BMW കാര്‍ 230 കി.മീ വേഗതയില്‍ പായുന്നത് FB ലൈവിട്ടതിന് പിന്നാലെ ട്രക്കിലിടിച്ചു; 4 മരണം
അമിത വേഗത ആപത്താണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. വേഗത ജീവനെടക്കുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ പുര്‍വാഞ്ചല്‍ എക്സ്‌പ്രസ് വേയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം. അമിത വേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ ട്രക്കില്‍ ഇടിച്ച് നാലുപേര്‍ മരിച്ചു.

അപകടത്തില്‍ ആഡംബര കാറില്‍ യാത്രചെയ്തിരുന്ന നാലുപേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് യാത്രക്കാരിലൊരാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ കാര്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് കാണിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് ബിഎംഡബ്ല്യു പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലൂടെ സഞ്ചരിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍ ആനന്ദ് കുമാര്‍ റോഹ്താസിന്റേതാണ് കാര്‍ എന്നാണ് വിവരം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. ദീപക് കുമാര്‍, അഖിലേഷ് സിംഗ്, ഭോല കുശ്വാഹ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വെള്ളിയാഴ്ച രാവിലെ ഡെഹ്രിയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഫൈസാബാദിലേക്ക് പോകുകയായിരുന്നു.
MOST READ:വിമാനത്തിനകത്ത് എന്തുകൊണ്ട് മഞ്ഞനിറം പാടില്ല? കാരണം അറിയാം...

അമിതവേഗതയിലെത്തിയ വാഹനം ആദ്യം സുല്‍ത്താന്‍പൂരിനടുത്ത് എക്‌സ്പ്രസ് വേയിലെ കണക്ടറില്‍ ഇടിച്ച ശേഷം ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ട്രക്കിനടിയില്‍ പെട്ട് ബിഎംഡബ്ല്യു തകര്‍ന്ന് തരിപ്പണമായതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് അപകടത്തിന്റെ തീവ്രത വ്യക്തമായി സൂചിപ്പിക്കുന്നു.

അപകടത്തിന് മുമ്പ് പകര്‍ത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ആരാണ് വാഹനം ഓടിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരില്‍ ഒരാളായ ദീപക്കിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ലൈവ് പങ്കുവെക്കപ്പെട്ടതിനാല്‍ അയാള്‍ ആകാനാണ് സാധ്യത.

പിറകില്‍ നിന്ന് സ്പീഡ് കൂട്ടാന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നത് ആവര്‍ത്തിച്ച് കേള്‍ക്കാന്‍ സാധിക്കും. വാഹനം സര്‍വീസ് ചെയ്യാന്‍ 50,000 രൂപ ചിലവഴിച്ചതതായും ഇതേ വ്യക്തി ചൂണ്ടിക്കാണിക്കുന്നുണ്ട്. അപകടം സംഭവിക്കുന്നതിന് മുമ്പ് വീഡിയോ അവസാനിച്ചിരിക്കാം. എന്നാല്‍ ദാരുണമായ അപകടം നടക്കുമ്പോള്‍ വാഹനം അമിത വേഗതയിലായിരുന്നു.

22,496 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേ കഴിഞ്ഞ വര്‍ഷമാണ് ഉദ്ഘാടനം ചെയ്തത്. ലഖ്നോ നഗരത്തിന് പുറത്ത് നിന്ന് ആരംഭിക്കുന്ന 341 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാത ഗാസിപൂര്‍ ജില്ലയിലെ ഹൈദാരിയ ഗ്രാമത്തിലാണ് അവസാനിക്കുന്നത്.
വീതിയേറിയ എക്സ്പ്രസ് വേയും നിര്‍മ്മാണ നിലവാരവും വാഹനങ്ങള്‍ക്ക് വേഗത്തില്‍ പോകാന്‍ അനുവദിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ മുഴുവന്‍ സ്ട്രെച്ചിലെയും വേഗപരിധി 100 കിലോമീറ്ററാണ്. എന്നാല്‍ അമിത വേഗത ഒരിക്കലും സുരക്ഷിതമല്ല. ഓരോ വര്‍ഷവും ലോകത്താകമാനം 13 ലക്ഷത്തിലധികവും ഇന്ത്യയില്‍ ഒന്നര ലക്ഷത്തിലധികവും ആളുകള്‍ റോഡ് അപകടം മൂലം മരണമടയുന്നു.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കഴിഞ്ഞ മാസം കാര്‍ അപകടത്തില്‍ മരിച്ചത് വലിയ ഞെട്ടല്‍ സൃഷ്ടിച്ചിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചായിരുന്നു അപകടം. പിറകിലെ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന മിസ്ത്രി സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ സര്‍ക്കാര്‍ നിര്‍ബന്ധമക്കിയിരുന്നു.

സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കി. 2022 നവംബര്‍ ഒന്നു മുതല്‍ എല്ലാ ഫോര്‍ വീലറുകളിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി മുംബൈ പൊലീസ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനര്‍ഥം ഫോര്‍ വീലറിന്റെ മുന്നിലും പിന്നിലും ഇരിക്കുന്ന എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ്.


Click it and Unblock the Notifications