2.15 കോടി രൂപയുടെ മെർസിഡീസ് ബെൻസ് GLS AMG 63 ലക്ഷ്വറി എസ്‍യുവി സ്വന്തമാക്കി സൂര്യകുമാർ യാദവ്
വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിന് മുന്നോടിയായി പുതിയൊരു ആഗ്രഹം കൂടി പൂർത്തിയാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. വാഹന കമ്പത്തിനു പേരുകേട്ട താരം തന്‍റെ കാര്‍ശേഖരത്തിലേക്ക് മെർസിഡീസ് ബെൻസ് GLS AMG 63 എസ്‍യുവി കൂടി കൊണ്ടുവന്നിരിക്കുകയാണ്.

ഏഷ്യാ കപ്പിനു മുന്നോടിയായാണ് 2.15 കോടി രൂപ വിലയുള്ള ആഡംബര കാർ സൂര്യ വാങ്ങിയത്. താരവും പത്നി ദേവിഷാ ഷെട്ടിയും ചേര്‍ന്ന് ഷോറൂമില്‍ നിന്ന് കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് താരം ഈ സന്തോഷ വാർത്ത ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ഈ മാസം ആദ്യം താരം 3.64 കോടി രൂപ വിലയുള്ള പോർഷെ ടർബോ 911 കാർ വാങ്ങിയിരുന്നു. ഇതിന് പുറമെ ഈ വര്‍ഷമാദ്യം നിസാന്‍റെ ആഡംബര എസ്‌യുവിയായ ജോംഗയും സൂര്യകുമാര്‍ തന്‍റെ കാര്‍ ശേഖരത്തിലെത്തിച്ചിരുന്നു. മെർസിഡീസ് ബെൻസ് GLS AMG 63 എസ്‍യുവി നിലവിൽ ഇന്ത്യയിൽ വിൽപനയ്ക്കു ലഭ്യമല്ല.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച GLS AMG 63 നിരത്തിലിറങ്ങും മുമ്പെ 50 എണ്ണമാണ് വിറ്റുപോയത്. ആവശ്യക്കാര്‍ കൂടിയതിനെത്തുടര്‍ന്ന് GLS AMG 63 ലക്ഷ്വറി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ ബുക്കിംഗ് 2023 വരെ ജർമൻ ആഡംബര വാഹന നിർമാതാക്കൾ നിര്‍ത്തിവെക്കുകയും ചെയ്‌തിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാര്‍ ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഈ സന്തോഷത്തിന് ഇരട്ടി മധുരമായാണ് മെർസിഡീസ് എസ്‌യുവി കൂടിയെത്തുന്നത്. എസ്‌യുവിയിലെ താൽക്കാലിക നമ്പർ പ്ലേറ്റ് ഉപയോഗിച്ച് പരിവാഹൻ ആപ്പ് പരിശോധിച്ചപ്പോൾ യാദവ് വാഹനത്തിന്റെ ഡീസൽ പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നതെന്ന് മനസിലാക്കാം.

മെർസിഡീസ് AMG-യിൽ നിന്നുള്ള 4.0 ലിറ്റർ V8 എഞ്ചിനാണ് GLS AMG 63 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 585 bhp കരുത്തിൽ 850 Nm torque ഉത്പാദിപ്പിക്കാനാവുന്ന
ഇത് 48 V ഇലക്ട്രിക്കൽ സിസ്റ്റവും ബൂസ്റ്റ് ഫംഗ്ഷൻ ഉൾപ്പെടെയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ഉപയോഗിച്ച് വ്യവസ്ഥാപിതമായി വൈദ്യുതീകരിച്ചിരിക്കുന്നുവെന്നതും ഒരു നേട്ടമാണ്.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലൂടെയാണ് എസ്‌യുവി വീലുകളിലേക്ക് പവർ കൈമാറുന്നത്. ഷിഫ്റ്റുകളുടെ സുഗമവും വേഗതയും ക്രമീകരിക്കുന്നതിന് ഒന്നിലധികം മോഡുകളും വാഹനത്തിൽ ഉൾക്കൊള്ളുന്നുണ്ട്. എഎംജി റൈഡ് കൺട്രോൾ പ്ലസ് എയർ സസ്പെൻഷൻ സിസ്റ്റം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായാണ് GLS AMG 63 മോഡലിൽ വരുന്നതും.
MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

വെർട്ടിക്കൽ ലൂവറുകളോട് കൂടിയ വലിയ ക്രോമിയം എഎംജി നിർദ്ദിഷ്ട ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ഡിഫ്യൂസർ ഘടകങ്ങളുള്ള പുതിയ കാർ ഏപ്രോൺ, ബ്ലാക്ക് ക്രോം ഫിനിഷ്ഡ് ട്വിൻ എക്‌സ്‌ഹോസ്റ്റ് ടെയിൽപൈപ്പുകൾ എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഡിസൈൻ ഘടകങ്ങൾ.

പനോരമിക് സൺറൂഫ്, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് മെർസിഡീസ് ബെൻസ് GLS AMG 63 എസ്‍യുവിയിലെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ സെഞ്ചുറി പ്രകടനവുംവെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അര്‍ധസെഞ്ചുറി പ്രകടനവും കുട്ടി ക്രിക്കറ്റിലെ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് എത്താൻ സൂര്യ കിമാർ യാദവിനെ സഹായിച്ചിരുന്നു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയുടെ ബാറ്റിംഗിലെ ഏറ്റവും വലിയ പ്രതീക്ഷയാണ് യാദവ്.


Click it and Unblock the Notifications








