സ്‌കൂള്‍ കോമ്പൗണ്ടില്‍ അഭ്യാസം; ഗള്‍ഫ് രജസ്‌ട്രേഷന്‍ Dodge Challenger SRT പിടികൂടി
സ്‌കൂള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറിയതിന് ഗള്‍ഫില്‍ രജിസ്റ്റര്‍ ചെയ്ത ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി കേരള പോലീസ് പിടികൂടി. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി പോലീസ് പിടിച്ചെടുത്തത്. കീഴൂര്‍ ചെമ്പരിക്ക സ്വദേശികളായ ഏതാനും യുവാക്കള്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു.

സ്‌കൂളിന് സമീപം ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി ഓടിച്ച യുവാക്കള്‍ ഒരുവേള സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പോലും കടന്നു. കാര്‍നെറ്റില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന വാഹനം യുഎഇയിലെ ഷാര്‍ജയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
MOST READ: ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

പകല്‍ സമയം സ്‌കൂളില്‍ അധ്യായനം നടക്കുന്ന സമയത്താണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ സ്‌കൂളിന് സമീപം വാഹനമോടിക്കുന്നത് കണ്ട മൂന്ന് പേര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ ടോമി എം.ജെ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാക്കള്‍ പിന്നീട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ അനുമതിയില്ലാതെ കയറി. ഇത് നിയമവിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്.

കാര്‍ ഡ്രിഫ്റ്റ് ചെയ്യുകയും ഹോണ്‍ മുഴക്കുകയും കോമ്പൗണ്ടിനു ചുറ്റും അമിത വേഗതയില്‍ പോവുകയുമായിരുന്നു യുവാക്കള്‍ ചെയ്തത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവരുടെ അധ്യായനത്തെ ബാധിക്കുകയും ചെയ്തു. ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി പിടിച്ചെടുത്ത പോലീസ് കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പിനോട് വാഹനത്തിന്റെ പെര്‍മിറ്റ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
MOST READ:നടൻ ജയസൂര്യയുടെ ഗാരേജില്‍ ഇനി പുത്തന്‍ മഹീന്ദ്ര ഥാറും

സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശോധന നടത്താനും അനധികൃത കാറുകള്‍ കസ്റ്റഡിയിലെടുക്കാനും പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ട്. കാറുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നവര്‍ കുറവല്ലെന്നാണ് പൊലീസ് പറയുന്നത്. ഇത്തരക്കാര്‍ക്കെതിരെ ഭാവിയില്‍ കടുത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎഇയിലെ ഷാര്‍ജയില്‍ നിന്നാണ് ഈ ഡോഡ്ജ് ചലഞ്ചര്‍ എസ്ആര്‍ടി കഴിഞ്ഞ മാസം കേരളത്തിലെത്തിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാറിന്റെ നിരവധി വീഡിയോകള്‍ കാണാന്‍ സാധിക്കും. ഇത് ഒരു യഥാര്‍ത്ഥ മസില്‍ കാര്‍ ആണ്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ ലഭ്യമാകുന്നത്.
MOST READ:പിക്കപ്പ് ശ്രേണിയും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ
എന്നാല്‍ പിടികൂടിയ വാഹനത്തിന്റെ എഞ്ചിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഉറപ്പില്ല. ഏറ്റവും കുറഞ്ഞ വേരിയന്റിന് 5.7 ലിറ്റര്‍ HEMI V8 എഞ്ചിന്‍ ലഭിക്കുന്നു, അത് പരമാവധി 375 Bhp പവര്‍ സൃഷ്ടിക്കുന്നു. 485 bhp പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന കൂടുതല്‍ ശക്തമായ 6.4 ലിറ്റര്‍ V8 എഞ്ചിന്‍ ഉണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും പെട്രോള്‍ എഞ്ചിനുകളാണ്.

കാര്‍നെറ്റില്‍ ഇറക്കുമതി ചെയ്ത കാറുകള്‍
ഇപ്പോള്‍ രജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണാന്‍ സാധിക്കും. അതില്‍ നിരവധി ഷാര്‍ജ രജിസ്‌ട്രേഷന്‍ വാഹനങ്ങളും കാണാം.

വിദേശത്ത് വീടുള്ള നിരവധി കാര്‍ പ്രേമികള്‍ തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ കാര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നു. കാര്‍നെറ്റ് വഴിയുള്ള മിക്ക വാഹനങ്ങളും വരുന്നത് യുഎഇയില്‍ നിന്നാണ്. ഗൗതം സിംഘാനിയയെപ്പോലുള്ള കോടീശ്വരന്മാര്‍ പോലും തങ്ങളുടെ ഉയര്‍ന്ന നിലവാരമുള്ള മക്ലാരന്‍ 720S പോലുള്ള പലതും കാര്‍നെറ്റിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു.
MOST READ:നെക്സോൺ ഇവിക്ക് വഴിമാറാൻ സമയമായി, XUV400 ഇലക്‌ട്രിക്കിന്റെ ടീസർ വീഡിയോയുമായി Mahindra

കാര്‍നെറ്റില്‍ ഏതാനും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മാത്രമേ ഉടമകള്‍ക്ക് വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. എന്നിരുന്നാലും, അധികാരികളെ സമീപിച്ച് ഒരാള്‍ക്ക് അതിന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയും. കാര്‍നെറ്റ് അടിസ്ഥാനപരമായി കാറുകള്‍ക്കും മറ്റ് വിലകൂടിയ സാധനങ്ങള്‍ക്കുമുള്ള പാസ്പോര്‍ട്ടാണ്. അത് വാഹനങ്ങള്‍ ഒരു രാജ്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ ഉപയോഗിക്കാം.

ഇന്ത്യയിലേക്ക് ഇത്തരത്തില്‍ നിരവധി കാറുകള്‍ കാര്‍നറ്റ് വഴി കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഒരു വാഹനം കാര്‍നെറ്റില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നികുതികളും തീരുവകളും മറ്റ് ചാര്‍ജുകളും അടക്കുന്നതിനൊപ്പം തന്നെ നിരവധി നിയമ നൂലാമാലകളും തീര്‍ക്കണം. കാര്‍ രജിസ്റ്റര്‍ ചെയ്ത രാജ്യമാണ് കാര്‍നെറ്റ് പേപ്പര്‍ നല്‍കുന്നത്, തുടര്‍ന്ന് കാര്‍ എത്തിക്കുന്ന രാജ്യത്തെ അധികാരികള്‍ രേഖകള്‍ ശരിയായി പരിശോധിക്കുന്നു.

അതിരുവിടരുത് ആഘോഷങ്ങള്‍
സമീപകാലത്തായി കലാലയങ്ങളില്‍ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങള്‍, തെരഞ്ഞെടുപ്പ്, ആര്‍ട്‌സ്‌ഡേ തുടങ്ങി മറ്റ് പ്രധാനപ്പെട്ട ദിവസങ്ങളിലും വാഹനങ്ങളുമായി ക്യാമ്പസില്‍ വരുന്നത് സാധാരണയായി മാറിയിട്ടുണ്ട്. ഇതിനിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ബോവല്‍കരണം നടത്തുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്.

ക്യാമ്പസിനകത്തും പുറത്തും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നതും അഭ്യാസ പ്രകടനങ്ങള്‍ കാണിച്ച് മറ്റുള്ളവരുടെമുന്നില്‍ ഹീറോയാകാന്‍ ശ്രമിക്കുന്നതും കൂടിവരുന്ന സാഹചര്യമാണ് ഉള്ളത്, ചിലപ്പോള്‍ ലഹരിയുടെ അകമ്പടി കൂടി ആകുമ്പോള്‍ ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ് വിളിച്ചുവരുത്തുന്നത്. പലപ്പോഴും ഓടിച്ച് പരിചിതമല്ലാത്ത വാഹനങ്ങള്‍ കടമെടുത്ത് ആയിരിക്കും ആളുകള്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് എത്തുക. പവര്‍ സെഗ്മെന്റ് വാഹനങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വളരെയധികം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഒന്നാണ്.

ക്യാമ്പസ് മാനേജ്‌മെന്റും, അദ്ധ്യാപകരും, രക്ഷിതാക്കളും ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കഴിയുന്നതും വാഹനങ്ങള്‍ ഇത്തരം ആഘോഷങ്ങള്‍ക്കായി നല്‍കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ടെന്നും എംവിഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിച്ചു.

പൊതുസമൂഹത്തിന് അപകട ഭീഷണിയാകുന്ന ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം പ്രകടനങ്ങളുടെ വീഡിയോ സഹിതം അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാരെ വിവരം അറിയിക്കാവുന്നതാണ്.


Click it and Unblock the Notifications








