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

നാമെല്ലാവരും ഇന്ന് പെട്രോള്‍ നിത്യേന നേരിട്ടോ അല്ലാതെയോ ഉപയോഗിക്കുന്നു. സ്‌കൂട്ടര്‍ മുതല്‍ ബസുകളുമടക്കമുള്ള ഒട്ടുമിക്ക വാഹനങ്ങളും പെട്രോളില്‍ ഓടാന്‍ കഴിവുള്ളവയാണ്. ഇക്കാരണത്താല്‍, ലോകമെമ്പാടും പെട്രോളിന്റെ ആവശ്യവും വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന പെട്രോളിന്റെ ഭൂരിഭാഗവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്നവയാണ്.

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

ഓരോ വ്യക്തികളുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ വാഹനങ്ങളില്‍ പെട്രോള്‍ നിറയ്ക്കുന്ന രീതിക്കും മാറ്റം വരാന്‍ സാധ്യത കാണുന്നു. ചിലര്‍ എല്ലാ ദിവസവും രാവിലെ വാഹനവുമായി പുറത്തിറങ്ങുമ്പോള്‍ പെട്രോള്‍ അടിക്കും. പിറ്റേദിവസത്തെ ഉപയോഗത്തിനായി തലേദിവസം വൈകീട്ട് പെട്രോള്‍ നിറയ്ക്കുന്ന ശീലമുള്ളവരുണ്ട്. ചിലര്‍ ഫുള്‍ ടാങ്ക് ആയിട്ടാണ് പെട്രോള്‍ നിറക്കുക. പെട്രോളിന്റെ അളവ് റിസര്‍വില്‍ ആകുന്ന വേളയില്‍ വീണ്ടും ഫുള്‍ടാങ്ക് നിറക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുക. എന്തു തന്നെ ആയാലും മിനിമം തുകക്കേ ഞാന്‍ പെട്രോള്‍ അടിക്കൂ എന്ന വാശിക്കാരും ഉണ്ട്.

MOST READ: Mercedes നിരയിലെ അത്യാഢംബര മോഡല്‍; Maybach GLS 600 സ്വന്തമാക്കി യൂസഫ് അലി

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

പെട്രോളിന്റെ ഗുണനിലവാരം വിവിധ സമയങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതായി ചിലര്‍ ആരോപിക്കാറുണ്ട്. രാവിലെയും രാത്രിയും പെട്രോളിന്റെ ഗുണമേന്‍മ കൂടുതലായിരിക്കുമെന്ന് പറഞ്ഞ് ആ സമയത്താണ് അവര്‍ ഇന്ധം നിറക്കുക. അങ്ങനെ ചെയ്യുമ്പോള്‍ വാഹനങ്ങള്‍ നല്ല മൈലേജും ലഭിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. പകല്‍ സമയത്ത് നിറച്ചാല്‍ ഗുണനിലവാരം കുറഞ്ഞ പെട്രോളാണ് ലഭിക്കുകയെന്നും മൈലേജ് കുറവാണെന്നുമാണ് ചിലരുടെ വിശ്വാസം.

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

ഇതിന് ശാസ്ത്രീയമായ കാരണങ്ങള്‍ അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ പെട്രോള്‍ വികസിക്കുകയും സാന്ദ്രത കുറയുകയും ചെയ്യുന്നു, അതേസമയം തണുത്ത കാലാവസ്ഥയില്‍ പെട്രോള്‍ ചുരുങ്ങുകയും സാന്ദ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. അപ്പോള്‍ രാവിലെയും രാത്രിയും പെട്രോള്‍ അടിച്ചാല്‍ അതിന്റെ മെച്ചം കിട്ടില്ലെ എന്നതാകും സംശയം. എന്നാല്‍ ഈ യുക്തിക്ക് ഒരു വലിയ പ്രശ്‌നമുണ്ട്.

MOST READ:ഇഷ്‌ടനമ്പറിൽ പുതിയ ആഡംബര കാരവാൻ ഗരാജിലെത്തിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

സാധാരണയായി പെട്രോള്‍ പമ്പിന് താഴെ ഒരു വലിയ ടാങ്കിലാണ് പെട്രോള്‍ സൂക്ഷിക്കുന്നത്. ടാങ്ക് നിര്‍മ്മാണ സമയത്ത് ചുറ്റും വളരെ കട്ടിയുള്ള കോണ്‍ക്രീറ്റ് ഇട്ടിരിക്കും. പെട്രോള്‍ ടാങ്കിനുള്ളിലായിരിക്കുമ്പോള്‍ പുറത്തെ താപനിലയിലുള്ള വ്യതിയാനം ടാങ്കിനുള്ളില്‍ മാറ്റം വരുത്തില്ല. അതിനുള്ളില്‍ മിക്ക സമയത്തും ഒരേ ഊഷ്മാവായിരിക്കും. ഇക്കാരണത്താല്‍ തന്നെ പെട്രോള്‍ പമ്പിലെ താപനില വ്യതിയാനം മൂലം പെട്രോള്‍ ചുരുങ്ങുകയും വികസിക്കുകയും ഇല്ല. അതിനാല്‍ രാത്രിയോ അതിരാവിലെയോ പകലോ വൈകുന്നേരമോ ഏത് സമയമാകാട്ടെ പെട്രോള്‍ പമ്പിലെ പെട്രോളിന് ഒരേ ഗുണനിലവാരം ഉണ്ടാകും.

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

ശേഖരിച്ച് വെക്കുന്ന ടാങ്കിന് വെളിയില്‍ റീഫില്ലറുകളിലെത്തപ്പെടുന്ന പെട്രോളിന്റെ കാര്യത്തില്‍ സംശയമുണ്ടാകും. പമ്പിലെ താപനില വ്യതിയാനം ആ കുറച്ച് ലിറ്റര്‍ പെട്രോളില്‍ മാറ്റമുണ്ടാക്കില്ലേ എന്നാകും ചോദ്യം. ബൈക്കുകളില്‍ കുറച്ച് ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ അതിന്റെ ഗുണമോ ദോഷമോ അനുഭവിക്കേണ്ടി വരില്ലേ എന്ന് തോന്നിയാല്‍ തെറ്റ് പറയാന്‍ ഒക്കില്ല. ഇത് സാധുവായ വാദവുമാണ്. എന്നാല്‍ പകല്‍സമയങ്ങളില്‍ മിക്ക പെട്രോള്‍ സ്റ്റേഷനുകളിലും അത്യാവശ്യം നല്ല തിരക്കായിരിക്കും. ഇടതടവില്ലാതെ വാഹനങ്ങള്‍ വന്ന് ഇന്ധനം നിറച്ച് പോകുന്നതിനാല്‍ താപനില വ്യതിയാനം പെട്രോളിനെ ബാധിക്കില്ലെന്നാണ്.

MOST READ: ട്രാഫിക് ബ്ലോക്കിൽ എഞ്ചിൻ ഓഫ് ചെയ്യണോ വേണ്ടയോ എന്ന സംശയമുണ്ടോ?

രാവിലെ വണ്ടിയില്‍ പെട്രോള്‍ അടിച്ചാല്‍ നല്ല മൈലേജ് ലഭിക്കുമോ? എന്താണ് സത്യം?

അതുകൊണ്ട് അതിരാവിലെ പെട്രോള്‍ പമ്പില്‍ പെട്രോള്‍ ഇടുന്നത് കൊണ്ട് ഗുണമേന്മയുള്ള പെട്രോള്‍ ലഭിക്കുമെന്നും പകല്‍ പെട്രോളിന്റെ ഗുണനിലവാരം കുറയുമെന്നും പറയുന്നത് തികച്ചും തെറ്റാണ്. പെട്രോളിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഗുണനിലവാര നിയന്ത്രണം ഏത് പെട്രോള്‍ പമ്പിലും പരിശോധിക്കാം.ഇനി ഭാവിയില്‍ ഫെ്‌ലക്‌സ് ഫ്യുവല്‍ വരുമ്പോള്‍ ഈ വാദഗതികളിലെല്ലാം എന്തൊക്കെ മാറ്റങ്ങള്‍ വരുമെന്ന കാര്യം നമുക്ക് കണ്ടറിയാം. ഇപ്പോള്‍ തന്നെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ആണല്ലോ നമുക്ക് ലഭിക്കുന്നത്.

Most Read Articles

Malayalam
English summary
Do you get good mileage if you refuel vehicle early in the morning
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X