ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

മെർസിഡീസ് ബെൻസ് ട്യൂണിംഗ് വിദഗ്ധനായ ബ്രാബസ് ഇതിനകം തന്നെ വളരെ എയറോഡൈനാമികായ EQS -നായി നിരവധി എയറോഡൈനാമിക് മെച്ചപ്പെടുത്തലുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

ഇത് വാഹനത്തിന്റെ റേഞ്ച് 7.0 ശതമാനം വർധിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി കാറുകളുടെ പവർ ഔട്ട്‌പുട്ട് മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബ്രാബസ്, ഇപ്പോൾ ഒരു ഇവിയുടെ റേഞ്ച് മെച്ചപ്പെടുത്തുന്നതിൽ പ്രവർത്തിച്ചുവെന്നത് ശ്രദ്ധേയമാണ്.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

വാഹനത്തിൽ വരുത്തിയിരിക്കുന്ന ഫ്രണ്ട്-എൻഡ് പരിഷ്‌ക്കരണങ്ങളിൽ ഡ്രാഗ്, ഹൈ-സ്പീഡ് ലിഫ്റ്റ് എന്നിവ കുറയ്ക്കുന്നതിന് ഒരു പുതിയ കാർബൺ-ഫൈബർ സ്‌പോയിലർ ഉൾപ്പെടുന്നു, അതിന്റെ ഫലമായി മികച്ച ഹൈ സ്പീഡ് സ്റ്റെബിലിറ്റി വാഹനത്തിന് ലഭിക്കും. ഫ്രണ്ട് ബമ്പറിന്റെ ഇൻടേക്കുകളിൽ ഒരു കാർബൺ ഫൈബർ ട്രിം ഇതോടൊപ്പം ഉണ്ട്, അത് റേഡിയറുകളിലേക്കും ബ്രേക്കുകളിലേക്കും എയർ തിരിച്ചുവിടുന്നു.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

റിയർ ഡിഫ്യൂസറിലൂടെയും സ്‌പോയിലറുകളിലൂടെയും എയർ ഫ്ലോ കാര്യക്ഷമമാക്കുന്നതിന് ഓരോ റിയർ-വീൽ ആർച്ചിന്റെയും അപ്പാർച്ചറിൽ ഒരു സൂക്ഷ്മമായ വിൻഡ് ഡിഫ്ലെക്റ്റർ സ്ഥിതിചെയ്യുന്നു. പുതുക്കിയ ബൂട്ട് ലിപ്, ബ്രാബസിന്റെ അഭിപ്രായത്തിൽ 40 ശതമാനം വരെ ഡ്രാഗ് കുറയ്ക്കുന്നു.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

മുൻവശത്ത് 15 mm പിന്നിൽ 25 mm റൈഡ് ഹൈറ്റ് കുറയ്ക്കുന്ന എയർ സസ്‌പെൻഷൻ ലോവറിംഗ് കിറ്റും ബ്രാബസ് വാഗ്ദാനം ചെയ്യുന്നു. സാധാരണ EQS 450+ 332 bhp ഇലക്ട്രിക് മോട്ടോറും 746 കിലോമീറ്റർ റേഞ്ചും നൽകുന്ന 107.8 kWh ബാറ്ററിയും ഉൾക്കൊള്ളുന്നു.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

റേഞ്ച് എക്സ്റ്റൻഡിംഗ് ട്വീക്കുകൾക്ക് പുറമേ, 10-സ്പോക്ക് മോണോബ്ലോക്ക് Z ഡിസൈൻ ഉപയോഗിച്ച് ബ്രാബസ് അതിന്റെ വീലുകളുടെ ശ്രേണി വിപുലീകരിച്ചു. ഈ ചക്രങ്ങൾ EQS -ന്റെ വീൽ വെല്ലുകൾക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിച്ചതാണെന്നും സ്റ്റാൻഡേർഡ് AMG ലൈൻ കാറിലെ 20 ഇഞ്ച് അഞ്ച് സ്‌പോക്കുകൾ മാറ്റിസ്ഥാപിക്കുമെന്നും ബ്രാബസ് പറയുന്നു.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

ICE -പവർ കാറുകൾ ട്യൂൺ ചെയ്യുന്നതിൽ ബ്രാബസ് ഏറ്റവും പ്രശസ്തമാണെങ്കിലും, ടെസ്‌ല റോഡ്‌സ്റ്ററിന്റെ സൗന്ദര്യവർധക മാറ്റം വരുത്തിയ പതിപ്പ് 2008 -ൽ വെളിപ്പെടുത്തിയത് മുതൽ സ്ഥാപനം ഇവികൾ പരിഷ്‌ക്കരിച്ചുവരികയാണ്.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

അടുത്തിടെ, ബ്രാബസ് സ്‌പോർട്ടിയർ ബോഡി വർക്ക്, ഹീറ്റഡ് സീറ്റുകൾ, വെലോർ ഫ്ലോർ മാറ്റുകൾ ഉൾപ്പെടെയുള്ള ഇന്റീരിയർ ടച്ചുകൾ എന്നിവയുള്ള സ്മാർട്ട് EQ ഫോർട്ട്‌വൂ അനാവരണം ചെയ്തിരുന്നു.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

ബ്രാബസ് EQS ഇന്ത്യയിലേക്ക് വരുമോ എന്ന് കണ്ടറിയേണ്ടുവെങ്കിലും, മെർസിഡീസ് 649 bhp, AMG EQS 53 എന്നിവ ഓഗസ്റ്റ് 24 -ന് CBU റൂട്ട് വഴി ഇന്ത്യൻ വിപണിയിൽ എത്തിക്കും. EQS 53 -ൽ 400V, 107.8kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് സ്ഥിതി ചെയ്യുന്നത്.

ചെറു മോഡിഫിക്കേഷനുമുണ്ട് വലിയ ഗുണങ്ങൾ! Brabus അപ്പ്ഗ്രേഡിൽ 91 Km അധിക റേഞ്ചുമായി മെർസിഡീസ് EQS

തെരഞ്ഞെടുത്ത പാക്കേജ് അനുസരിച്ച് ഇലക്ട്രിക് സെഡാന് 320-360 km റേഞ്ച് ബ്രാബസ് അവകാശപ്പെടുന്നു. മെർസിഡീസ് നോൺ AMG EQS "580" രൂപത്തിൽ അവതരിപ്പിക്കും, അത് ഉത്സവ സീസണിൽ എത്തുകയും ഇന്ത്യയിൽ അസംബിൾ ചെയ്യുകയും ചെയ്യും. EQS 580 523 bhp പവർ നൽകുന്നു, മെർസിഡീസ് ഈ ഇവിക്ക് 750 km -ലധികം റേഞ്ച് വാഗ്ദാനം ചെയ്യാനാവും എന്ന് അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Saturday, August 13, 2022, 15:46 [IST]
English summary
Brabus updated mercedes eqs sedan attains 91km extra range details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X