ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

Written By:

ബോട്ടിൽ നിന്നും പുറത്തിറങ്ങാത്തതിന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ ശകാരിച്ച് മഹാരാഷ്ട്ര നിയമസഭാംഗം ജയന്ത് പാട്ടില്‍. മുംബൈയിലേക്കുള്ള തന്റെ യാത്ര വൈകിപ്പിച്ച ഷാരൂഖ് ഖാനെ പരസ്യമായി ശകാരിക്കുന്ന ജയന്ത് പാട്ടിലിന്റെ വീഡിയോ വൈറലാവുകയാണ്.

ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

നിങ്ങള്‍ അലിബാഗ് (ബോട്ട് ജെട്ടി) മുഴുവന്‍ വാങ്ങിയോ. എന്റെ അനുവാദമില്ലാതെ അലിബാഗിലേക്ക് കടക്കാന്‍ പോലും നിങ്ങള്‍ക്ക് സാധിക്കില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ജയന്ത് പാട്ടിലിനെ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

നവംബര്‍ 3 ന് ഷാരൂഖ് ഖാന്റെ 52 -ആം ജന്മദിനാഘോഷം കഴിഞ്ഞ മടങ്ങവെയാണ് സംഭവം.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

ജന്മദിനാഘോഷം കഴിഞ്ഞ് ഷാരൂഖും സുഹൃത്തുക്കളും ബോട്ടിൽ നിന്നും പുറത്തിറങ്ങാന്‍ വൈകിയതിനെ തുടര്‍ന്നാണ് നിയസഭാംഗവും എന്‍സിപി നേതാവുമായ ജയന്ത് പാട്ടില്‍ ക്ഷുഭിതനായത്.

ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

ഗേറ്റ്‌വേ ഓഫ് ഇന്ത്യ ജെട്ടിയില്‍ നിന്നും ജയന്ത് പാട്ടിലും സംഘവും അലിബാഗിലേക്ക് വരാന്‍ കാത്ത് നില്‍ക്കെ, ജെട്ടിയില്‍ നിലയുറപ്പിച്ച ബോട്ടിൽ നിന്നും ഷാരൂഖും സംഘവും പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

ജെട്ടിയില്‍ ഷാരൂഖിന്റെ ബോട്ട് അടുപ്പിച്ചതിനാല്‍ തനിക്കും സംഘത്തിനും അലിബാഗില്‍ ഇറങ്ങാന്‍ സാധിച്ചില്ല. ഏറെ നേരം കാത്ത് നിന്നിട്ടും ബോട്ടിൽ നിന്നും പുറത്തിറങ്ങാന്‍ ഷാരൂഖ് ഖാന്‍ കൂട്ടാക്കിയില്ലെന്ന് ജയന്ത് പാട്ടില്‍ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.

എംഎല്‍എയുടെ ബോട്ട് ഷാരൂഖിന്റെ ബോട്ടിന് നേരെ അടുപ്പിച്ച ശേഷം നിങ്ങള്‍ സൂപ്പര്‍സ്റ്റാറായിരിക്കാം, എന്നാല്‍ അലിബാഗ് നിങ്ങളുടേതല്ലെന്ന് താരം കേള്‍ക്കെ ജയന്ത് പാട്ടില്‍ ഉച്ചത്തില്‍ ആക്രോശിക്കുകയായിരുന്നു.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

വിഷയത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടില്ല എന്നതും തന്നെ ചൊടിപ്പിച്ചതായി ജയന്ത് പാട്ടില്‍ സൂചിപ്പിച്ചു.

ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

താന്‍ ഷാരൂഖിന്റെ വലിയ ആരാധകനാണ്. എന്നാല്‍ അവിടെ സംഭവിച്ചത് തെറ്റായ കാര്യമാണ്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പൊലീസ് സംരക്ഷണം ലഭിക്കണമെന്നത് ശരി തന്നെ. എന്നാല്‍ അതിന് മറ്റുള്ളവര്‍ കഷ്ടത അനുഭവിക്കണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ജയന്ത് പാട്ടില്‍ തുറന്നടിച്ചു.

ബോട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കാത്ത ഷാരൂഖിനെ പരസ്യമായി ശകാരിച്ച് നിയമസഭാംഗം

കോലാഹലങ്ങള്‍ക്ക് ഒടുവില്‍ ജയന്ത് പാട്ടില്‍ പോയതിന് ശേഷമാണ് ഷാരൂഖ് ഖാന്‍ ബോട്ടിൽ നിന്നും പുറത്തിറങ്ങിയത്. കത്രീന കൈഫ്, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, ഫറാ ഖാന്‍ എന്നിവരും ഷാരൂഖിനൊപ്പം ഉണ്ടായിരുന്നു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #off beat
English summary
Maharashtra Law Maker Shouts At Shah Rukh Khan. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark