ബാക്കിയെടുക്കാനില്ലാതെ തകർന്ന ലാമ്പോർഗിനി അവന്റഡോർ
വേഗതയിൽ പോകാനല്ലാതെ മറ്റെന്തിനാണ് ലാമ്പോർഗിനി പോലൊരു കാർ വാങ്ങുന്നത് എന്നാണ് കാർമുതലാളിമാർ ചോദിക്കുക. എന്നാൽ, നിരത്തുകലിലെ ഭൂരിഭാഗം പേരും സമാധാനപരമായി യാത്ര ചെയ്യുവാനാണ് കാറുകൾ വാങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ലാമ്പോർഗിനി മുതലാളിമാരുടെ ചോദ്യം ജനാധിപത്യപരമായി ശരിയല്ല എന്നു കാണാം. എന്നിരിക്കിലും, അമിതവേഗതയിൽ കാർ പായിക്കുന്നതും എവിടെയെങ്കിലും കൊണ്ടുപോയി ചാർത്തുന്നതുമെല്ലാം പലർക്കുമൊരു ഹരമാണ്. ഇതൊരുതരം ഹീറോയിസമായി പരിഗണിക്കപ്പെടുകയും ചെയ്യാറുണ്ട്.
റോഡ് നിയമത്തോടുള്ള നമ്മുടെ പുച്ഛത്തിന് 25 തെളിവുകള്‍
ചൈനയിലൊരുത്തൻ തന്റെ അവന്റഡോർ കൊണ്ടുപോയി ചാർത്തിയതിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയാണ്. താഴെ അവ കാണാം.

ഒരു ട്രക്കിന്റെ മൂട്ടിലാണ് അവന്റഡോർ കൊണ്ടു ചാർത്തിയത്. കാർ അസാധ്യമായി തകർന്നുപോയി.

കാറിനകത്ത് ഡ്രൈവറും കൂട്ടാളിയും കുടുങ്ങിയപ്പോയി. ഇവർ ഫയർഫോഴ്സുകാരെത്തി കാർ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നതു പ്രകാരം ഈ കാർ ഇനിയൊന്നിനും കൊള്ളില്ല. പുതിയൊരെണ്ണം വാങ്ങുന്നതായിരിക്കും നല്ലത്.

പിൻഭാഗത്തിന് കാര്യമായ കേടുപാടൊന്നും വന്നിട്ടില്ല.

6.5 ലിറ്റർ ശേഷിയുള്ള എൻജിനാണ് ലാമ്പോർഗിനി അവന്റഡോറിലുള്ളത്. ഈ വി12 എൻജിൻ 691 കുതിരശക്തി ഉൽപാദിപ്പിക്കുന്നു, 690 എൻഎം ആണ് ടോർക്ക്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വെറും 2.9 സെക്കൻഡ് നേരം മാത്രമേയെടുക്കൂ ഈ കാർ. പരമാവധി വേഗത മണിക്കൂറിൽ 349 കിലോമീറ്റർ.

കൂടുതൽ
അപകടം കണ്ട് ചിരിക്കുന്നതല്ലോ ഭയങ്കരം!
വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?


Click it and Unblock the Notifications








