Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ടാറ്റ പാസഞ്ചര്‍ കാര്‍ ഡിവിഷന്റെ മുന്‍നിര ഉല്‍പ്പന്നമാണ് ടാറ്റ സഫാരി എസ്‌യുവി. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ഹാരിയര്‍ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് 7 സീറ്റര്‍ സഫാരി വിപണിയില്‍ എത്തുന്നത്.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

പഴയ സഫാരി എന്ന ഐതിഹാസിക നെയിംപ്ലേറ്റ് നിലനിര്‍ത്തികൊണ്ട് ടാറ്റ വിപണിയില്‍ അവതരിപ്പിച്ച മോഡലിന് മികച്ച സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നതെന്ന് വേണം പറയാന്‍. ടാറ്റ സഫാരി അതിന്റെ സെഗ്മെന്റില്‍ ഒരു മാന്യമായ വില്‍പ്പനയാണ് നേടുന്നത്. പ്രതിമാസം ശരാശരി 2,000 യൂണിറ്റുകള്‍ വരെ വിറ്റഴിക്കാറുണ്ടെന്നും കമ്പനി പറയുന്നു.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

എന്നിരുന്നാലും, മഹീന്ദ്ര XUV700-ന്റെ ലോഞ്ച് സെഗ്മെന്റില്‍ സഫാരിക്ക് വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. മാത്രമല്ല, അതിന്റെ നീണ്ട ഫീച്ചര്‍ ലിസ്റ്റിനും വിശാലമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കും മുന്നില്‍ സഫാരിയുടെ വില്‍പ്പന ഇടിയുകയും ചെയ്തു. XUV700-യ്ക്ക് ലഭിച്ച 1.5 ലക്ഷത്തിലധികം യൂണിറ്റുകളുടെ ബുക്കിംഗ് കണക്കുകള്‍ അതിന്റെ ഡിമാന്‍ഡ് എടുത്ത് കാണിക്കുന്നതാണ്.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

കൂടാതെ, അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര സ്‌കോര്‍പിയോ N, മഹീന്ദ്ര XUV700-നേക്കാള്‍ വലിയ ഹിറ്റായി ഉയര്‍ന്നുവരുകയും ചെയ്യുന്നു. വെറും 30 മിനിറ്റിനുള്ളില്‍ 1 ലക്ഷം ബുക്കിംഗുകളാണ് ഈ മോഡല്‍ നേടിയെടുത്തത്.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

D-സെഗ്മെന്റ് എസ്‌യുവികള്‍ക്ക് ഇത്രയും സാധ്യതയുള്ളതിനാല്‍, ടാറ്റ സഫാരി എസ്‌യുവിയെ അതിന്റെ ഏറ്റവും പുതിയ എതിരാളികളുമായി മത്സരിക്കുന്നതിന് കൂടുതല്‍ നവീകരണങ്ങള്‍ വരുത്താനൊരുങ്ങുകയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

കൂടാതെ, ടാറ്റ മോട്ടോര്‍സ് സഫാരി അവതരിപ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി, അതിനാല്‍ അതിന്റെ നിലവിലെ മത്സരം കണക്കിലെടുത്ത്, എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് വേരിയന്റും വികസിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്ന് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ഇതിന്റെ ആദ്യ പടിയെന്നോണം സഫാരിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ടം ഇന്ത്യയില്‍ ആരംഭിച്ചുവെന്ന് വേണം പറയാന്‍.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഈ മോഡല്‍ പൂര്‍ണമായും മറച്ചിരിക്കുന്നതില്‍, വാഹനത്തിലെ ഡിസൈനിലെ പല മാറ്റങ്ങളും വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ല.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

എന്നിരുന്നാലും, ടാറ്റ സഫാരി എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ആവര്‍ത്തനത്തില്‍ ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ട്. ഷാര്‍പ്പായിട്ടുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍, സില്‍വര്‍ ഫിനിഷ് ഫ്രണ്ട് ഗ്രില്‍, അല്‍പ്പം വ്യത്യസ്തമായി കാണപ്പെടുന്ന ടെയില്‍ ലാമ്പ് സജ്ജീകരണം തുടങ്ങിയ മാറ്റങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ബാഹ്യമായ മാറ്റങ്ങള്‍ വളരെ കുറവാണെന്ന് തോന്നുമെങ്കിലും, ഫീച്ചറുകളുടെ വളരെ നീണ്ട ലിസ്റ്റ് ഉള്ള ഉള്‍വശത്താണ് വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് വേണം പറയാന്‍.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ടാറ്റ സഫാരി എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂടാതെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തിന്റെ (ADAS) മുഴുവന്‍ സ്യൂട്ടും ഇടംപിടിച്ചേക്കും.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

എന്നിരുന്നാലും, സെമികണ്ടക്ടര്‍ ദൗര്‍ലഭ്യം കാരണം ADAS ഒരു ഓപ്ഷണല്‍ അധികമായി ഓഫറായി ചെയ്യാന്‍ സാധ്യതയുണ്ട്. പാര്‍ട്സ് ക്ഷാമം കാരണം ഉല്‍പ്പാദനം തടസ്സപ്പെടാതിരിക്കാന്‍ ഇത്തരമൊരു നീക്കം സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍, ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്ററിംഗ്, റിയര്‍-ക്രോസ് ട്രാഫിക് അലേര്‍ട്ട് എന്നിവയും മറ്റ് ചില സവിശേഷതകളും ADAS-ല്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ഭാവിയില്‍ സഫാരി എസ്‌യുവിക്കായി ടാറ്റ മോട്ടോര്‍സ് ഒരു പെട്രോള്‍ പവര്‍ട്രെയിന്‍ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, ഈ പവര്‍ട്രെയിന്‍ വികസന ഘട്ടത്തില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അകലെയായിരിക്കാം. നിലവില്‍, ടാറ്റ സഫാരി എസ്‌യുവിയില്‍ പരീക്ഷിച്ച ടര്‍ബോചാര്‍ജ്ഡ്, 2.0-ലിറ്റര്‍, 4-സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ഈ എഞ്ചിന്‍ 3,750 rpm-ല്‍ 167.67 bhp പീക്ക് പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ യൂണിറ്റ് 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയില്‍ തെരഞ്ഞെടുക്കാനും സാധിക്കും.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

എസ്‌യുവിയുടെ വലുപ്പം കണക്കിലെടുക്കുമ്പോള്‍, ഈ പവര്‍ട്രെയിന്‍ തികച്ചും ഇന്ധനക്ഷമതയുള്ളതാണ്, കാരണം ARAI റേറ്റുചെയ്ത ഇന്ധനക്ഷമത കണക്ക് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകള്‍ക്ക് 16.14 കിലോമീറ്റര്‍ ആണ്.

Mahindra XUV700-യുടെ വരവ് തിരിച്ചടിയായി; Safari-യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata

ടാറ്റ സഫാരി എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് ആവര്‍ത്തനം കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഉത്സവ സീസണിന് മുമ്പ് ടാറ്റ മോട്ടോര്‍സ് ഈ മോഡല്‍ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.

Source: Motorbeam

More from DriveSpark

Article Published On: Friday, August 12, 2022, 16:19 [IST]
English summary
Tata planning to introduce safari facelift spotted testing first time
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X