Xpulse 200 4V റാലി എഡിഷനായുള്ള രണ്ടാംഘട്ട ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ഹീറോ മോട്ടോകോർപ് തങ്ങളുടെ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളായ എക്‌സ്‌പൾസ് 200 4V റാലി എഡിഷന്റെ ഡെലിവറി ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. കമ്പനിയുടെ ഡ്യുവൽ പർപ്പസ് മോട്ടോർസൈക്കിളിന്റെ ഈ വേരിയന്റിന് സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് നിരവധി സ്റ്റൈലിംഗും ഹാർഡ്‌വെയർ അപ്‌ഡേറ്റുകളുമാണ് ഈ പതിപ്പിൽ ലഭ്യമാവുന്നത്.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ മോട്ടോർസൈക്കിളുകളുടെ ആദ്യ 100 യൂണിറ്റുകൾ കമ്പനി ഉപഭോക്താക്കൾക്ക് കൈമാറിയിരുന്നു. പ്രാരംഭ ബുക്കിംഗ് ആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റുതീർന്നതായാണ് ഹീറോയുടെ കണക്കുകൾ പറയുന്നത്.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ആദ്യ ബാച്ചിൽ എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്കായി ഒരു സന്തോഷ വാർത്ത ഹീറോ മോട്ടോകോർപ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കിന്റെ റാലി എഡിഷന്റെ രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നാണ് കമ്പനി പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

MOST READ: Hayabusa-യുടെ പുതിയ ബാച്ചിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഡീലര്‍മാര്‍; സ്ഥിരീകരിക്കാതെ Suzuki

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

എന്നാൽ രണ്ടാം ബാച്ചിന്റെ തീയതികളോ യൂണിറ്റുകളുടെ എണ്ണമോ പോലുള്ള മറ്റ് വിശദാംശങ്ങൾ ഹീറോ മോട്ടോകോർപ് വെളിപ്പെടുത്തിയിട്ടില്ല എന്നത് നിരാശയുളവാക്കുന്ന കാര്യമാണെങ്കിലും ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കാമെന്നാണ് സൂചന. മാത്രമല്ല ഇരുചക്രവാഹന നിർമാതാക്കൾ ആദ്യ ബാച്ചിന്റെ അതേ എണ്ണം യൂണിറ്റുകൾ തന്നെ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

വിലയും മാറ്റമില്ലാതെ തുടരുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്. റാലി എഡിഷന്റെ രണ്ടാം ബാച്ച് വാങ്ങുന്നവർക്ക് 1,52,100 രൂപയുടെ എക്‌സ്ഷോറൂം വിലയിൽ തന്നെ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളായ എക്‌സ്‌പൾസ് 200 4V റാലി എഡിഷൻ ലഭ്യമാവുമെന്ന് സാരം.

MOST READ: 75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ഇത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 16,000 രൂപ കൂടുതലാണ്. ഹീറോ മോട്ടോകോർപിന്റെ ഓൺലൈൻ സെയിൽസ് പ്ലാറ്റ്‌ഫോം വഴി വാഹനം ബുക്കിംഗിന് ലഭ്യമാകും. സ്റ്റൈലിംഗിന്റെ കാര്യത്തിൽ മോട്ടോർസൈക്കിളിന് റാലി കോഡ് ഗ്രാഫിക്സും ഫ്രണ്ട് ഫെൻഡറിൽ റാലി എഡിഷൻ ഡീക്കലുകളും ഫ്യുവൽ ടാങ്കിൽ സിഎസ് സന്തോഷിന്റെ ഓട്ടോഗ്രാഫും ലഭിക്കുന്നു.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

പുതിയ എക്‌സ്‌പൾസ് 200 4V റാലി എഡിഷന്റെ ആദ്യ ബാച്ചിനായുള്ള ബുക്കിംഗ് 2022 ജൂലൈ 22 മുതല്‍ 2022 ജൂലൈ 29 വരെ രാത്രി 12 മണി വരെയായിരുന്നു സ്വീകരിച്ചിരുന്നത്. ഈ നിശ്ചിത സമയത്തിനുള്ളിലാണ് മോട്ടോർസൈക്കിൾ പൂർണമായും വിറ്റഴിഞ്ഞത്.

MOST READ: അകകാഴ്ച്ചകളും പുറത്ത്, ലോഗോ മാറിയെത്തുന്ന Mahindra XUV300 എസ്‌യുവിയുടെ ഇന്റീരിയർ ഇങ്ങനെ

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളിൽ ഉയരമുള്ളതും പൂർണമായും ക്രമീകരിക്കാവുന്നതുമായ സസ്പെൻഷൻ സജ്ജീകരണം, വിപുലീകരിച്ച ഗിയർ ലിവർ, നീളമുള്ള സൈഡ് സ്റ്റാൻഡ്, ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവയെല്ലാമാണ് എക്‌സ്‌പൾസ് 200 4V റാലി എഡിഷന്റെ പ്രധാന പ്രത്യേകതകൾ.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ബൈക്കിൽ നൽകിയിരിക്കുന്ന 199.6 സിസി സിംഗിൾ-സിലിണ്ടർ, ഓയിൽ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്‌റ്റഡ്, 4-സ്ട്രോക്ക്, 4-വാൽവ് എഞ്ചിൻ 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് 18.9 bhp പവറിൽ 17.35 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുളളതാണ്.

MOST READ: 600 കി.മീ. റേഞ്ചുമായി സ്കോഡയുടെ പുത്തൻ വിഷൻ 7S കൺസെപ്റ്റ് കാറിനെ അവതരിപ്പിച്ചു

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

ഹീറോ എക്‌സ്‌പൾസ് 200 4V റാലി എഡിഷന് 885 മില്ലീമീറ്റർ ഉയരമുള്ള സീറ്റ്, 40 mm ഹാൻഡിൽബാർ റീസറുകൾ, 1426 mm-ൽ നീളമുള്ള വീൽബേസ്, 116 mm വർധിപ്പിച്ച ട്രെയിൽ, സ്റ്റോക്ക് മോട്ടോർസൈക്കിളിനെ അപേക്ഷിച്ച് ഗ്രൗണ്ടിൽ 50 mmഗ്രൗണ്ട് ക്ലിയറൻസും അധികമുണ്ട്.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

എക്‌സ്‌പൾസിന്റെ റാലി എഡിഷനിൽ 21 ഇഞ്ച് ഫ്രണ്ട് വീലുകളും 18 ഇഞ്ച് പിൻ വീലുകളും ഡ്യുവൽ പർപ്പസ് ടയറുകളുമാണ് ലഭിക്കുന്നത്. ഡിആർഎൽ യൂണിറ്റുകളോട് കൂടിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിന് ലഭിക്കുന്നുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിൽ കോൾ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ ആക്‌സസ് ചെയ്യാനും സാധിക്കും.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

എക്‌സ്‌പൾസ് 200 4V ബൈക്കിന്റെ ഓഫ്-റോഡിംഗ് കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടിറക്കിയ ഈ മോഡൽ പൂർണമായും റോഡ് ലീഗലായ റാലി എഡിഷൻ പതിപ്പാണ് എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി കമ്പനി എടുത്തു പറയുന്നത്.

Xpulse 200 4V റാലി എഡിഷൻ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് Hero

നിലവിലുള്ള എക്സ്പൾസ് 200 ഉടമകൾക്കായി ഹീറോ മോട്ടോകോർപ് റാലി കിറ്റും പുറത്തിറക്കിയിട്ടുണ്ട്. 46,000 രൂപയാണ് ഇതിന്റെ വില. റാലി കിറ്റിന്റെ വില ഹീറോ വെളിപ്പെടുത്തിയെങ്കിലും ഇത് ലഭിക്കുന്നതിനായി ഉപഭോക്താക്കൾ കുറച്ച് സമയം കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനി പറയുന്നത്.

More from DriveSpark

Article Published On: Wednesday, August 31, 2022, 18:13 [IST]
English summary
Hero xpulse 200 4v rally edition second batch bookings will start soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X