'എല്ലാം വെറുതെ'; വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല, കേന്ദ്രം നിലപാട് മാറ്റി

Written By:

2017 ഓഗസ്റ്റ് മാസമായിരുന്നു 2030 ഓടെ രാജ്യം പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് കടക്കുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളോട് വിട പറയാനുള്ള അപ്രതീക്ഷിത കേന്ദ്രതീരുമാനത്തിൽ വിപണി ആദ്യം പകച്ചു.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

എന്നാല്‍ 2030 മുതല്‍ നിരത്തുകളില്‍ വൈദ്യുത വാഹനങ്ങള്‍ മാത്രമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര റോഡ് ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും വ്യക്തമാക്കിയതോട് കൂടി രാജ്യത്ത് ഇലക്ട്രിക് യുഗം ആരംഭിക്കാന്‍ പോവുകയാണെന്ന് വിപണി ഉറപ്പിച്ചു.

Recommended Video - Watch Now!
Fighter Jet Crash In Goa - DriveSpark
വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

ബാറ്ററി ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ ലഭ്യതക്കുറവും, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ അപര്യാപ്തതകളും തുടച്ച് നീക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിന്മേല്‍ നിര്‍മ്മാതാക്കള്‍ ഉണരുന്ന രംഗമാണ് പിന്നാലെ കണ്ടത്.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

വൈദ്യുത കാറുകളിലേക്ക് ടാറ്റ കടന്നു. പിന്നാലെ മാരുതി തങ്ങളുടെ വൈദ്യുത പദ്ധതികള്‍ വെളിപ്പെടുത്തി. ആദ്യ ഇലക്ട്രിക് ഹാച്ച്ബാക്കുമായി നിസാന്‍ ഇന്ത്യന്‍ തീരമണയാന്‍ കാത്തുനില്‍ക്കുന്നു.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

നിലവിലെ ഇലക്ട്രിക് നിര വിപലുപ്പെടുത്താനുള്ള മുന്നൊരുക്കങ്ങളിലാണ് മഹീന്ദ്ര. എന്നാല്‍ ഈ തിടുക്കങ്ങളൊക്കെ വെറുതെയായെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

2030 ഓടെ ഗതാഗത മേഖല പൂര്‍ണമായും വൈദ്യുതീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചിരിക്കുകയാണ്.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

കേന്ദ്ര വന്‍കിടവ്യവസായ സഹമന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയില്‍ എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2030 ഓടെ വൈദ്യുതവാഹന നയം നടപ്പിലാക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

2030 ഓടെ വൈദ്യുത വാഹനനയം രാജ്യത്ത് പൂര്‍ണമായും നടപ്പിലാക്കുമോ എന്ന ചോദ്യത്തിനാണ് ബാബുല്‍ സുപ്രിയോ മറുപടി നല്‍കിയത്. നേരത്തെ വൈദ്യുത വാഹനനയ രൂപീകരണത്തിന്റെ ഭാഗമായി നീതി ആയോഗ് കരട് നയം തയ്യാറാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

പക്ഷെ പുതിയ കേന്ദ്ര തീരുമാനം വിപണിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. 2020 ഓടെ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളെ വികസിപ്പിക്കുന്നതിന് വേണ്ടി അടുത്തിടെയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയും സുസൂക്കിയും സംയുക്തകരാറില്‍ ഒപ്പിട്ടത്.

Trending On DriveSpark Malayalam:

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

എന്നാല്‍ നൂറ് ശതമാനം വൈദ്യുത വാഹനങ്ങള്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി അപ്രായോഗികവും അസാധ്യവുമാണെന്ന വിമര്‍ശനം ടൊയോട്ട മുമ്പ് ഉന്നയിച്ചിരുന്നു.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

മറുവശത്ത് 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള കേന്ദ്ര കരാര്‍ സ്വന്തമാക്കിയ ടാറ്റ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന് 250 ടിഗോര്‍ ഇവികളെ നല്‍കി കഴിഞ്ഞു.

വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ നിലവില്‍ പദ്ധതിയില്ല; കേന്ദ്രം നിലപാട് മാറ്റി

ഇന്ത്യന്‍ വാഹന വിപണി വൈദ്യുത വാഹനങ്ങളിലേക്ക് കടക്കാന്‍ തയ്യാറെടുക്കവെ കേന്ദ്ര തീരുമാനത്തിലുണ്ടായ മാറ്റം നിര്‍മ്മാതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news #green vehicles
English summary
No Plan At Present To Have All-Electric Vehicles By 2030 — Government. Read in Malayalam.
Story first published: Wednesday, January 3, 2018, 18:13 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark