വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

By Santheep

റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കാന്‍ മലയാളികള്‍ പ്രത്യേകം ശ്രദ്ധ വെക്കാറുണ്ട്. റോഡ് നിയമങ്ങളോടുള്ള നമ്മുടെ പരപുച്ഛം ഋഷിരാജ് സിങ്ങിനെപ്പോലുള്ള ആക്ടിവിസ്റ്റുകളെ സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. റോഡില്‍ മാത്രമല്ല സിനിമയിലും ഹെല്‍മെറ്റ് വെപ്പിക്കാന്‍ ഇദ്ദേഹം ശ്രമിച്ചതോടെയാണ് മലയാളികള്‍ അപകടം മണത്തത്. നേരാംവണ്ണം നിയമം അനുസരിച്ചു നടന്നാല്‍ ഇമ്മാതിരി അപകടങ്ങളെ ഒഴിവാക്കാം എന്നത് ഒരു ചെറിയ കാര്യമല്ല.

വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാനായി പൊലീസ് ചെയ്യുന്ന പരിപാടികളിലൊന്ന് അപകടങ്ങളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവിടുക എന്നതാണ്. ഓരോ ആഴ്ചയിലും സംഭവിക്കുന്ന അപകടങ്ങള്‍, മരണങ്ങള്‍, ട്രാഫിക് നിയമലംഘടനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ പൊലീസ് പ്രസിദ്ധീകരിക്കുന്നുണ്ട്.

ചില നടന്മാര്‍ സ്റ്റേജില്‍ അഭിനയിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കാന്‍ ആഗ്രഹിക്കാറുള്ളതുപോലെ കേരളത്തിലെ വാഹന ഉടമകള്‍ റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കാന്‍ പേരിപ്പിക്കും ഈ കണക്കുകള്‍.

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

ചിത്രങ്ങളിലൂടെ നീങ്ങുക

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 4049 പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടതായി പൊലീസിന്റെ പക്കലുള്ള കണക്കുകള്‍ പറയുന്നു.

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ആഴ്ചയില്‍ മാത്രം വാഹനാപകടങ്ങളില്‍ 68 മരണങ്ങള്‍ സംഭവിച്ചതായി പൊലീസിന്റെ കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 2 മുതല്‍ 8 വരെ നടന്ന അപകടങ്ങളുടെ കണക്കുകളാണിവ. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ അപകടമരണം നടന്നിട്ടുള്ളത്. 13 പേര്‍. തിരുവനന്തപുരത്ത് ആറ് പേരും, ആലപ്പുഴയില്‍ എട്ടു പേരും, പാലക്കാട് ഏഴു പേരും, എറണാകുളത്ത് എട്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ആകെ 803 ആക്‌സിഡണ്ട് കേസുകളാണ് ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തത്.

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

മാര്‍ച്ച് 2 മുതല്‍ 8 വരെയുള്ള ഒരാഴ്ചയ്ക്കിടെ 75,336 വാഹനങ്ങള്‍ പ്രൊസിക്യൂട്ട് ചെയ്തു. ആകെ ലഭിച്ച പിഴത്തുക 98,15,400 രൂപയാണ്.

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

മദ്യപിച്ച് വാഹനമോടിച്ചതിന് 3,249 പേര്‍ക്കെതിരെ നടപടിയെടുത്തു. അമിത വേഗതയില്‍ വാഹനമോടിച്ചതിന് 4,414 പേരില്‍ നിന്ന് പിഴ ഈടാക്കാനുള്ള നടപടികള്‍ തുടങ്ങി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ 6,634 പേര്‍ക്കെതിരെ നടപടിയെടുത്തു.

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

ഹെല്‍മെറ്റ് ധരിക്കാതിരിക്കാത്തതിന്റെ പേരില്‍ 28,850 പേരെയാണ് പൊലീസ് പിടിച്ചത്. തോന്നിയപോലെ ഓവര്‍ടേക്ക് ചെയ്തതിന് 594 പേര്‍ക്കെതിരെ നടപടിയെടുത്തു. ലൈറ്റ് ഡിം ചെയ്യാത്തതിന് 1,209 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

വണ്ടിയിടിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നവരോ മലയാളികള്‍?

തോന്നിയ പോലെ പാര്‍ക്ക് ചെയ്ത 5,317 വാഹനങ്ങള്‍ക്ക് പിഴയിട്ടു. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 403 പേരെ പിടിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 1,177 പേരെയാണ് പിടിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #accident #auto news
English summary
Weekly Accident Statistics for Kerala State.
Story first published: Friday, March 20, 2015, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X