75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവിയുടെ പുതുക്കിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ച് എംജി മോട്ടോർസ്. സൂപ്പർ, ഷാർപ്പ്, സാവി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 31.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയാണുള്ളത്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

2022 എംജി ഗ്ലോസ്റ്ററിന്റെ വേരിയന്റ് തിരിച്ചുള്ള എക്സ്ഷോറൂം വിലകൾ ഇങ്ങനെ;

ഗ്ലോസ്റ്റർ സൂപ്പർ 4X2- 31.99 ലക്ഷം രൂപ

ഗ്ലോസ്റ്റർ ഷാർപ്പ് 4X2- 36.87 ലക്ഷം രൂപ

ഗ്ലോസ്റ്റർ സാവി 7 സീറ്റർ 4X2- 38.44 ലക്ഷം രൂപ

ഗ്ലോസ്റ്റർ സാവി 6 സീറ്റർ 4X2- 38.44 ലക്ഷം രൂപ

ഗ്ലോസ്റ്റർ സാവി 7 സീറ്റർ 4X4- 40.77 ലക്ഷം രൂപ

ഗ്ലോസ്റ്റർ സാവി 6 സീറ്റർ 4X4- 40.77 ലക്ഷം രൂപ

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

2022 എംജി ഗ്ലോസ്റ്ററിന് ചെറിയ ഡിസൈൻ പരിഷ്ക്കാരങ്ങളും കണക്റ്റഡ്-കാർ സ്യൂട്ടിലെ നവീകരണവുമാണ് ലഭിക്കുന്നത്. സെവന്‍ സീറ്ററിന്റെ അഡ്വാന്‍സ്ഡ് പതിപ്പില്‍ നിരവധി സവിശേഷതകളുമായിട്ടാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് വ്യക്തമാക്കിയിരുന്നു.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

മോഡല്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി 75-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകളാണ് അഡ്വാന്‍സ്ഡ് ഗ്ലോസ്റ്ററിൽ എംജി കൂട്ടിച്ചേർത്തിരിക്കുന്നത്. പുതിയ ഗ്ലോസ്റ്റർ എസ്‌യുവി അതിന്റെ പുറംമോടിയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നിരുന്നാലും ചില ചെറിയ മാറ്റങ്ങൾ ഉണ്ടെന്നത് എടുത്തുപറയാതിരിക്കാനാവില്ല. ആറ്, ഏഴ് സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

നവീകരിച്ച എംജി ഗ്ലോസ്റ്ററിന്റെ ബോഡിയിലെ പ്രധാന ഹൈലൈറ്റുകളിൽ സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം സറൗണ്ടോടുകൂടിയ വലിയ ത്രീ-സ്ലാറ്റ് ഗ്രിൽ, കോൺട്രാസ്റ്റ് നിറമുള്ള സ്‌കിഡ് പ്ലേറ്റുകൾ, ഫോഗ് ലൈറ്റുകൾ, സൈഡ് സ്റ്റെപ്പുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഒപ്പം ക്വാഡ്-ടിപ്പ് എക്‌സ്‌ഹോസ്റ്റുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുറംഭാഗത്ത് എസ്‌യുവി ട്വിൻ സ്‌പോക്ക് അലോയ് വീലുകളുടെ പുതിയ ഡിസൈനോടെയാണ് വരുന്നത്. കൂടാതെ അഗേറ്റ് റെഡ്, മെറ്റൽ ആഷ്, വാം വൈറ്റ്, മെറ്റൽ ബ്ലാക്ക് തുടങ്ങിയ നിലവിലുള്ള നിറങ്ങൾക്ക് പുറമേ 2022 എംജി ഗ്ലോസ്റ്റർ എസ്‌യുവിയിൽ ഒരു പുതിയ കളഞ ഓപ്ഷൻ കൂടി കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

ഇനി ക്യാബിനിനുള്ളിലേക്ക് നോക്കിയാൽ 2022 എംജി ഗ്ലോസ്റ്റർ എസ്‌യുവിക്ക് പുതിയ നൂതന ഐ-സ്മാർട്ട് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ രൂപത്തിൽ വലിയ മാറ്റം ലഭിച്ചിട്ടുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം വിപുലമായ പരിഷ്‌ക്കരണങ്ങളും ഇതിനോടൊപ്പം കൂട്ടിയോജിപ്പിക്കാനും ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ പുതുക്കിയ ഐ-സ്മാർട്ട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇപ്പോൾ 75-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള i-Smart ഫംഗ്‌ഷനുകൾക്ക് പുറമേ, വാഹന ഉടമകൾക്ക് ഓഡിയോ, എയർ കണ്ടീഷനിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയ്‌ക്കായി ഒരു റിമോട്ടായി ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

നേരത്തെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് മാത്രമേ ഐ-സ്മാർട്ടിൽ അനുയോജ്യമാവുകയുണ്ടായിരുന്നുള്ളൂ. എന്നാൽ അപ്‌ഡേറ്റിനൊപ്പം, ആൻഡ്രോയിഡ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് വാച്ച് ഉപയോക്താക്കൾക്കും ഇത് ആക്‌സസ് ചെയ്യാവുന്നതാക്കിയതാണ് മാറ്റം.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

MapmyIndia-യിൽ നിന്നുള്ള നാവിഗേഷൻ സിസ്റ്റം ഇപ്പോൾ തത്സമയ കാലാവസ്ഥയെയും എയർ ക്വാളിറ്റി ഇൻഡക്സിനെയും കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്ന് എംജി മോട്ടോർസ് അവകാശപ്പെടുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും തിരയുന്നത് എളുപ്പമാക്കുന്ന ഒരു സംയോജിത 'ഡിസ്കവർ ആപ്പും' ഇതിന് ലഭിക്കുന്നുവെന്നതും സ്വാകാര്യമായ നവീകരണമാണ്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

കൂടാതെ പാർക്കിംഗ് സ്ലോട്ടുകൾക്കായി മുൻകൂറായി ബുക്ക് ചെയ്യാനും പണം നൽകാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ പാർക്ക് പ്ലസ് ഹെഡ് യൂണിറ്റ് ആപ്പിനൊപ്പം ഇത് വരുന്നു. 35-ൽ അധികം ഹിംഗ്ലീഷ് കമാൻഡുകളും ഗ്ലോസ്റ്റർ എസ്‌യുവിയുടെ പുത്തൻ മോഡലിലേക്ക് എംജി ചേർത്തിട്ടുണ്ട്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

ഫുൾ-സൈസ് എസ്‌യുവിയിലെ 2WD, 4WD വേരിയന്റുകൾ, ശക്തമായ എഞ്ചിൻ ഓപ്ഷനുകൾ, അടുത്ത തലമുറ സാങ്കേതികവിദ്യ, ഓട്ടോണമസ് ലെവൽ 1, മൈ എംജി ഷീൽഡ് പാക്കേജ് എന്നിവ സംയോജിപ്പിച്ച് നിർമിച്ചെടുത്തിരിക്കുന്ന 'അഡ്വാൻസ്‌ഡ് ഗ്ലോസ്റ്റർ' തങ്ങളുടെ പുതിയ കാലത്തെ ഉപഭോക്താവിനെ സന്തോഷിപ്പിക്കാനും ഉത്തേജിപ്പിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

നിർമാണം മെച്ചപ്പെടുത്തുന്നതിനായി അധിക പ്രാദേശികവൽക്കരണം പോലുള്ള ശ്രമങ്ങളിലൂടെ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ഞങ്ങൾ സജീവമായി അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലോഞ്ചിലൂടെ ഗ്ലോസ്റ്ററിന്റെ വിൽപ്പന ഇരട്ടിയാക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

നിലവിലുള്ള ഗ്ലോസ്റ്ററിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിന് (ADAS) ഡോർ ഓപ്പൺ വാണിംഗ് (DOW), റിയർ ക്രോസ് ട്രാഫിക് അലേർട്ട് (RCTA), ലെയ്ൻ ചേഞ്ച് അസിസ്റ്റ് (LCA) തുടങ്ങിയ അധിക ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഫീച്ചറുകൾ ഉണ്ട്. അതേസമയം പുതുക്കിയ എം‌ജി ഗ്ലോസ്റ്ററിലെ എഞ്ചിൻ ഓപ്ഷനുകൾ മാറ്റമില്ലാതെ തുടരുകയാണ്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് രണ്ട് എഞ്ചിനുകളും ജോടിയാക്കിയിരിക്കുന്നത്. അതിൽ ആദ്യത്തെ 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ 161 bhp കരുത്തിൽ 375 Nm torque ഉത്പാദിപ്പിക്കുമ്പോൾ ട്വിൻ-ടർബോ പതിപ്പ് 215 bhp പവറിൽ 480 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.

75ലധികം കണക്ടഡ് കാര്‍ ഫീച്ചറുകളുമായി Gloster എസ്‌യുവിയുടെ പുത്തൻ മോഡൽ വിപണിയിൽ; വില 31.99 ലക്ഷം രൂപ

ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും 4x2, 4x4 ഡ്രൈവ്ട്രെയിൻ ലേഔട്ടുകളിലും എസ്‌യുവി ലഭ്യമാണ്. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര അൽതുറാസ് ജി4, സ്‌കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ എന്നിവയ്‌ക്കാണ് പുതിയ എംജി ഗ്ലോസ്റ്ററിന്റെ എതിരാളികൾ.

More from DriveSpark

Article Published On: Wednesday, August 31, 2022, 12:14 [IST]
English summary
Mg motors launched new 2022 model gloster suv in india with updated connected car suite
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X