50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ വിൽപ്പന കുതിച്ചുയരുമ്പോൾ നേട്ടമുണ്ടാക്കുന്നത് ഇരുചക്ര വിഭാഗത്തിലാണ്. ഇലക്‌ട്രിക് ടൂ-വീലർ ബ്രാൻഡുകളെല്ലാം വിൽപ്പനയുടെ കാര്യത്തിൽ മുന്നോട്ടുവരുമ്പോൾ കൂടുതൽ മികച്ച മോഡലുകളും വിപണിക്ക് ലഭിക്കുന്നുണ്ട്.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലെ മുൻനിരക്കാരായ ഏഥർ എനർജിയും മികച്ച വിൽപ്പനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2022 ജൂലൈയിൽ, വിൽപ്പന 2,500 യൂണിറ്റുകൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ പുതിയൊരു നാഴികക്കല്ലുകൂടി താണ്ടിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

50,000 ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കിയാണ് ഏഥർ എനർജി പുതിയ നാഴികക്കല്ലിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഉണ്ടായ അതിവേഗത്തിലുള്ള ഡിമാന്റാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ ഇപ്പോൾ സഹായിച്ചിരിക്കുന്നത്.

MOST READ: XPulse 200 4V റാലി എഡിഷനായുള്ള ഡെലിവറി ആരംഭിച്ച് Hero, ആദ്യ 100 യൂണിറ്റുകൾ കൈമാറി

നിലവിലെ ട്രെൻഡുകളും മിക്ക ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും റിപ്പോർട്ട് ചെയ്യുന്ന മൊത്തത്തിലുള്ള വളർച്ചയും കണക്കിലെടുക്കുമ്പോൾ ഈ സംഖ്യകൾ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന ഇപ്പോഴും രാജ്യത്തെ മൊത്തം ഇരുചക്ര വാഹന വിൽപ്പനയുടെ ഒരു ചെറിയ ഭാഗം മാത്രമാണെങ്കിലും ഡിമാൻഡ് എസ്റ്റിമേറ്റ് അനുസരിച്ച് ഈ സംഖ്യകൾ മെച്ചപ്പെടുന്നത് തുടരും. ഇ-സ്‌കൂട്ടറുകളാൽ നയിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളോടുള്ള പുതിയ താൽപ്പര്യത്തോടെ നിലവിലെ വിപണി വിശ്വാസത്തിന്റെ ഇടമാണെന്ന് തെളിയിക്കുന്നു.

MOST READ: പോക്കറ്റിൽ ഒതുങ്ങുന്ന രണ്ട് ബജറ്റ് കാറുകൾ; Alto K10, Celerio മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

പരമ്പരാഗത ഇരുചക്ര വാഹനങ്ങളേക്കാൾ, പ്രത്യേകിച്ച് അതിവേഗ വേരിയന്റുകളേക്കാൾ, ഇവികൾ ശരിക്കും വില കുറഞ്ഞതല്ലെങ്കിലും പെട്രോൾ വില ഉയർന്നു തന്നെ നിൽക്കുന്നതാണ് ഇത്തരം സ്കൂട്ടറുകൾക്കുള്ള ഡിമാന്റ് വർധിക്കാൻ കാരണമായത്.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

2018-ൽ ഏഥറിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറങ്ങിയതു മുതൽ ഏഥർ എനർജിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വർധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം അവർ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് കമ്പനി തങ്ങളുടെ സ്‌കൂട്ടറുകളുടെ പ്രവർത്തനം അതിവേഗം മുന്നോട്ടുകൊണ്ടുപോവുകയാണ്.

MOST READ: രണ്ടല്ല, നാലു വേരിയന്റുകൾ; iMT ഗിയർബോക്‌സും ഉണ്ടാവില്ല, Venue N-Line പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

നിർമാതാവിൽ നിന്നുള്ള ഏറ്റവും പുതിയ ലോഞ്ച് കഴിഞ്ഞ മാസം പുറത്തിറക്കിയ ഏഥർ 450X Gen 3 ഇ-സ്‌കൂട്ടറായിരുന്നു. 3.7 kWh ലിഥിയം അയോൺ ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന 74 Ah ശേഷിയുള്ള യൂണിറ്റ് 146 കിലോമീറ്റർ റൈഡ് റേഞ്ച് സാധ്യമാക്കിയാണ് ഈ വാഹനം പുറത്തിറങ്ങിയത്. റൈഡ് റേഞ്ച് മെച്ചപ്പെടുത്തലിലെ ഈ തുടർച്ചയാണ് വിപണിയുടെ വികാരം മെച്ചപ്പെടുത്താനുള്ള മറ്റൊരു പ്രധാന കാരണം.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

പുതിയ മൂന്നാംതലമുറ 450X ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചതിലൂടെ കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനേകം പരിഷ്ക്കാരങ്ങളിലേക്ക് എത്തുന്ന ഇവിയിലേക്ക് വലിയ ബാറ്ററിയും കൂടുതൽ റാൻഡം ആക്‌സസ് മെമ്മറിയും (റാം) വീതിയേറിയ പിൻ ടയറുമെല്ലാമാണ് ഏഥർ ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

രണ്ടാം തലമുറ മോഡലിനേക്കാൾ 25 ശതമാനം വലിപ്പമേറിയ ബാറ്ററിയാണ് പുതിയ ജെൻ 3 പതിപ്പിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഏഥർ പറയുന്നത്. 450X ഇലക്ട്രിക് സ്കൂട്ടറിൽ ഇപ്പോൾ 3.7kWh ബാറ്ററി പായ്ക്കാണ് പ്രവർത്തിക്കുന്നത്. ഇക്കോ മോഡിൽ പുതിയ 450X ജെൻ 3 ഇലക്‌ട്രിക് സ്‌കൂട്ടറിന് 146 കിലോമീറ്റർ IDC റേഞ്ച് നൽകാനാവുമെന്നും ബ്രാൻഡ് പറയുന്നു.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

അതേസമയം യഥാർഥ റേഞ്ച് ഒറ്റ ചാർജിൽ 105 കിലോമീറ്റർ ആണെന്നതാണ് യാഥാർഥ്യം. ഇത് സ്‌കൂട്ടറിന്റെ മുൻഗാമി നൽകിയികുന്ന 85 കിലോമീറ്ററിനെ അപേക്ഷിച്ച് 20 കിലോമീറ്റർ അധികമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ടയർ പരിഷ്ക്കാരം നടപ്പിലാക്കിയതോടെ വിശാലമായ 100/80-സെക്ഷൻ പിൻ ടയറുകളിലാവും ഇവി നിരത്തിലോടുക.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

ഏപ്രോൺ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, സ്ലീക്ക് എൽഇഡി ഡിആർഎല്ലുകൾ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, എൽഇഡി ലൈറ്റിംഗോടുകൂടിയ 22-ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നീ ഫീച്ചറുകളാണ് ഇവിയിൽ എടുത്തുപറയാനാവുന്നത്. സ്പേസ് ഗ്രേ, വൈറ്റ്, മിന്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത നിറങ്ങളിൽ ഏഥർ 450X ജെൻ 3 സ്വന്തമാക്കാനുമാവും.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

നിലവിലെ മോഡലുകളായ ഏഥർ 450X ഇവിക്ക് 1.39 ലക്ഷം രൂപയും ഏഥർ 450 പ്ലസിന് 1.17 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഓല ഇലക്ട്രിക്, ഒകിനാവ, അതുപോലെ ഹീറോ ഇലക്ട്രിക് തുടങ്ങിയ എതിരാളികളുമായാണ് ഏഥർ ഇന്ത്യയിൽ പ്രധാനമായും മാറ്റുരയ്ക്കുന്നത്.

50,000 ഇലക്‌ട്രിക് സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയാക്കി Ather Energy

സാധാരണ ഐസിഇ-പവർ വാഹനങ്ങളുടെ വിൽപ്പന ഈ സാമ്പത്തിക വർഷത്തിലുടനീളം ഇടറുന്നതായി കാണുമ്പോൾ ഇവി സ്കൂട്ടറുകളും ബൈക്കുകളും വലിയ വിൽപ്പനകൾ കൈവരിച്ച് മുന്നോട്ടു കുതിക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather energy celebrates 50000th electric scooter production landmark
Story first published: Wednesday, August 31, 2022, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X