റോഡ് നിയമത്തോടുള്ള നമ്മുടെ പുച്ഛത്തിന് 25 തെളിവുകള്‍

Written By:

നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് ഇന്ത്യ. ഈ നിയമങ്ങളുണ്ടാക്കുന്നത് നമ്മള്‍ ജനങ്ങള്‍ ലംഘിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് എന്നാണ് ഓരോ ഇന്ത്യാക്കാരനും ചിന്തിക്കുന്നത്. ഇതില്‍ ഒരു ത്രില്ലുണ്ട് എന്നതാണ് സത്യം. ഈ ത്രില്ലനുഭവിക്കുന്നവരുടെ എണ്ണം കൂടുതലായതിനാല്‍ ജീവിതം വളരെ പ്രയാസമുള്ളതാകുന്നു ഇന്ത്യയില്‍.

ഇവിടെ നമ്മുടെ രാജ്യത്തെ റോഡുകളില്‍ നടക്കുന്ന നിയമലംഘനങ്ങളെക്കുറിച്ചാണ് ചര്‍ച്ച. താഴേക്കു നീങ്ങുക.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ കയറിയിരിക്കുന്നതും സീറ്റ് വിട്ടുകൊടുക്കാന്‍ പറഞ്ഞാല്‍ കടുംപിടിത്തം പിടിച്ചിരിക്കുന്നതുമെല്ലാം നമ്മുടെ ദൈനംദിനയാത്രകളില്‍ സാധാരണമായി കാണാറുണ്ട്. ജനറല്‍ സീറ്റുകളെ ആണുങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളായി കാണുന്ന മണുങ്ങുകളുമുണ്ട്. ഇവിടെ സ്ത്രീകള്‍ക്കായി പുറത്തിറക്കിയ പിങ്ക് ബസ്സില്‍ പുരുഷന്മാരെ കയറ്റി സര്‍വീസ് നടത്തുന്നു ബങ്കളുരു മെട്രോ ട്രാന്‍സ്‌പോര്‍ട്ടുകാര്‍.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ഒരു ട്രക്കില്‍ എത്രത്തോളം ലോഡാകാം, അത് എങ്ങനെ ലോഡ് ചെയ്യണം എന്നതു സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളുമെല്ലാം രാജ്യത്തുണ്ട്. അവ പാലിക്കുന്നവര്‍ എത്ര പേരുണ്ട്?

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

തോന്നിയ പോലെ യൂ ടേണ്‍ എടുക്കാന്‍ ഇന്ത്യാക്കാരെ കഴിഞ്ഞേ ആരും വരൂ. ഇതുവഴിയുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കുന്നതിലും ഇത്തരം യൂ ടേണുകള്‍ക്ക് വലിയ പങ്കുണ്ട്.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

യാത്രാസൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ ഭരിക്കുന്നവര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ഉള്ള സൗകര്യം ഉപയോഗപ്പെടുത്തും. ഇതും ഇന്ത്യയില്‍ നിന്നുള്ള കാഴ്ചകളില്‍ പെടുന്നു.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

നോ പാര്‍ക്കിങ് സോണുകള്‍ തെരഞ്ഞുപിടിച്ച് അവിടെ പാര്‍ക്ക് ചെയ്യുന്നവരുമുണ്ട്. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ട്രാഫിക് ബ്ലോക്കുകള്‍ക്കും അപകടങ്ങള്‍ക്കുമെല്ലാം ഇത്തരം നടപടികള്‍ കാണമാകുന്നു.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

വണ്ടിയില്‍ കയറിയാല്‍ മാത്രം മൊബൈല്‍ കയ്യിലെടുത്ത് ചറപറാ സംസാരിക്കുന്നവരുണ്ട്. വെറും ജാഡയാണിതെന്ന് എല്ലാവര്‍ക്കുമറിയാം. ഇവരുണ്ടാക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. റോഡിലെ ഏറ്റവും വെറുക്കപ്പെട്ട ജന്മങ്ങളാണിവര്‍.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ട്രെയിന്‍ കടന്നുപോകാനായി റെയില്‍വേ ക്രോസ്സില്‍ കാത്തുനില്‍ക്കുന്ന ആ കുറച്ചു സമയത്തിനുള്ളില്‍ ജീവിതത്തിലെ പല നിര്‍ണായക സന്ദര്‍ഭങ്ങളും നമുക്ക് വിട്ടുപോയേക്കാം. ഈ തിരിച്ചറിവാണ് ഇങ്ങനെ നിയമം ലംഘിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത്. തീവണ്ടിക്കടിയില്‍ പെട്ട് ചതഞ്ഞാലും ജീവിതമേ, നിന്നെ ഞങ്ങള്‍ വിടില്ല!

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകാന്‍ മരണവണ്ടികള്‍ ഏര്‍പാടാക്കുന്നത് നമ്മുടെ മറ്റൊരു ശീലമാണ്. സ്‌കൂള്‍ തുറന്നതോടെ ഓട്ടോറിക്ഷയിലും മറ്റും മാടുകളെ അട്ടിക്കിട്ട് കൊണ്ടുപോകുന്നതു പോലെയാണ് കുട്ടികളെ കൊണ്ടുപോകുന്നത്.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

വളരെ ശ്രദ്ധാപൂര്‍വം നിയമം ലംഘിക്കുന്ന ഒരാളെ കാണക. ഇദ്ദേഹത്തെപ്പോലുള്ള മഹാന്മാരുണ്ടാക്കുന്ന അപകടങ്ങളില്‍ മരണങ്ങള്‍ വരെ സംഭവിക്കാറുണ്ട് എന്നോര്‍ക്കുക.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

എവിടെയും മുണ്ട് പൊക്കി മുള്ളാന്‍ യാതൊരു മടിയും കാണിക്കാത്തവരാണ് നമ്മള്‍ മലയാളികള്‍. ഈ മുണ്ടുപൊക്കലിനു ശേഷം ലഗ്ഗിങ്‌സിട്ട പെണ്‍കുട്ടികളെ രണ്ട് തെറി വിളിക്കുക കൂടി ചെയ്താലേ നമുക്ക് സമാധാനം വരൂ.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ഫൂട്പാത്തുകളിലൂടെ വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ നമ്മള്‍ എപ്പോഴും ശ്രദ്ധ വെക്കുന്നു. വഴിയരികിലൂടെ സമാധാനമായി നടന്നു പോകുന്നവരെക്കൂടി കൊല്ലുക എന്നതാണ് ഇവന്റെയൊക്കെ ഉദ്ദേശ്യം.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

നിയമം ലംഘിക്കുന്നവരില്‍ ആദ്യസ്ഥാനത്തു വരിക അധികാരികള്‍ തന്നെയായിരിക്കുമെന്നത് ഒരു ഇന്ത്യന്‍ ഐറണിയാകുന്നു. ട്രാഫിക് പൊലീസിന്റെ ബൈക്ക് കാര്‍ പാര്‍ക്കിങ് മാത്രം അനുവദിച്ചയിടത്ത്.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ഹെല്‍മെറ്റ് ധരിക്കുക എന്നത് സിവിലിയന്മാരുടെ മാത്രം ചുമതലയാണ്. പൊലീസുകാര്‍ക്ക് തല എന്നു പറയുന്നത് സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമേയല്ല!

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ഇതും ഒരു നിയമലംഘനം തന്നെ. ഒരു മിനി ട്രക്കിനുള്ള സാധനങ്ങള്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന കാഴ്ച ഇന്ത്യയെപ്പോലുള്ള അപൂര്‍വം രാജ്യങ്ങളിലേ സംഭവിക്കൂ.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

പാര്‍ക്ക് ചെയ്യരുത് എന്നു പറഞ്ഞാല്‍ അവിടെ പാര്‍ക്ക് ചെയ്യും! മുള്ളരുത് എന്നു പറഞ്ഞാല്‍ അവിടെ മുള്ളും! അതാണ്‍ടാ ഇന്ത്യാക്കാര്‍!!

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ഇന്ത്യയില്‍ ജനിച്ചുപോയി എന്നതു കൊണ്ടുമാത്രം നമ്മള്‍ സഹിക്കേണ്ടുന്ന ചിലതുണ്ട്. അവയിലൊന്നാണ് യാത്രാസൗകര്യമില്ലായ്മ. നിയമം ലംഘിക്കാന്‍ സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടുകയാണ് നമ്മളോട്!

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ഈ പല്ലിളിച്ചോണ്ട് വരുന്നവന്‍ വളരെ കൂളായി അപകടങ്ങളുണ്ടാക്കുകയും സ്വന്തം പാട്ടിന് പോവുകയും ചെയ്യും. ഇങ്ങനെയൊരു തോന്ന്യാസം പ്രതീക്ഷിക്കാതെ കടന്നുവരുന്ന ആരും ഇവന്റെ ഇരയാണ്.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച ഒരു ചിത്രമാണിത്. മൃഗങ്ങള്‍ക്കുപോലും ഇന്ത്യന്‍ ഡ്രൈവര്‍മാരെക്കാള്‍ ചിന്താശേഷിയുണ്ടെന്നാണ് ഈ ചിത്രത്തിലൂടെ ആളുകള്‍ മനസ്സിലാക്കുന്നത്.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ആര്‍ക്കുണ്ട് നേരം, സിഗ്നല്‍ മാറുന്നതും കാത്തുനിന്ന് നിമപരമായി യൂടേണ്‍ എടുക്കാന്‍. നുമ്മ കാണുന്നിടത്തും തോന്നുന്നിടത്തുമെല്ലാം വെച്ച് അത് ചെയ്‌തോളും!

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ഇതാ വേറൊരുത്തന്‍. എന്തുചെയ്യട്ടെ!

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ലേഡീസ് കോച്ചില്‍ കയറിക്കൂടി നാണമില്ലാതെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന മഹാന്മാരെ നമ്മള്‍ ഏറെ കണ്ടിട്ടുണ്ട്. ഇവിടെയിതാ മറ്റൊരു ചിത്രം.

ഇന്ത്യ: നിയമലംഘകരുടെ പറുദീസ!!

ട്രാഫിക് നിയമമോ? എന്താണത്?!!!!!

English summary
Evidences to Substantiate Indians Turn Rule Breakers On Roads.
Story first published: Wednesday, June 17, 2015, 13:21 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more