ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

ഓല ഇലക്‌ട്രിക്കിന്റെ S1 സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്ന് (സെപ്റ്റംബർ 1) ആരംഭിക്കും. ബ്രാൻഡിന്റെ മുൻനിര S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് വിലകുറഞ്ഞ ബദലായി കണക്കാക്കുന്ന ഈ മോഡലിനെ കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

99,000 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച S1 പ്രോയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഈ എൻട്രി ലെവൽ വേരിയന്റും നിർമിച്ചിരിക്കുന്നത്. അതിൽ കമ്പനി ഇതിനകം 70,000 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

S1 ഇവി മോഡലിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിച്ച് ഡെലിവറി സെപ്റ്റംബർ 7 മുതൽ തുടക്കം കുറിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറിന് 3kWh ഇലക്ട്രിക് മോട്ടോറാണ് ലഭിക്കുന്നത്. അത് ഒറ്റ ചാർജിൽ 141 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ പ്രാപ്‌തമായിരിക്കുമെന്നാണ് ഓല അഭിപ്രായപ്പെടുന്നത്.

MOST READ: Xpulse 200 4V റാലി എഡിഷനായുള്ള രണ്ടാംഘട്ട ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

കൂടാതെ ഓല S1 മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് വരുന്നത്. അതിൽ ഇക്കോ മോഡിൽ, ഇത് 128-കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ നോർമൽ മോഡിൽ 101 കിലോമീറ്റർ റേഞ്ച് ലഭിക്കും. സ്‌പോർട്‌സ് മോഡിൽ ഒറ്റ ചാർജിൽ 90 കിലോമീറ്റർ വരെ സ്കൂട്ടർ ഓടുമെന്നാണ് ഓല പറയുന്നത്. അതേസമയം മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയാവും പരമാവധി പുറത്തെടുക്കാൻ കഴിയുക.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

MoveOS 3 ഉൾപ്പെടെയുള്ള എല്ലാ സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകളും S1 ഇലക്ട്രിക് സ്‌കൂട്ടറിന് കമ്പനിയിൽ നിന്ന് ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാക്ടറിയെന്ന് അവകാശപ്പെടുന്ന ഇവി നിർമാതാക്കളുടെ ഫ്യൂച്ചർ ഫാക്ടറിയിലാണ് സ്‌കൂട്ടർ നിർമിക്കുന്നത്.

MOST READ: Hayabusa-യുടെ പുതിയ ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഡീലര്‍മാര്‍; സ്ഥിരീകരിക്കാതെ Suzuki

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

ജെറ്റ് ബ്ലാക്ക്, കോറൽ ഗ്ലാം, ലിക്വിഡ് സിൽവർ, പോർസലൈൻ വൈറ്റ്, നിയോ മിന്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.കാഴ്ച്ചയിൽ S1 പ്രോയുടെയും S1 പതിപ്പിന്റെയും ഡിസൈൻ സമാനമാണ്.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

അതിനാൽ ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ്, വിശാലമായ സീറ്റ്, അണ്ടർ സീറ്റ് സ്റ്റോറേജ് എന്നിവ രണ്ട് സ്‌കൂട്ടറുകളിലും ഒരേപോലെയാണ്. എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽലൈറ്റുകൾ എന്നി സവിശേഷതകളിലും ഈ ഇലക്ട്രിക് സ്കൂട്ടറിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: 50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

ഓൺ-ബോർഡ് നാവിഗേഷൻ, മ്യൂസിക് പ്ലേബാക്ക്, റിവേഴ്സ് മോഡ്, സൈഡ് സ്റ്റാൻഡ് അലേർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉണ്ടാകും എന്നത് ശ്രദ്ധേയമായ കാര്യമാണ്. വീൽ വലിപ്പവും അലോയ് വീൽ രൂപകൽപ്പനയും രണ്ട് സ്കൂട്ടറുകളിലും ഒന്നുതന്നെയാണെന്നതും കൗതുകകരമാണ്.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

ടോപ്പ് എൻഡ് S1 പ്രോ 11 നിറങ്ങിൽ വരുമ്പോൾ S1 അഞ്ച് നിറങ്ങളോടെ മാത്രമാണ് വിപണിയിലേക്ക് എത്തുന്നത് എന്നും മനസിൽ ഓർമിക്കാം. ചെറിയ ബാറ്ററി പായ്ക്ക് കാരണം S1 പ്രോയെക്കാൾ 4 കിലോ ഭാരം കുറവാണ് S1 പതിപ്പിന് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

അതോടൊപ്പം ചാർജിംഗ് സമയവും S1 പ്രോയുടെ 6 മണിക്കൂർ 30 മിനിറ്റിൽ നിന്ന് S1-ന് 5 മണിക്കൂറായി കുറയുന്നു. ബാറ്ററിയിൽ വ്യത്യാസമുണ്ടെങ്കിലും രണ്ട് സ്കൂട്ടറുകൾക്കും ഉപയോഗിക്കുന്നത് ഒരേ മോട്ടോർ 5.5 kW ആണ്. S1 വേരിയന്റിന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.8 സെക്കൻഡും 60 കിലോമീറ്റർ വേഗത കൈവരിക്കാൻ 5.9 സെക്കൻഡും ആണ് വേണ്ടിവരിക.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പിന്നിൽ മോണോഷോക്കിനൊപ്പം മുന്നിൽ സിംഗിൾ ഫോർക്ക് സസ്‌പെൻഷനും തന്നെയാണ് ഓല S1 ഇലക്ട്രിക് സ്കൂട്ടറിലും ലഭ്യമാവുന്നത്. ബ്രേക്കിംഗിനായി മുന്നിൽ 220 mm ഡിസ്‌ക്കും പിന്നിൽ 180 mm ഡിസ്‌ക്കുമാണ് ഓല ഇലക്‌ട്രിക് S1, S1 പ്രോ എന്നിവയിൽ വാഗ്‌ദാനം ചെയ്യുന്നത്

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

സിബിഎസ് ബ്രേക്കിംഗ് സിസ്റ്റം, അലോയ് വീലുകൾ, ട്യൂബ്‌ലെസ് ടയറുകൾ എന്നിവ രണ്ട് മോഡലിലും ലഭ്യമാണ്. 2024-ൽ പുറത്തിറക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് കാറിനായി ഓല ഇലക്ട്രിക് നിലവിൽ പ്രവർത്തിച്ചു വരികയാണ്.

ആ ദിനം ഇന്നാണ്; Ola S1 ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പർച്ചേസ് വിൻഡോ ഇന്നാരംഭിക്കും

വരാനിരിക്കുന്ന ഒല ഇലക്ട്രിക് കാർ നാല് സെക്കൻഡിനുള്ളിൽ 0-ൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും ഒരു ചാർജിന് 500 കിലോമീറ്റർ ഓടുമെന്നും അവകാശപ്പെടുന്നു. വാഹനം ഒരു പ്രീമിയം ഓഫറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, September 1, 2022, 11:10 [IST]
English summary
Ola opens the purchase window for s1 electric scooter today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X