ഞെട്ടിപ്പിക്കുന്ന 10 വാഹന ശവപ്പറമ്പുകള്‍!

Written By:

സൃഷ്ടിക്കപ്പെട്ടത്തിനെല്ലാം മരണവുമുണ്ട്. ഇത് നിര്‍ബന്ധമായും നടന്നിരിക്കും. ദൈവം അവിടെ ഉണ്ടായാലുമില്ലെങ്കിലും! ഇങ്ങനെ മരിക്കുന്നവര്‍ക്കെല്ലാം മണ്ണില്‍ എവിടെയെങ്കിലും ഒരിടം കാണും സിസ്റ്റമാറ്റിക്കായി ജീവിച്ച് സിസ്റ്റമാറ്റിക്കായി മരിക്കാന്‍ സാധിച്ചവര്‍ക്ക് ശ്മശാനങ്ങളില്‍ പോയിക്കിടക്കാം. അല്ലാത്തവര്‍ക്ക് വല്ല ഓടയിലോ മറ്റോ ചെന്നുകിടക്കാം. വ്യത്യാസം ഫീല്‍ ചെയ്യുക ജീവിച്ചിരിക്കുന്നവര്‍ക്കു മാത്രം!

ക്രമബദ്ധമായി നിര്‍മിക്കപ്പെട്ട്, ക്രമബദ്ധമായി ജീവിച്ച്, ക്രമബദ്ധമായി മരണപ്പെട്ട ഒരു കൂട്ടരുടെ ശവപ്പറമ്പുകളെക്കുറിച്ച് നിങ്ങള്‍ക്കിവിടെ വായിക്കാം. മോട്ടോര്‍വാഹനങ്ങള്‍ എന്നാണിവയുടെ പേര്. ഇവയ്ക്കായി പ്രത്യേകം നിര്‍മിക്കപ്പെട്ട ശവപ്പറമ്പുകള്‍ ലോകത്തെമ്പാടുമുണ്ട്. അവയിലെ ഏറ്റവും ആകര്‍ഷണീയമായ പത്തെണ്ണത്തെ പിടിച്ച് ഇവിടെയിട്ടിരിക്കുന്നു. വായിക്കുക.

To Follow DriveSpark On Facebook, Click The Like Button
10. കപ്പല്‍ഛേദങ്ങളുടെ ശവപ്പറമ്പ്

10. കപ്പല്‍ഛേദങ്ങളുടെ ശവപ്പറമ്പ്

കപ്പലുകള്‍ മറിഞ്ഞു, കൂട്ടിയിടിച്ചുമെല്ലാം സംഭവിക്കുന്ന അപകടങ്ങളുടെ അവശേഷിപ്പുകള്‍ തള്ളുന്ന ഒരിടമുണ്ട് യുഎസ്സില്‍. വെസ്റ്റ് ഹാസില്‍ടണില്‍ സ്ഥിതി ചെയ്യുന്ന ഈ ശ്മശാനം ഹാരിസ് യു പിള്‍ ഇറ്റ് എന്നറിയപ്പെടുന്നു.

09. ചാറ്റിലോണ്‍ കാര്‍ ശ്മശാനം

09. ചാറ്റിലോണ്‍ കാര്‍ ശ്മശാനം

ഈ ശവപ്പറമ്പിനെക്കുറിച്ച് നമ്മള്‍ നേരത്തെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കൂടുതലൊന്നും പറയാനില്ല. ദിവിടെ ക്ലിക്കിയാല്‍ ദവിടെ ചെല്ലാം!

08. ചൈനയിലെ ടാക്‌സി ശവപ്പറമ്പ്

08. ചൈനയിലെ ടാക്‌സി ശവപ്പറമ്പ്

ഉപയോഗശൂന്യമായ ടാക്‌സികള്‍ കൂട്ടിയിടാന്‍ ചൈനയ്ക്ക് ഒരു സ്ഥലമുണ്ട്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ചിലര്‍ അന്തം വിട്ടേക്കാം. ഇക്കഴിഞ്ഞ ദശകത്തില്‍ ചൈന നടത്തിയ വന്‍ സാമ്പത്തിക മുന്നേറ്റങ്ങളാണ് കാരണം. ആളുകള്‍ സ്വന്തമായി കാര്‍ വാങ്ങാന്‍ തുടങ്ങി. നഗരങ്ങളില്‍ ടാക്‌സികളുടെ ഉപയോഗം വലിയ തോതില്‍ ഇടിഞ്ഞു. കൂടാതെ, കര്‍ശനമായ കരിമ്പുകച്ചട്ടങ്ങള്‍ വന്നതുമൂലം നിരവധി ടാക്‌സികള്‍ക്ക് നിരത്തിലിറങ്ങാന്‍ സാധിക്കാതെ വന്നു. അങ്ങനെ ഈ ശ്മശാനം സൃഷ്ടിക്കപ്പെട്ടു.

07. ബ്രൂണെ സുല്‍ത്താന്റെ ഗാരേജ്

07. ബ്രൂണെ സുല്‍ത്താന്റെ ഗാരേജ്

അത്യാഡംബര കാറുകള്‍ വാങ്ങുക്കൂട്ടുകയും അവയൊന്നും തന്നെ ഉപയോഗിക്കാതെ തുരുമ്പു പിടിക്കാന്‍ വിടുകയും ചെയ്യാന്‍ മറ്റാര്‍ക്ക് കഴിയും. സമ്പത്തില്‍ കണ്ണ് മഞ്ഞളിച്ച് ജീവിക്കുന്ന ബ്രൂണെ സുല്‍ത്താന്റെ ഗാരേജ് അക്ഷരാര്‍ഥത്തില്‍ ഒരു ശവപ്പറമ്പാണ്!

06. ബഹിരാകാശം

06. ബഹിരാകാശം

ബഹിരാകാശം എങ്ങനെയാണ് വാഹനങ്ങളുടെ ശവപ്പറമ്പാവുക എന്നത്ഭുതപ്പെട്ടേക്കാം ചിലര്‍. നമ്മളീ വിടുന്ന റോക്കറ്റുകള്‍ക്കെല്ലാം കാലാവധിയും മറ്റുമുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പടുന്നവയും പ്രവര്‍ത്തനം നിലച്ചുപോയവയുമെല്ലാം ചേര്‍ന്ന് ബഹിരാകാശം ഒരു ശ്മശാനമായി മാറിയിരിക്കുകയാണ്.

05. അരിസോണയിലെ മോട്ടോര്‍സൈക്കിള്‍ സെമിത്തേരി

05. അരിസോണയിലെ മോട്ടോര്‍സൈക്കിള്‍ സെമിത്തേരി

ഏത് ബൈക്കിന്റെ പാര്‍ട്‌സ് വേണമെങ്കിലും ഇങ്ങോട്ടു വിട്ടാല്‍ മതി. അത്യാവശ്യക്കാര്‍ ഇവിടെവെച്ചുതന്നെ ഒരു ബൈക്ക് പണി തീര്‍ത്ത് കൊണ്ടുപോകാന്‍ സാധിച്ചേക്കും.

04. ബൊളിയിവിയയിലെ ട്രെയിന്‍ ശ്മശാനം

04. ബൊളിയിവിയയിലെ ട്രെയിന്‍ ശ്മശാനം

പസിഫിക് സമുദ്രതീരത്തുള്ള തുറമുഖങ്ങളിലേക്ക് ഖനികളില്‍ നിന്ന് ധാതുക്കള്‍ വന്‍തോതില്‍ കൊണ്ടു പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ ഒടുവില്‍ ഈ ഖനി വ്യവസായം തകര്‍ന്നു. തീവണ്ടികള്‍ എന്തുചെയ്യേണ്ടൂ എന്ന് സ്തംഭിച്ചുപോയി. ഈ സ്തംഭനം പിന്നീടവയുടെ സെമിത്തേരിയായി മാറി.

03. ടക്‌സണിലെ വിമാന റിപ്പയറിങ്

03. ടക്‌സണിലെ വിമാന റിപ്പയറിങ്

ലോകത്തെമ്പാടും യുദ്ധങ്ങളും മറ്റും നടത്തി തിരിച്ചെത്തുന്നതും റിപ്പയറിങ്ങിനെത്തുന്നതുമായ വിമാനങ്ങളെ സ്വീകരിച്ച് സൂക്ഷിക്കുന്നയിടമാണിത്.

02. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ സെമിത്തേരി

02. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ സെമിത്തേരി

മൗരിറ്റാനിയയിലെ നോവാധിബോവു നഗരത്തിലാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് കപ്പലുകള്‍ ഇവിടുത്തെ തീരങ്ങളില്‍ കിടന്ന തുരുമ്പെടുക്കുന്നുണ്ട്. മൗരിറ്റാനിയയിലെ ഹാര്‍ബര്‍ അതോരിറ്റി ജീവനക്കാര്‍ കൈക്കൂലി വാങ്ങി ഈ കപ്പലുകള്‍ക്കെല്ലാം ഇവിടെ വിശ്രമകേന്ദ്രം ഒരുക്കുകയായിരുന്നു. ഏതോ ഉമ്മന്‍ചാണ്ടിയായിരിക്കണം രാജ്യം ഭരിക്കുന്നത്!

01. ചെര്‍ണോബില്‍

01. ചെര്‍ണോബില്‍

ചെര്‍ണോബില്‍ ദുരന്തത്തിന്‍റെ പേരിലാണ് ഈ റഷ്യന്‍ നഗരത്തെ നമ്മളറിയുക. ഈ ദുരന്തത്തിനു ശേഷം റേഡിയോആക്ടിവ് അവശേഷിപ്പുകളുള്ള വാഹനങ്ങളെല്ലാം ഒരിടത്ത് കൂട്ടിയിട്ടു. വളരെ പ്രശ്‌നകാരികളായവ ഇവിടെ കുഴിച്ചുമൂടുകയാണ് ചെയ്തത്.

English summary
Top 10 Most weird Vehicle Graveyards.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark