രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം' വെളിപ്പെട്ടപ്പോള്‍

By Santheep

രണ്ടാം ലോകയുദ്ധകാലത്താണ് സംഭവം. യുദ്ധത്തിനൊടുവില്‍ യൂറോപ്പില്‍ നിന്നും തിരിച്ചുപോകുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ തങ്ങള്‍ ഏതെല്ലാമോ വഴികളിലൂടെ നേടിയെടുത്ത കാറുകള്‍ കപ്പലില്‍ കയറ്റാനാവില്ലെന്നു കണ്ട് ദുഖിച്ചു. സ്വന്തം ചെലവില്‍ അമേരിക്ക വരെ ഇവ കൊണ്ടുപോകുന്നത് പ്രായോഗികമല്ലായിരുന്നു. ഒടുവില്‍ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനപ്രകാരം കാറുകളെ എവിടെയെങ്കിലും ഒളിപ്പിക്കാന്‍ പദ്ധതിയിട്ടു.

പട്ടാളക്കാര്‍ കാറുകളൊളിപ്പിക്കാനായി കണ്ടെത്തിയ സ്ഥലം തെക്കന്‍ ബെല്‍ജിയത്തിലെ ചാറ്റിലന്‍ എന്ന ഗ്രാമത്തിനടുത്തായിരുന്നു. നിബിഡമായ വനത്തിനരികിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ വനത്തില്‍ ഒരിടത്ത് എല്ലാ കാറുകളും അവര്‍ പാര്‍ക്ക് ചെയ്തു. എന്നെങ്കിലും തിരിച്ചുവന്ന് കാറുകള്‍ കൊണ്ടുപോകാമെന്നായിരുന്നു പ്രതീക്ഷ....

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

തിരിച്ചുവരാമെന്ന പട്ടാളക്കാരുടെ സ്വപ്‌നങ്ങള്‍ പക്ഷേ നടപ്പാവുകയുണ്ടായില്ല. ആദ്യകാലത്ത് ഈ വാഹനങ്ങളില്‍ ആരും കൈവെച്ചിരുന്നില്ല. പട്ടാളക്കാര്‍ മുഴുവനായി സ്ഥലം വിട്ടുപോകാന്‍ കുറെ നാളുകളെടുത്തതാണ് കാരണം.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

കൂടാതെ, മലയുടെ ഏറ്റവും ഉയരത്തിലേക്ക് കയറ്റിയാണ് കാറുകള്‍ മിക്കതും പാര്‍ക്ക് ചെയ്തത്. കൈയില്‍ തോക്കുകളും മറ്റ് സന്നാഹങ്ങളുമുള്ള പട്ടാളക്കാര്‍ക്ക് വന്യമൃഗങ്ങളുള്ള കൊടുംകാട്ടിലേക്ക് താരതമ്യേന എളുപ്പത്തില്‍ ചെന്നുപറ്റാന്‍ കഴിഞ്ഞിരിക്കണം.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

ലഭ്യമായ വിവരങ്ങള്‍ പ്രകാരം കാട്ടിലേക്ക് ഇത്രയും ദൂരം കടന്നു ചെല്ലാറുള്ളത് സ്ഥലത്തെ വേട്ടക്കാര്‍ മാത്രമാണ്. ഇവര്‍ നല്‍കുന്ന വിവരണങ്ങളില്‍ ഈ കാറുകള്‍ക്ക് ഐതിഹ്യസമാനമായ സ്ഥാനം ലഭിച്ചിരുന്നു പുറംനാടുകളില്‍.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

കാട്ടില്‍ നാലിടങ്ങളിലായിട്ടാണ് ഈ കാറുകള്‍ കിടക്കുന്നതെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. പലകാലത്തായി പാര്‍ക്ക് ചെയ്യപ്പെട്ടതാകയാല്‍ അതിനും സാധ്യതയുണ്ട്.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

അക്കാലത്തെ അത്യാഡംബര കാറുകളാണ് ഇവയില്‍ പലതും. ഇതു തന്നെയായിരുന്നു പട്ടാളക്കാര്‍ക്ക് ഇവ സംരക്ഷിക്കപ്പെടണം എന്ന തോന്നലുണ്ടാകാന്‍ കാരണവും.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

ആദ്യം കുറച്ചു പട്ടാളക്കാര്‍ മാത്രമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. പിന്നീട് ഈ വിവരമറിഞ്ഞ മറ്റുള്ളവരും അതേ സ്ഥലം തേടിവന്നു. ചുരുക്കത്തില്‍ ഒരു വന്‍ ട്രാഫിക് ബ്ലോക്ക് മരവിപ്പിച്ചു നിറുത്തിയ പോലെ വരിവരിയായി വാഹനങ്ങള്‍ വന്നുകിടന്നു.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

പല കാലങ്ങളിലായിട്ടാണ് ഇത് സംഭവിച്ചതെന്നാണ് പറയപ്പെടുന്നത്. രണ്ടാം ലോകയുദ്ധം നീണ്ടുനിന്ന അത്രയും കാലയളവില്‍ ഇവിടെ പുതിയപുതിയ കാറുകള്‍ ചേര്‍ക്കപ്പെട്ടു.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

കൊടുംകാടായതിനാല്‍ അധികമാളുകള്‍ ഈ വിവരം അറിയുകയുണ്ടായില്ല. പട്ടാളക്കാര്‍ വന്ന വഴികളെല്ലാം പില്‍ക്കാലത്ത മരങ്ങള്‍ വളര്‍ന്നു മൂടിയതിനാല്‍ ഇവ ആര്‍ക്കും എളുപ്പത്തില്‍ കടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

ഇപ്പോള്‍ ഈ കാറുകളെല്ലാം ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എല്ലാം തുരുമ്പുപിടിച്ച് നശിച്ചുകഴിഞ്ഞു.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

കാര്‍ ശ്മശാനത്തിനടുത്തായി ഒരു യുഎസ് ആര്‍മി ബേസ് ഉണ്ടായിരുന്നു എന്ന് വിവരമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

2013ലാണ് ഈ കാര്‍ 'ശ്മശാന'ത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ഇതോടെ നിരവധി വിന്റേജ് കാര്‍ കലക്ടര്‍മാര്‍ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

വിവരമറിഞ്ഞ് കൂടുതല്‍ പേരെത്തുകയും കാറുകളുടെ ഉപയോഗയോഗ്യമായ ഘടകഭാഗങ്ങള്‍ ഊരിക്കൊണ്ടുപോവുകയും ചെയ്യാന്‍ തുടങ്ങി.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

പരിസ്ഥിതിക്ക് നാശം വരുത്തുന്ന വിധത്തിലായി ആളുകളുട കാട്ടിലേക്കുള്ള കടന്നുകയറ്റം. ഇത് തടയുന്നതിനായി സര്‍ക്കാര്‍ ഈ കാട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചു എന്ന് കേള്‍ക്കുന്നുണ്ട്. തിരക്കിട്ട് ആരും പോകേണ്ടതില്ല.

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

ഏതാണ്ട് അഞ്ഞൂറോളം കാറുകളാണ് വരിവരിയായി കിടക്കുന്നത്. ഇതില്‍ ആദ്യം പാര്‍ക്ക് ചെയ്ത കൂട്ടര്‍ എന്തെങ്കിലും പദ്ധതിയുണ്ടാക്കി കാറുകള്‍ കൊണ്ടുപോകാനായി വന്നാലും കുടുങ്ങിയേനെ!

രണ്ടാംലോകയുദ്ധകാലത്തെ വന്‍ 'കാര്‍ ശ്മശാനം'

യുദ്ധത്തിനിടയ്ക്ക് ഇത്രയും കാറുകള്‍ വാങ്ങിക്കൂട്ടാന്‍ അമേരിക്കന്‍ ഭടന്മാര്‍ക്ക് എങ്ങനെ സാധിച്ചും എന്നത് അവ്യക്തമാണ്. ഇവര്‍ വ്യാപകമായി കൊള്ളയടി നടത്തിയിരുന്നു എന്നാണ് ഊഹിക്കാവുന്ന ഒരു കാര്യം.

കൂടുതല്‍

കൂടുതല്‍

ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാതകള്‍

വീട്ടില്‍ ഇങ്ങനെയൊരു കാര്‍ ഷെഡ് പണിതാലോ?

ഇന്ത്യന്‍ റെയില്‍വേ: അറിഞ്ഞിരിക്കേണ്ട 50 കാര്യങ്ങള്‍

Most Read Articles

Malayalam
English summary
Belgian Car Graveyard Where U.S. Soldiers Hide Their Cars.
Story first published: Saturday, June 20, 2015, 17:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X