നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

Written By:

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നരേന്ദ്രമോദിക്ക് നല്‍കാനിരിക്കുന്നത് ഒരു വ്യത്യസ്തമാര്‍ന്ന സമ്മാനം. 71 ലക്ഷം രൂപ വില മതിക്കുന്ന ഗാല്‍-മൊബൈല്‍ എന്ന ജീപ്പുമായാണ് (Buggy) ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട്.

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

ജനുവരി 14 ന് ഇന്ത്യയില്‍ വെച്ച് ഗാല്‍ മൊബൈലിനെ നെതന്യാഹു നരേന്ദ്രമോദിക്ക് സമ്മാനിക്കുമെന്നാണ് സൂചന. കടല്‍ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ബഗ്ഗി വിഭാഗത്തിലുള്ള ജീപ്പ് വാഹനമാണ് 'ഗാല്‍-മൊബൈല്‍'.

Recommended Video - Watch Now!
[Malayalam] MiG-29K FighterJet Crashed In Goa - DriveSpark
നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

കടല്‍ജലത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കുകയും ജലം ശുദ്ധീകരിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഗാല്‍ മൊബൈലിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഗാല്‍-മൊബൈലിനെ സമ്മാനിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

കഴിഞ്ഞ ജൂലായ് മാസം നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ഗാല്‍-മൊബൈല്‍ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി മാറിയത്.

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് മോദിയും നെതന്യാഹുവും ഗാല്‍-മൊബൈലില്‍ ഒരുമിച്ചാണ് സഞ്ചരിച്ചതും. കടല്‍ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ഗാല്‍-മൊബൈലിനെ നരേന്ദ്രമോദി ഏറെ പ്രകീര്‍ത്തിച്ചിരുന്നു.

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പ് വരുത്താന്‍ ഇത്തരം സങ്കേതികവിദ്യ പിന്തുണയ്ക്കുമെന്നാണ് ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദി പറഞ്ഞത്.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; തലകീഴായി മറിഞ്ഞ് ടിയാഗൊ ഹാച്ച്ബാക്ക്, യാത്രക്കാര്‍ സുരക്ഷിതർ!

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

ഗാല്‍-മൊബൈല്‍ ഓടിക്കുകയും വാഹനത്തിന്റെ പ്രവര്‍ത്തനരീതികള്‍ മനസിലാക്കിയതിന്റെയും പശ്ചാത്തലത്തിലായിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം.

കാലതാമസം കൂടാതെ കടല്‍ജലത്തില്‍ നിന്നും മാലിന്യമുക്തമായ ശുദ്ധജലം നല്‍കാന്‍ ഗാല്‍-മൊബൈലിന് സാധിക്കും. ഇസ്രായേല്‍ കമ്പനിയായ ഗാല്‍ ആണ് ഗാല്‍മൊബൈലിനെ വികസിപ്പിച്ചിരിക്കുന്നത്.

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

പ്രതിദിനം 20,000 ലിറ്റര്‍ വരെ കടല്‍ജലവും 80,000 ലിറ്റര്‍ വരെ നദീജലവും ശദ്ധീകരിക്കാന്‍ ഗാല്‍-മൊബൈല്‍ പ്രാപ്തമാണെന്നാണ് ഗാലിന്റെ വാദം.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്ന ഉന്നത നിലവാരത്തിലാണ് ഗാല്‍-മൊബൈല്‍ ജലം ശുദ്ധീകരിക്കുന്നതെന്നതും ശ്രദ്ധേയം. 1540 കിലോഗ്രാമാണ് ഗാല്‍-മൊബൈലിന്റെ ഭാരം.

നരേന്ദ്രമോദിക്ക് വേണ്ടി 71 ലക്ഷം രൂപയുടെ ജീപ്പ്; സമ്മാനമൊരുക്കി ഇസ്രായേല്‍

മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റ പരമാവധി വേഗത. 390,000 ഇസ്രായേലി ഷെക്കല്‍ ആണ് ഗാല്‍ ഗാല്‍-മൊബൈലിന്റെ വില (ഏകദേശം 71 ലക്ഷം രൂപ).

Trending On DriveSpark Malayalam:

'എല്ലാം വെറുതെ'; വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല, കേന്ദ്രം നിലപാട് മാറ്റി

പുതിയ മാരുതി സ്വിഫ്റ്റ് എത്തിയില്ല, അതിന് മുമ്പെ പുത്തന്‍ ഫ്രഞ്ച് എതിരാളി ഇന്ത്യയില്‍!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Benjamin Netanyahu's Special Gift For PM Modi. Read in Malayalam.
Story first published: Saturday, January 6, 2018, 19:14 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark