ലോകത്തിലെ എണ്ണം പറഞ്ഞ ഉഭയവാഹനങ്ങള്‍

By Santheep

കരയിലും വെള്ളത്തിലും ഓടിക്കാവുന്ന വാഹനങ്ങളെയാണ് ആംഫിബിയസ് കാര്‍ എന്ന് വിളിക്കുന്നത്. രണ്ടാം ലോകയുദ്ധ കാലത്താണ് ഈ ആശയം ഉരുത്തിരിയുന്നത്. വൈവിധ്യം നിറഞ്ഞ പ്രദേശങ്ങളില്‍ യുദ്ധത്തിനായി നീങ്ങിയവര്‍ നേരിട്ട പ്രശ്‌നങ്ങളില്‍ നിന്നാണ് ഇത്തരമൊരു വാഹനം നിര്‍മിക്കാനുള്ള തീരുമാനം വരുന്നത്.

ഇന്നും ഇത്തരം വാഹനങ്ങള്‍ക്ക് വലിയ പ്രിയമുണ്ട്. ലോകത്തിലെ എണ്ണം പറഞ്ഞ 10 ഉഭയവാഹനങ്ങളെ തെരഞ്ഞെടുക്കുകയാണ് ഇവിടെ.

ലോകത്തിലെ എണ്ണം പറഞ്ഞ ഉഭയവാഹനങ്ങള്‍

താളുകളിലൂടെ നീങ്ങുക.

10. ഗിബ്ബ്‌സ് ക്വാഡ്‌സ്‌കി

10. ഗിബ്ബ്‌സ് ക്വാഡ്‌സ്‌കി

കരയിലും കടലിലും ഇതൊരു സ്‌പോര്‍ട്‌സ് വാഹനമാണ്. കരയിലെത്തിയാല്‍ ഒരുഗ്രന്‍ ആള്‍ ടെറെയ്ന്‍ വാഹനമായി ഗിബ്ബ്‌സ് പരിവര്‍ത്തിക്കപ്പെടും.

09. ആംഫികാര്‍

09. ആംഫികാര്‍

1961ലാണ് ഈ ഉഭയവാഹനം നിര്‍മിക്കപെട്ടത്. സ്വകാര്യ ആംഫിബിയസ് കാറുകളുടെ മാത്രം കാര്യമെടുകത്താല്‍ ഈ വാഹനം ഒരു വന്‍ വിജയം തന്നെയായിരുന്നു എന്നു പറയാം. ഇന്നും നിരവധി ആംഫികാറുകള്‍ നിരത്തിലും വെള്ളത്തിലുമായി ജീവിക്കുന്നുണ്ട്.

08. ഗിബ്ബ്‌സ് അക്വാഡ

08. ഗിബ്ബ്‌സ് അക്വാഡ

ഉയര്‍ന്ന വേഗത പിടിക്കാന്‍ ശേഷിയുള്ള ആംഫിബിയസ് കാറാണിത്. ന്യൂസീലാന്‍ഡില്‍ വിറ്റഴിക്കാനുദ്ദേശിച്ചാണ് ഈ വാഹനം നിര്‍മിക്കപ്പെട്ടത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ ആംഫിബിയസ്സിന് സാധിക്കും. കരയിലാണെങ്കില്‍ വേഗത മണിക്കൂറില്‍ 160 കിമിയാണ്.

07. റിന്‍ഡ്സ്പീഡ് സ്പ്ലാഷ്

07. റിന്‍ഡ്സ്പീഡ് സ്പ്ലാഷ്

2004ലാണ് ഈ വാഹനം നിര്‍മിക്കപെട്ടത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ റിന്‍സ്പീഡിനാകും. കരയിലാണെങ്കില്‍ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററാണ്.

06. സീറോഡര്‍ ലാമ്പോര്‍ഗിനി കൗണ്ടാച്ച്

06. സീറോഡര്‍ ലാമ്പോര്‍ഗിനി കൗണ്ടാച്ച്

ഈ വാഹനത്തിന്റെ നിര്‍മിതിയില്‍ ലാമ്പോര്‍ഗിനിക്ക് യാതൊരു പങ്കുമില്ല. മൈക്ക് റിയാന്‍ എന്നയാളാണ് ലാമ്പോര്‍ഗിനി കൗണ്ടാഷ് കാര്‍ വാങ്ങി മോഡിഫൈ ചെയ്‌തെടുത്തത്. ഇദ്ദേഹം ഇങ്ങനെ നിരവധി കാറുകളെ വെള്ളത്തില്‍ ഓടിക്കാന്‍ പാകത്തിന് ആക്കിയെടുത്തിട്ടുണ്ട്.

05. ഗിബ്ബ്‌സ് ഹുംഡിങ്ഗ

05. ഗിബ്ബ്‌സ് ഹുംഡിങ്ഗ

വെള്ളത്തില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ശേഷിയുണ്ട് ഈ വാഹനത്തിന്. കരയില്‍ ഒരു ഫോര്‍വീല്‍ ഡ്രൈവാണ് ഹുംഡിങ്ഗ. കരയിലെ വേഗത മണിക്കീറില്‍ 160 കിലോമീറ്റര്‍.

04. ഹൈഡ്ര സ്‌പൈഡര്‍

04. ഹൈഡ്ര സ്‌പൈഡര്‍

പ്രകടനശേഷിക്ക് പ്രാധാന്യം നല്‍കിയാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. വെള്ളത്തില്‍ 53 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. കരയിലാണെങ്കില്‍ 201 കിലോമീറ്ററാണ് വേഗത.

03. ഡബ്ബര്‍ടിന്‍ ഹൈഡ്രോകാര്‍

03. ഡബ്ബര്‍ടിന്‍ ഹൈഡ്രോകാര്‍

സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് ഈ ആംഫിബിയസ്സിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. തുരുമ്പ് ഒരു പ്രശ്‌നമേയല്ല എന്നര്‍ഥം. ഒരു സ്വിച്ചിട്ടാല്‍ ലാന്‍ഡ് മോഡില്‍ നിന്ന് വാട്ടര്‍ മോഡിലേക്ക് വാഹനം എളുപ്പത്തില്‍ മാറും.

02. സീ ലയണ്‍

02. സീ ലയണ്‍

സ്പീഡ് റെക്കോഡ് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍മിക്കപ്പെട്ട വാഹനമാണിത്. വെള്ളത്തില്‍ മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ശേഷിയുണ്ട് ഈ വാഹനത്തിന്! കരയിലെ വേഗത അത്ര പോര എന്നു പറയാം. മണിക്കൂറില്‍ 201 കിലോമീറ്ററാണ് കരയിലെ വേഗത. വെള്ളത്തില്‍ മാത്രം റെക്കോഡിടാനേ ഉദ്ദേശിച്ചിരുന്നുള്ളൂ.

01. വാട്ടര്‍കാര്‍ പാന്ഥര്‍

01. വാട്ടര്‍കാര്‍ പാന്ഥര്‍

വെള്ളത്തിലും കരയിലും ഒരുപോലെ മികച്ച വേഗത പിടിക്കാന്‍ കഴിയുന്ന വാഹനം നിര്‍മിക്കുക എന്ന ഉദ്ദേശ്യമായിരുന്നു നിര്‍മാതാക്കളായ പാന്ഥറിന്. കരയില്‍ 201 കിലോമീറ്ററും വെള്ളത്തില്‍ 96 കിലോമീറ്ററും വേഗത കണ്ടെത്താന്‍ ഈ വാഹനത്തിന് സാധിക്കും.

Most Read Articles

Malayalam
English summary
Are you aware of any vehicles that are able to swim? Here is a list of amphibious vehicles that really exist.
Story first published: Tuesday, March 24, 2015, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X