പിക്കപ്പ് ശ്രേണിയും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

പാസഞ്ചര്‍ വാഹന വിപണി പോലെ തന്നെ കൊമേഴ്‌സ്യല്‍ വാഹന വിപണിയിലും ശക്തമായ വില്‍പ്പനയ്ക്ക് ഒരുങ്ങുകയാണ് ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഉത്സവകാലം അടുത്തതോടെ പാസഞ്ചര്‍ നിര മികച്ചതാക്കികൊണ്ടിരിക്കുകയാണെന്ന് വേണം പറയാന്‍.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൊമേഴ്‌സ്യല്‍ വാഹന വിപണിയും ഉത്സവകാലം മുന്നില്‍ കണ്ട് കമ്പനി നവീകരണത്തിനൊരുങ്ങുന്നത്. ഉത്സവ സീസണിലെ ബമ്പര്‍ വില്‍പ്പന കണ്ട് ടാറ്റ മോട്ടോര്‍സ് അതിന്റെ ജനപ്രിയ പിക്കപ്പ് ട്രക്കുകളായ എയ്സ് ഗോള്‍ഡ്, ഇന്‍ട്രാ V10, ഇന്‍ട്രാ V30, യോധ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ്.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

താങ്ങാനാവുന്ന വില, കരുത്തുറ്റ പ്രകടനം, എളുപ്പമുള്ള അറ്റകുറ്റപ്പണികള്‍, കുറഞ്ഞ മെയിന്റെസ് കോസ്റ്റ് എന്നിവയ്ക്ക് ടാറ്റ പിക്കപ്പുകള്‍ മുന്‍ഗണന നല്‍കുന്നു. പിക്കപ്പുകള്‍ക്കായി പുതിയ അപ്ഡേറ്റുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ കമ്പനി പദ്ധതിയിടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

പിക്കപ്പുകള്‍ വാങ്ങുന്ന ആളുകള്‍ സാധാരണയായി പ്രവര്‍ത്തന ചെലവും പ്രകടനവും പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വാഹനത്തിന് ആകര്‍ഷകമായ പ്രൊഫൈല്‍ ഉണ്ടെങ്കില്‍ അത് ഒരു ബോണസായിരിക്കുമെന്നും ടാറ്റ പറയുന്നു.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

ടാറ്റ മോട്ടോര്‍സ് അതിന്റെ വരാനിരിക്കുന്ന പുതിയ കാലത്തെ പിക്കപ്പുകളില്‍ അഭിസംബോധന ചെയ്‌തേക്കാവുന്ന ഒരു മേഖലയാണിത്. ഈ പിക്കപ്പുകള്‍ക്ക് ചില പുതിയ സൗകര്യങ്ങളും ഫീച്ചറുകളും സുരക്ഷാ ഫീച്ചറുകളും ലഭിക്കുമെന്നും വ്യക്തമാക്കുന്നു.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

ടീസറുകളില്‍ വെളിപ്പെടുത്തിയതുപോലെ, ടാറ്റയുടെ ന്യൂ ഏജ് പിക്കപ്പുകള്‍ക്ക് എല്‍ഇഡി ലൈറ്റുകളുള്ള പുതിയ ഹെഡ്‌ലാമ്പ് ഡിസൈന്‍ ലഭിക്കും. അവയുടെ സൗന്ദര്യവര്‍ദ്ധക മൂല്യത്തിന് പുറമെ, പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഇരുണ്ട അവസ്ഥയിലും മെച്ചപ്പെട്ട ദൃശ്യപരത ഉറപ്പാക്കും.

ഫ്രണ്ട് ഗ്രില്ലിലേക്കും ബമ്പറിലേക്കും മാറ്റങ്ങള്‍ വ്യാപിച്ചേക്കാം. ടാറ്റ പിക്കപ്പുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ലുക്കും ഫീലും ലഭിക്കുന്നതിന് മുന്നില്‍ ക്രോം സ്ട്രിപ്പുകള്‍ ലഭിക്കും. യോധ പോലെയുള്ള പിക്കപ്പുകള്‍ക്കൊപ്പം ഓഫര്‍ ചെയ്യുന്ന ഡെക്കലുകളും അപ്ഡേറ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

ഇന്റീരിയറിലേക്ക് വന്നാല്‍, ടാറ്റ മോട്ടോര്‍സിന് മൊത്തത്തിലുള്ള അനുഭവം ഒരു പാസഞ്ചര്‍ വാഹനത്തിനോട് അടുപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ടാറ്റയുടെ പുതിയ കാലത്തെ പിക്കപ്പുകള്‍ക്ക് അപ്ഡേറ്റ് ചെയ്ത ഡാഷ്ബോര്‍ഡും സുഖപ്രദമായ സീറ്റുകളും പുതിയ ശ്രേണിയിലുള്ള ഫീച്ചര്‍ സൗകര്യങ്ങളും ലഭിക്കുന്നതും കാണാനാകും.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

എന്നിരുന്നാലും, വില വര്‍ദ്ധനയ്ക്ക് കാരണമാകുമെന്നതിനാല്‍, അപ്ഡേറ്റുകളുമായി അമിതമായി പോകാന്‍ ടാറ്റ ആഗ്രഹിച്ചേക്കില്ല. ടാറ്റയുടെ നിലവിലെ പിക്കപ്പ് മോഡലുകള്‍ ഇലക്ട്രിക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിംഗ്, ടില്‍റ്റ് ആന്‍ഡ് കൊളാപ്‌സിബിള്‍ പവര്‍ സ്റ്റിയറിംഗ്, റിയര്‍ സ്ലൈഡിംഗ് വിന്‍ഡോകള്‍, ഹെഡ്റെസ്റ്റുകളുള്ള ബക്കറ്റ് സീറ്റുകള്‍ എന്നിവ ലഭിക്കുന്നുണ്ട്.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

കൂടാതെ മൊബൈല്‍ ചാര്‍ജര്‍, മള്‍ട്ടി-ഡിസ്പ്ലേ ഇലക്ട്രോണിക് ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ യൂട്ടിലിറ്റി സ്പെയ്സുകള്‍, വിശാലമായ ORVM എന്നിവ പോലുള്ള സവിശേഷതകള്‍ കൊണ്ടും മോഡലുകളെ കമ്പനി സജ്ജീകരിച്ചിരിക്കുന്നു. ദൃശ്യപരത, ലോക്ക് ചെയ്യാവുന്ന ഗ്ലൗസ് ബോക്‌സ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് പോലുള്ള സംവിധാനങ്ങളും ഈ വാഹനങ്ങളില്‍ കാണാവുന്നതാണ്.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

പുതിയ കാലത്തെ പിക്കപ്പുകള്‍ക്കുള്ള ഡീല്‍ മധുരമാക്കാന്‍, ടാറ്റയ്ക്ക് പ്രത്യേക ഉത്സവ ഡിസ്‌കൗണ്ടുകളും ഓഫറുകളും ലോഞ്ച് ചെയ്യാം. ഉദാഹരണത്തിന്, 100 ശതമാനം ഫിനാന്‍സ് ഓപ്ഷന്‍, ഒരു വര്‍ഷത്തെ സൗജന്യ മോട്ടോര്‍ ഇന്‍ഷുറന്‍സ്, കുറഞ്ഞ EMI-കളുള്ള ദീര്‍ഘകാല ലോണുകള്‍ എന്നിവ ഉണ്ടായിരിക്കാം.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

ടാറ്റയുടെ പുതിയ കാലത്തെ പിക്കപ്പുകള്‍ മെച്ചപ്പെട്ട പ്രകടനം നല്‍കുമോ എന്ന് ഉറപ്പില്ല. ടാറ്റ പിക്കപ്പുകള്‍ ഇതിനകം തന്നെ പെര്‍ഫോമന്‍സിന്റെയും ഇന്ധന ലാഭത്തിന്റെയും ഒപ്റ്റിമല്‍ മിശ്രണം നല്‍കുന്നതിനാല്‍ അത്തരം അപ്ഡേറ്റുകളുടെ അടിയന്തിര ആവശ്യം ഉണ്ടാകണമെന്നില്ല.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

ഉയര്‍ന്ന ലോഡുകള്‍ വഹിക്കാനും പ്രതിദിനം കൂടുതല്‍ യാത്രകള്‍ പൂര്‍ത്തിയാക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു, ഇതെല്ലാം വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ട്. നിലവിലെ മോഡലുകളില്‍ കണ്ടിരിക്കുന്ന എഞ്ചിന്‍ തന്നെയാകും ലഭിക്കുക. ടാറ്റ ഇന്‍ട്രാ V10-ന് 44 bhp പരമാവധി കരുത്തും 110 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 798 സിസി മോട്ടോറാണ് നല്‍കുന്നത്.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

ഇതിന് മികച്ച ഇന്‍-ക്ലാസ് ഗ്രേഡബിലിറ്റി 43 ശതമാനം ഉണ്ട്. 70 bhp കരുക്കും 140 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ മോട്ടോറാണ് ഇന്‍ട്രാ V30- ന് കരുത്തേകുന്നത്. ഗ്രേഡബിലിറ്റി 37 ശതമാനം ആണ്, പിക്കപ്പിന് 13.86 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

പിക്കപ്പ് ശ്രേണിയിലും നവീകരിക്കാനൊരുങ്ങി Tata; ടീസര്‍ ചിത്രം ഇതാ

100 bhp കരുത്തും 250 Nm torque ഉം നല്‍കുന്ന 2.2 ലിറ്റര്‍ മോട്ടോറാണ് ടാറ്റ യോദ്ധയ്ക്ക് കരുത്തേകുന്നത്. ഇത് 4 × 2, 4 × 4 കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. ക്രൂ ക്യാബിന്‍ വകഭേദങ്ങളും ലഭ്യമാണ്. വൈകാതെ തന്നെ മോഡലുകളുടെ അവതരണം ഉണ്ടാകും.

More from DriveSpark

Article Published On: Thursday, September 1, 2022, 10:45 [IST]
English summary
Tata will launch ace gold intra yodha pickups new version soon find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X