റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

By Santheep

കാട്ടിലൂടെയുള്ള പാതകളിൽ മനുഷ്യർ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. മനുഷ്യർ നിർമിച്ചിട്ടുള്ള നിയമങ്ങളനുസരിക്കാൻ യാതൊരു ബാധ്യതയുമില്ലാത്ത മൃഗങ്ങളുടെ വഴിത്താരകളെ മുറിച്ചുകൊണ്ടാണ് നമ്മൾ റോഡുണ്ടാക്കുന്നത്. രാത്രികാലങ്ങളിൽ വാഹനമിടിച്ച് മൃഗങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ കോഴിക്കോട് - കൊല്ലഗൽ പാതയിൽ രാത്രിയാത്രാ നിരോധനം ഏർപെടുത്തിയത് ഓർക്കുക.

ഇവിടെ മൃഗങ്ങൾ സ്വൈര്യസഞ്ചാരം നടത്തുന്ന ഒരു റോഡിനെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. പക്ഷെ, ഇത് ഒരു നിയന്ത്രിതമേഖലയാണെന്നു മാത്രം. ദക്ഷിണാഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലാണ് സംഭവം നടക്കുന്നത്.
Photo credit: Carolyn Dunford

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ക്രുഗർ നാഷണൽ പാർക്കിലൂടെ ടൂറിസ്റ്റുകൾ തങ്ങളുടെ വാഹനങ്ങളിലൂടെ നീങ്ങുമ്പോഴാണ് ഈ അപൂർവ കാഴ്ചയ്ക്ക് അവസരമുണ്ടായത്. ഒരു കൃഷ്ണമ‌ൃഗത്തെ സിംഹങ്ങൾ ഓടിച്ചിട്ട് പിടിച്ച് കൊല്ലുകയായിരുന്നു.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

റോഡിനു നടുവിൽ വെച്ചാണ് കൃഷ്ണമൃഗത്തെ പിടികൂടാൻ സിംഹങ്ങൾക്കായത്. ഇത് വാഹനത്തിലിരുന്ന ടൂറിസ്റ്റുകൾക്ക് ഒരു പുതിയ അനുഭവമായി മാറി.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ബ്രിടൻ കരോലിൻ ഡൺഫോഡ് എന്ന 23കാരിയായ ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ടൂറിസ്റ്റ് വാഹനങ്ങളിലൊന്നിലിരിക്കുകയായിരുന്ന ഇവർ അവസരം കൃത്യമായി മുതലാക്കി.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ക്രുഗർ നാഷണൽ പാർക്കിൽ ഇന്റേൺഷിപ്പ് ചെയ്യുകയാണ് കരോലിൻ. ടൂറിസ്റ്റുകൾ കാറിന്റെ ജനാല പൂർണമായും തുറന്നിട്ട് ഈ കാഴ്ച കാണുന്നത് ഫോട്ടാകളിലുണ്ട്.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ഇത് അങ്ങേയറ്റം അപകടകരമായ ഒരു പ്രവണതയാണ്. ഈയടുത്ത കാലത്താണ് ബങ്കളുരു ബന്നേർഗട്ട നാഷണൽ പാർക്കിൽ വാഹനത്തിൽ സഞ്ചരിക്കവേ ഒരു കുട്ടിയ കടുവ ആക്രമിച്ചത്.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ക്രുഗർ നാഷണൽ പാർക്കിൽ തന്നെ കഴിഞ്ഞ മാസം ഒരു സ്ത്രീയെ കാറിന്റെ തുറന്നിട്ട വിൻഡോയിലൂടെ വലിച്ച് പുറത്തിട്ട് കൊന്നിരുന്നു.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

കൃഷ്ണമൃഗം കാട്ടിനുള്ളിൽ നിന്ന് റോഡിലേക്ക് പെട്ടെന്ന് ഓടിവരികയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ വന്ന സിംഹം റോഡിലൽവെച്ചുതന്നെ മാനിനെ പിടികൂടി. ഒരു സിംഹം കഴുത്തിന് പിടിച്ചപ്പോൾ മറ്റേത് പിന്നിൽ പിടികൂടി.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ഇത്തരം സന്ദർഭങ്ങളിൽ ടൂറിസ്റ്റുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ക്രുഗർ നാഷണൽ പാർക്ക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡിൽ കൃഷ്ണമൃഗത്തെ ആക്രമിക്കുന്ന സിംഹങ്ങൾ

ഒരു കാരണവശാലും കാറിന്റെ വിൻഡോകൾ താഴ്ത്തരുത്. സിംഹങ്ങൾക്ക് നിങ്ങൾ നിരപരാധികളാണെന്ന വസ്തുത അറിയില്ല!

കൂടുതൽ

കൂടുതൽ

റോഡ് നിയമത്തോടുള്ള നമ്മുടെ പുച്ഛത്തിന് 25 തെളിവുകള്‍

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം' വെളിപ്പെട്ടപ്പോള്‍

ഞെട്ടിപ്പിക്കുന്ന 10 വാഹന ശവപ്പറമ്പുകള്‍!

കുഞ്ഞിനെ രക്ഷിക്കാൻ ബിഎംഡബ്ല്യുവിന്റെ ചില്ല് തകർക്കരുതെന്ന് അമ്മ; സോഷ്യൽ മീഡിയയിൽ പൊങ്കാല!

More from DriveSpark

Article Published On: Monday, July 20, 2015, 10:54 [IST]
English summary
lions attack antelope in Kruger National Park.
കൂടുതല്‍... #auto facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X