ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

Written By:

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ കയ്യേറ്റശ്രമം. ദില്ലി 'ലാന്‍ഡ്മാര്‍ക്ക്' ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിനെ ഒന്നടങ്കം കയ്യേറ്റം ചെയ്യുന്ന ഷോറൂം ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

പുതുതായി വാങ്ങിയ ജീപ് കോമ്പസില്‍ തുടക്കം മുതല്‍ക്കെ പ്രശ്‌നങ്ങള്‍ ഉടലെടുത്തതാണ് ഉപഭോക്താവും ഡീലര്‍ഷിപ്പും തമ്മില്‍ വാഗ്വാദത്തിനും തുടര്‍ന്ന് കയ്യേറ്റത്തിനും ഇടവരുത്തിയത്.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

പുതിയ എസ്‌യുവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉപഭോക്താവ് വാങ്ങിയ ആദ്യ നാളുകളില്‍ തന്നെലാന്‍ഡ്മാര്‍ക്ക് ഡീലര്‍ഷിപ്പിനെ ബന്ധപ്പെടുകയായിരുന്നു.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

തുടര്‍ന്ന് റിപ്പയര്‍ ചെയ്യുന്നതിന് വേണ്ടി ഡീലര്‍ഷിപ്പ് മുഖേന ഗുര്‍ഗ്രാമിലേക്ക് കോമ്പസ് എസ്‌യുവി അയക്കപ്പെട്ടു.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ഗുര്‍ഗ്രാമില്‍ നിന്നും എസ്‌യുവി തിരികെ ഡീലര്‍ഷിപ്പിലേക്ക് എത്തിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

തിരികെ എത്തിയ കോമ്പസില്‍ ഡീലര്‍ഷിപ്പ് അനിശ്ചിതത്വം തുടര്‍ന്നത് ഉപഭോക്താവിനെ ചൊടിപ്പിച്ചു.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

Recommended Video - Watch Now!
Jeep Dealership Executives In Mumbai Beat Up Man Inside Showroom
ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

നാളേറെയായിട്ടും ഗുര്‍ഗ്രാമില്‍ നിന്നും തിരിച്ചയക്കപ്പെട്ട തന്റെ എസ്‌യുവിയില്‍ ഡീലര്‍ഷിപ്പ് സ്വീകരിച്ച നിരുത്തരവാദിത്വ സമീപനം ഉപഭോക്താവ് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

ഷോറൂം ജീവനക്കാര്‍ക്ക് നേരെ ഉപഭോക്താവ് ക്ഷുഭിതനായി സംസാരിച്ചതിന് പിന്നാലെ ജീവനക്കാരുടെ മട്ടും ഭാവവും മാറി. ഉപഭോക്താവിനെ ഒന്നടങ്കം വളഞ്ഞ ഡീലര്‍ഷിപ്പ് ജീവനക്കാര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

ഉപഭോക്താവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

ഡീലര്‍ഷിപ്പിനുള്ളില്‍ നടന്ന ബഹളവും പിന്നാലെ ഉപഭോക്താവിനെ എക്‌സിക്യൂട്ടീവ് ക്യാബിനിലേക്ക് കൊണ്ടു പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുന്ന ഷോറൂം ജീവനക്കാരുടെ ശബ്ദരേഖകളും വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

പുതുതായി വിപണിയില്‍ എത്തിയ കോമ്പസ് എസ്‌യുവിയുടെ പശ്ചാത്തലത്തില്‍ അടുത്തിടെയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ് വലിയ രീതിയില്‍ രാജ്യത്ത് പ്രചാരം നേടിയത്.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

എന്നാല്‍ നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കാന്‍ ഇടവരുത്തും. ഭൂരിപക്ഷം ലാന്‍ഡ്മാര്‍ക്ക് ഡീലര്‍ഷിപ്പ് ജീവനക്കാരും ബന്ധപ്പെട്ട ഉപഭോക്താവിന് നേരെ രോഷാകുലരായി നില്‍ക്കുന്ന രംഗമാണ് വീഡിയോ വെളിപ്പെടുത്തുന്നത്.

ദില്ലി ജീപ് ഡീലര്‍ഷിപ്പില്‍ ഉപഭോക്താവിന് നേരെ ജീവനക്കാരുടെ കയ്യേറ്റശ്രമം; വീഡിയോ

സംഭവം നിര്‍ഭാഗ്യകരമെന്ന് വിഷയത്തില്‍ ജീപ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജീപ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Jeep Dealership Executives In Mumbai Beat Up Man In Showroom. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark